1 GBP = 93.00 INR                       

BREAKING NEWS

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ശമ്പളക്കാരെ പോലെ വരുമാനത്തിന്റെ 80 ശതമാനം സര്‍ക്കാര്‍ നല്‍കും; കൊറോണയില്‍ പെട്ട് പോയ സെല്‍ഫ് എംപ്ലോയീസിനെ സഹായിക്കാന്‍ ഉറച്ച് ബോറിസ് ജോണ്‍സന്‍

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണ പിടിമുറുക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ തയ്യാറായ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജ്യത്തെ സ്വയം തൊഴില്‍ ചെയ്യുന്നവരുടെ കാര്യത്തിലും ഉദാരമായ നിലപാടെടുക്കാന്‍ തയ്യാറായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം യുകെയിലെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ശമ്പളക്കാരെ പോലെ വരുമാനത്തിന്റെ 80 ശതമാനം സര്‍ക്കാര്‍ നല്‍കുന്നതായിരിക്കും. കൊറോണയില്‍ പെട്ട് പോയ സെല്‍ഫ് എംപ്ലോയീസിനെ സഹായിക്കാന്‍ ഉറച്ചാണ് ബോറിസ് ഈ നിലപാടെടുത്തിരിക്കുന്നത്.

രാജ്യത്തെ മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ച ബോറിസ് സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കായി ഒന്നും പ്രഖ്യാപിക്കാതിരുന്നത് വിവിധ തുറകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയതിനെ തുടര്‍ന്നാണ് ഇത്തരക്കാരെയും പരിഗണിക്കാനുളള നിര്‍ണായക തീരുമാനം ബോറിസ് എടുത്തിരിക്കുന്നത്. ഇത്തരക്കാര്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്താതിരിക്കാന്‍ അവരുടെ വരുമാനത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ നല്‍കുമെന്നാണ് ബോറിസ് ഉറപ്പേകിയിരിക്കുന്നത്.

കൊറോണയെ നിയന്ത്രിക്കാനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഇന്നലെ രാവിലെ നമ്പര്‍ 10ല്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കായി ഇപ്പോഴത്തെ കടുത്ത സാഹചര്യത്തില്‍  അടിയന്തിര സാമ്പത്തിക സഹായ പാക്കേജ് ബോറിസും ചാന്‍സലര്‍ ഋഷി സുനകും ചേര്‍ന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു മിനിസ്റ്റര്‍മാര്‍ പ്രതീക്ഷിച്ചിരുന്നത്.  സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നവരെ പിന്തുണക്കുന്നതിനായി ഒരു വഴിയുണ്ടാക്കുമെന്നാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ലഞ്ച് ടൈമില്‍ നടന്ന ട്രഷറി ക്വസ്റ്റിയന്‍സിനിടെ സുനക് വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ നീക്കമനുസരിച്ച് സ്വയം തൊഴില്‍ ചെയ്യുന്നവരെ സഹായിക്കുന്നതിനുള്ള വഴികള്‍ നിര്‍ണയിച്ച് അതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും സുനക് ഉറപ്പേകുന്നു. എന്നാല്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ സമയം വേണ്ടി വരുമെന്നും അതു വരെ ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്നും സുനക്  വ്യക്തമാക്കുന്നു. എന്നാല്‍ സ്വയം തൊഴില്‍ ചെയ്യുന്നവരെ സഹായിക്കുന്നതിനുള്ള  സര്‍ക്കാരിന്റെ ഈ മെല്ലെപ്പോക്ക് നയത്തെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചാണ് ഫ്രീന്‍ലാന്‍സര്‍മാരെയും സ്വയം തൊഴില്‍ ചെയ്യുന്നവരെയും പ്രതിനീധീകരിക്കുന്ന യൂണിയനുകള്‍ വിമര്‍ശിച്ചിരിക്കുന്നത്.

ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് മില്യണോളം പേര്‍ക്ക് ഉടനടി സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ഈ യൂണിനുകള്‍ കടുത്ത മുന്നറിയിപ്പേകുന്നത്. നിലവില്‍ കൊറോണയെ ചെറുക്കുന്നതിനായി ബോറിസ് ജോണ്‍സന്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ ചെയ്ത നടപടി ഏറ്റവും കൂടുതല്‍ ബാധിക്കുക സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നവരെയായിരിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് വരുമാനമുറപ്പാക്കുന്ന വിധത്തിലുള്ള ചില പദ്ധതികള്‍ ഉടന്‍ ഗവണ്‍മെന്റ് പ്രഖ്യാപിക്കുമെന്നുള്ള പ്രതീക്ഷ ശക്തമാകുന്നുണ്ട്.

കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോണുകളുടെ 330 ബില്യണ്‍ പൗണ്ട് പാക്കേജും മറ്റ് സഹായമായി 20ബില്യണ്‍ പൗണ്ടും സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ബിസിനസ് നിരക്കുകള്‍ കുറച്ച് കാലത്തേക്ക് ഒഴിവാക്കിയിട്ടുമുണ്ട്. യുകെയിലെ സാമ്പത്തിക വ്യവസ്ഥയെ കൈ പിടിച്ച് കയറ്റുന്നതിന് വേണ്ടിയാണിത്. എന്നാല്‍ രാജ്യത്തെ സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നവരിലേക്ക് ഈ അവസരത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ബോറിസും സുനകും തയ്യാറാവണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമാകുന്നുണ്ട്. ഈ അവസരത്തിലാണ് സ്വയം തൊഴില്‍ ചെയ്യുന്നവരുടെ വരുമാനത്തിന്റെ 80 ശതമാനവും ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന പ്രതീക്ഷാ നിര്‍ഭരമായ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category