1 GBP = 93.00 INR                       

BREAKING NEWS

ഇന്നലെയും ഇറ്റലിയില്‍ 743 മരണം; രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ്; 70,000 രോഗികളും 7000 മരണവുമായി ഭയപ്പെടുത്തി മുന്നേറുമ്പോള്‍ ലോക്ക്ഡൗണ്‍ നിയമം തെറ്റിക്കുന്നവരെ പാപ്പരാക്കുന്ന പിഴ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ആദ്യം അലസത കാണിച്ച ഇറ്റലിയില്‍ ഇപ്പോള്‍ ഒരില പോലും ചലിക്കുന്നില്ല

Britishmalayali
kz´wteJI³

റ്റലിയില്‍ മരണനിരക്ക് ഉയരുമ്പോഴും, ഒരു ചെറിയ ആശ്വാസമായി കുറയുന്ന പുതിയ രോഗബാധിതരുടെ എണ്ണം. കടുത്ത അഗ്‌നി പരീക്ഷകള്‍ നല്‍കുകയാണെങ്കിലും ഇറ്റലിയിലെ ലോക്ക്ഡൗണ്‍ ഫലം കണ്ടുതുടങ്ങി എന്നാണ് കുറഞ്ഞുവരുന്ന പുതിയ രോഗബാധിതരുടെ എണ്ണം കാണിക്കുന്നത്. ലോക്ക്ഡൗണ്‍ മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ ഇന്നലെ പുതിയ 5249 പേരില്‍ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്, മരണം 743 കൂടി ആയതോടെ ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 6,820 ആയി. മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 69,176 ഉം.

കഴിഞ്ഞ രണ്ടു ദിവസമായി മരണനിരക്ക് കുറയുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ യഥാക്രമം 650 ഉം 602 ഉം ആയിരുന്ന മരണസംഖ്യ ഇന്നലെ 743 ആയത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സാധാരണ രീതിയില്‍ സംഭവിക്കുന്ന ഒരു വ്യതിചലനം മാത്രമാണെന്നാണ് ഇറ്റാലിയന്‍ അധികൃതര്‍ പറയുന്നത്. കാരണം ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ നിരക്ക് മൊത്തമുള്ളതിന്റെ വെറും 8% മാത്രമേയുള്ളു എന്നും ഇത് ഇന്നുവരെയുള്ള കണക്കുകളില്‍ ഏറ്റവും കുറവാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ആഴ്ച്ചകള്‍ക്ക് മുന്‍പ് എടുക്കാന്‍ തുടങ്ങിയ നടപടികള്‍ ഫലം ചെയ്തു തുടങ്ങിയിരിക്കുന്നു എന്നും അവര്‍ അവകാശപ്പെട്ടു.

എന്നാല്‍ ഇക്കാര്യത്തില്‍  എന്തെങ്കിലും കൃത്യമായി പറയുവാനുള്ള സമയം ഇനിയും ആയിട്ടില്ലെന്നാണ് ഇറ്റലിയിലെ ആരോഗ്യ വിഭാഗത്തിന്റെ അഭിപ്രായം. രോഗബാധിതയായ ഈ മെഡിറ്ററേനിയന്‍ രാജ്യത്തിലെ ആരോഗ്യവിദഗ്ദര്‍ കിട്ടാവുന്ന എല്ലാ വിവരങ്ങളും ശേഖരിച്ച്, കഴിഞ്ഞ മൂന്നാഴ്ച്ചത്തെ ലോക്ക്ഡൗണ്‍ എന്തെങ്കിലും പ്രയോജനം ചെയ്‌തോ എന്ന് കണ്ടെത്തുവാനുള്ള തത്രപ്പാടിലാണ്. കര്‍ശനമായ നടപടികള്‍ ഈ ബുധനാഴ്ച്ച അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ അവ കുറച്ചു നാളത്തേക്കു കൂടി അവ നീട്ടിയേക്കും എന്നാണ് അറിയുവാന്‍ കഴിയുന്നത്.

മരണനിരക്ക് കഴിഞ്ഞ രണ്ടുദിവസം താഴ്ന്നിരുന്നത് പെട്ടെന്ന് ഉയര്‍ന്നുവെങ്കിലും ഇറ്റലി തന്നെ സ്ഥാപിച്ച ലോകറിക്കോര്‍ഡായ ഒരു ദിവസം 793 മരണങ്ങള്‍ എന്ന റെക്കോര്‍ഡ് ഭേദിക്കാനായിട്ടില്ല എന്നത് തീര്‍ച്ചയായും ആശ്വാസമേകുന്ന കാര്യം തന്നെയാണ്. രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ പിന്നെ പുതിയ രോഗികളുടെ എണ്ണത്തില്‍ ദിവസം 50% വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയ രാജ്യത്തില്‍ ഇന്നലെ വെറും 8% വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളു എന്നതും ആശ്വാസകരം തന്നെയാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളായി എടുക്കുന്ന നടപടികള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നും സാഹചര്യം ഉടനെ നിയന്ത്രണാധീനമാകുമെന്നും സിവില്‍ പ്രൊട്ടെക്ഷന്‍ സര്‍വ്വീസ് ചീഫ് ആഞ്ചെലൊ ബൊറേലി പ്രത്യാശ പ്രകടിപ്പിച്ചു. എന്തായാലും ഇറ്റലിയില്‍ ഉണ്ടായ ഈ പുതിയ സംഭവ വികാസങ്ങള്‍ ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പ്രത്യാശയുടെ പുതുനാമ്പുകള്‍ വിരിയുവാന്‍ കാരണമായിട്ടുണ്ട്. അവരും ഏതാണ്ടൊക്കെ ഇറ്റലിക്ക് സമാനമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.

ഇതിനിടയില്‍ ഇറ്റലിയിലെ ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ കരശനമായി പാലിക്കുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍. മതിയായ കാരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് 5000 യൂറോ വരെയാണ് പിഴ വിധിച്ചിട്ടുള്ളത്. രോഗബാധയുടെ ആരംഭം മുതല്‍ ജനങ്ങള്‍ നിരുത്തരവാദപരമായി പെരുമാറിയതാണ് കാര്യങ്ങള്‍ ഇത്ര മൂര്‍ച്ഛിക്കാന്‍ കാരണമെന്ന് പറഞ്ഞ ബൊറേല്ലി ഇനിയും കൈവിട്ടുള്ള കളി അനുവദിക്കാന്‍ കഴിയാത്തതിനാലാണ് നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ കടുപ്പം കാണിക്കുന്നതെന്നും പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category