1 GBP = 93.00 INR                       

BREAKING NEWS

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ തെരുവിന്റെ മക്കളെയും കൈവിടാതെ കോഴിക്കോട് ജില്ലാ ഭരണകൂടം; തെരുവില്‍ കഴിയുന്നവര്‍ക്ക് അന്തിയുറങ്ങാന്‍ വിവിധ ഹോസ്റ്റലുകളില്‍ ഒരുക്കി അയം നല്‍കി; മുഴുവന്‍ പേര്‍ക്കും വൈദ്യപരിശോധനയും ഭക്ഷണവും താമസസ്ഥലവും ഒരുക്കും; സഹായിക്കാന്‍ വിവിധ സംഘടനകളും രംഗത്ത്; ഇന്നലെ താമസ സൗകര്യം ഒരുക്കി നല്‍കിയത് 216 പേര്‍ക്ക്

Britishmalayali
ജാസിം മൊയ്തീന്‍

കോഴിക്കോട്: രാജ്യമാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വന്തമായി വീടില്ലാത്ത തെരുവില്‍ കഴിയുന്ന ആളുകളെക്കുറിച്ചുള്ള ആശങ്കള്‍ക്ക് കോഴിക്കോട് ജില്ലയില്‍ താത്കാലിക പരിഹാരമാകുന്നു. കോഴിക്കോട് നഗരത്തില്‍ ഇന്നലെ തന്നെ ഇത്തരത്തില്‍ വഴിയോരങ്ങളിലും ബസ്റ്റാന്റുകളിലും അന്തിയുറങ്ങിയിരുന്ന 216 പേരെ നഗരത്തിലെ വിവിധ ഹോസ്റ്റലുകളിലേക്ക് മാറ്റി.

കോഴിക്കോട് നഗരത്തിലുള്ള ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഹോസ്റ്റല്‍, പട്ടികജാതി വകുപ്പ് പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളിലേക്കാണ് ഇവരെ താത്കാലികമായി മാറ്റിയത്. ഉച്ചഭക്ഷണം നല്‍കി വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവരെ ഹോസ്റ്റലുകളിലേക്ക് മാറ്റിയത്. ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന അശരണരായ ആളുകളുടെ സംരക്ഷണം ഏറ്റെടുക്കാനും അവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികള്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ ആരംഭിച്ചിരുന്നു.
സാമൂഹ്യനീതി വകുപ്പിന് ആയിരുന്നു ഇതിന്റെ ചുമതല നല്‍കിയിരുന്നത്. സന്നദ്ധ സംഘടനകളുടെ സഹായം ഇതിനായി ജില്ലാഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോടിന്റെ നന്മ വെളിവാക്കുന്ന രീതിയില്‍ മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. ഒട്ടേറെ സന്നദ്ധസംഘടനകള്‍ ഇതിനായി മുന്നോട്ട് വരികയും ചെയ്തു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് സില്‍വര്‍ ഹില്‍സ് , കാലിക്കറ്റ് ചേമ്പര്‍ എന്നീ സംഘടനകള്‍ പദ്ധതിയുമായി സഹകരിക്കാമെന്ന് ഏറ്റിട്ടുണ്ട്.

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തെരുവോരങ്ങളില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും ഇന്നലെ തന്നെ ഉച്ച ഭക്ഷണം ലഭ്യമാക്കിയിരുന്നു. ഇവര്‍ക്ക് രാത്രി നേരത്തെ ഭക്ഷണവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം നിലവില്‍ 216 പേരെയാണ് ജില്ലയിലെ നഗരത്തിലെ രണ്ട് ഹോസ്റ്റലുകളിലേക്കായി മറ്റിയിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു അറിയിച്ചു. ബാക്കിയുള്ളവരെ ഇന്ന് മുതല്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് താമസിപ്പിക്കും.
ഇവര്‍ക്കാവശ്യമായ വൈദ്യപരിശോധനയും, ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കും. ഇതിന് തയ്യാറായി നിരവധി സന്നദ്ധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കി എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന് ആവശ്യമായ സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ വലിയ തോതിലുള്ള പിന്തുണയാണ് കോഴിക്കോട്ടെ വിവിധ സംഘടനകളില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category