1 GBP = 93.00 INR                       

BREAKING NEWS

ഏപ്രില്‍ 12ന് ഈസ്റ്റര്‍ ദിനത്തില്‍ സര്‍വ്വരും പള്ളികളില്‍ നിറഞ്ഞെത്തിയേ മതിയാകൂ; എല്ലാ വര്‍ഷവും ഫ്‌ലൂ ബാധിച്ച് ഇവിടെ ആളുകള്‍ മരിക്കാറില്ലേ? അപ്പോഴൊക്കെ നമ്മള്‍ രാജ്യം അടച്ചുപൂട്ടിയിട്ടുണ്ടോ? മരണവും രോഗവും കത്തിപടര്‍ന്നിട്ടും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ ധൃതികൂട്ടി ട്രംപ്; അടച്ചുപൂട്ടപ്പെട്ടാല്‍ സാമ്പത്തിക തകര്‍ച്ച ഉണ്ടാവുമെന്നതിനാല്‍ മരണത്തെ കൂസാതെ അമേരിക്ക തുറക്കാന്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ്

Britishmalayali
kz´wteJI³

ഞ്ചതന്ത്രത്തിലെ മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്ന കഥയെ ഓര്‍മ്മിപ്പിക്കുകയാണോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്? അദ്ദേഹത്തിന്റെ ഇന്നലത്തെ പ്രസ്താവന ശരിവക്കുന്നത് ആ വസ്തുതയാണ്. തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ദൈവത്തോട് തന്നെ പലതും ആക്കാന്‍ ആവശ്യപ്പെട്ട്, അതിലൊന്നും തൃപ്തയാകാതെ സ്വന്തം സ്വത്വത്തിലേക്ക് മടങ്ങിയ മൂഷിക സ്ത്രീയേപ്പോലെ ട്രംപും സ്വന്തം സ്വത്വത്തിലേക്ക് തിരിച്ചുപോവുകയാണ്. അമേരിക്കന്‍ പ്രസിഡന്റ്, ലോക നേതാവ് എന്നിങ്ങനെ പലതുമായാലും താന്‍ എന്നും ഒരു ബിസിനസ്സുകാരന്‍ മാത്രമാണ് എന്ന് വിളിച്ചു പറയുകയായിരുന്നു അദ്ദേഹം ഇന്നലെ.

ഏപ്രില്‍ 12 ഈസ്റ്റര്‍ ദിനത്തില്‍ ആളുകള്‍ പള്ളികളില്‍ തടിച്ചുകൂടണമെന്നും ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ അപ്പോഴേക്കും നിര്‍ത്തലാക്കുവാനാണ് ആഗ്രഹിക്കുന്നത് എന്ന് ട്രംപ് പറഞ്ഞു. ഈസ്റ്റര്‍ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. രാഷ്ട്രം ആ ദിനത്തില്‍ വീണ്ടും തുറക്കപ്പെടുമെന്ന് താന്‍ പ്രത്യാശിക്കുന്നു എന്നും പറഞ്ഞു. കൂടുതല്‍ ശക്തമായ നടപടികള്‍ രോഗത്തെ തടയുവാന്‍ ആവശ്യമാണെന്ന് മെഡിക്കല്‍ രംഗത്തെ പല വിദഗ്ദരും ആവശ്യപ്പെടുന്ന സമയത്താണ് ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത്.

തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണര്‍ത്തുന്നത്. 'ആയിരക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും ഫ്‌ലൂ വന്ന് മരിക്കുന്നത്. എന്നിട്ട് നമ്മള്‍ രാഷ്ട്രം അടച്ചിടാറുണ്ടോ?' ഇന്നലെ ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞതാണ്. ഇവിടെ ചികിത്സയാണ് രോഗത്തേക്കാള്‍ കൂടുതലായി രാജ്യത്തെ ബാധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞുവച്ചു.' ഈ ലോക്ക്ഡൗണ്‍ വ്യവസ്ഥകളില്‍ അയവുകള്‍ വരുത്തുമ്പോഴും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുമെന്നും ഹസ്തദാനം പോലുള്ളവ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പാലിച്ചുകൊണ്ട് തന്നെയായിരിക്കും അമേരിക്കക്കാര്‍ തങ്ങളുടെതായ മേഖലകളില്‍ പ്രവര്‍ത്തനത്തിനിറങ്ങുക. കാരണം രാജ്യം അവരുടെ അദ്ധ്വാനം ആവശ്യപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആരോഗ്യത്തേക്കാളേറെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയാണ് തനിക്ക് മുഖ്യമെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു. ഒരു ജനനേതാവ് എന്ന നിലയില്‍ നിന്നും അദ്ദേഹം ഒരു ബിസിനസ്സുകാരനിലേക്ക് തിരിച്ചെത്തി എന്നതുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ട് ട്രില്ല്യണ്‍ ഡോളറിന്റെ ഉത്തേജനപാക്ക് കോണ്‍ഗ്രസ്സ് പാസ്സാക്കിയ ഉടനെയണ് പ്രസിഡണ്ടിന്റെ ഈ പ്രഖ്യാപനം വന്നത്. അതിനാല്‍ തന്നെ ഭേദഗതികളോടെ ഇപ്പോഴുള്ള ലോക്ക്ഡൗണ്‍ തുടരുകയോ അല്ലെങ്കില്‍ ചില നിര്‍ദ്ദേശങ്ങള്‍ മാത്രം ബാക്കിയാക്കി ലോക്ക്ഡൗണ്‍ എടുത്തുകളയുകയോ ചെയ്‌തേക്കാം എന്നൊരു പ്രതീക്ഷ വാണിജ്യ-വ്യവസായ മേഖലകളില്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായി ഇന്നലെ സ്റ്റോക്ക് മാര്‍ക്കറ്റിലും നേരിയൊരു ചലനം കാണപ്പെട്ടു.

എന്നാല്‍ ഇരുഭാഗത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ ട്രംപിനെതിരെ മുന്നറിയിപ്പുകളുമായി എത്തിയിട്ടുണ്ട്. ആശുപത്രികളെല്ലാം ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ പലപ്രായത്തിലുള്ളവരെ കൊണ്ട് നിറഞ്ഞാല്‍ സാമ്പത്തിക ഘടനയില്‍ വികസനം ഉണ്ടാകില്ല എന്ന് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്സ് അംഗം ലിസ് ചെനെയ് ട്വീറ്റ് ചെയ്തു. ആയിരക്കണക്കിന് മനുഷ്യരെ മരണത്തിന് വിട്ടുകൊടുത്തുകൊണ്ടല്ല സമ്പദ്ഘടനയെ വളര്‍ത്തേണ്ടതെന്ന് ഹിലാരി ക്ലിന്റണും ട്വീറ്റ് ചെയ്തു. ഇതിനിടയില്‍, രോഗബാധ അതിവേഗത്തില്‍ പടരുന്നതിനാല്‍, യു എസ് കോവിഡ്19 ന്റെ മറ്റൊരു പ്രധാന ഇരയായി മാറിയേക്കാം എന്നൊരു മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളില്‍ 85% യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായിരുന്നു എന്ന് ഡബ്ല്യു എച്ച് ഒ വക്താവ് ചൂണ്ടിക്കാട്ടി. ഇതില്‍ തന്നെ 40% അമേരിക്കയില്‍ നിന്നും.

എന്നാല്‍ ഇത്തരത്തില്‍ വിപണി തുറക്കുന്നത് കാര്യമായ നിക്ഷേപങ്ങളെയൊന്നും ആകര്‍ഷിക്കുകയില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. ഈ സമീപനം തന്നെ ശരിയല്ല എന്ന നല്ല ധാരണയുള്ളതുകൊണ്ട് ഓഹരിവിപണി ഇതിന് അനുകൂലമായി പ്രതികരിക്കില്ല എന്നാണ് ചീഫ് ഇന്‍വെസ്റ്റിംഗ് ഓഫീസറായ അലക്‌സ് മെര്‍ക്ക് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category