1 GBP = 93.00 INR                       

BREAKING NEWS

കൊറോണാക്കാലത്ത് എന്‍എച്ച്എസ് വോളണ്ടിയര്‍മാരാകാന്‍ അവസരം; എന്‍എച്ച്എസ് ഐഡി കാര്‍ഡിനായി കള്ളന്മാര്‍ ആക്രമിക്കാ തിരിക്കാന്‍ മലയാളികളും കരുതലെടുക്കൂ

Britishmalayali
kz´wteJI³

ദ്യം ഒരു മുന്നറിയിപ്പാണ്. കള്ളന്മാര്‍ക്കു വെളിയില്‍ ഇറങ്ങാന്‍ പറ്റാത്തതിനാല്‍ നിങ്ങള്‍ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം. കാരണം, എല്ലാത്തിനും പരിഹാരമായി എന്‍എച്ച്എസ് ഐഡി കാര്‍ഡ് മാറുന്നു. ആ മുന്‍ഗണന അപകടമാവാതിരിക്കാന്‍ നോക്കുക. അടുത്തത് ഒരു അവസരമാണ്. ഈ രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ നമുക്കും എന്‍എച്ച്എസില്‍ വോളണ്ടിയര്‍മാരായി ചേരാം. ഈ നാടിനെ ആപത്തില്‍ നിന്നും കാക്കുമ്പോള്‍ നമ്മള്‍ നമ്മളെ തന്നെയാണ് കാക്കുന്നത് എന്നോര്‍ക്കുക.

കോവിഡ്-19 നെ നേരിടുന്നതിനായി സമയത്തും അസമയത്തും ഡ്യൂട്ടിക്കായി വരുകയും പോവുകയും ചെയ്യുന്ന എന്‍എച്ച്എസിലെ ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും ലക്ഷ്യമിട്ട് അവരുടെ ഐഡി കാര്‍ഡുകള്‍ അടക്കമുള്ള വിലപ്പെട്ട സാധനങ്ങള്‍ കവരുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഓണ്‍ലൈനില്‍ പെരുകുന്നത്. എന്‍എച്ച്എസ് ജീവനക്കാരുടെ ഐഡി കാര്‍ഡുകള്‍ മോഷ്ടാക്കള്‍ കവര്‍ന്നെടുത്ത് അവ ഉപയോഗിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വേഗത്തിലും മുന്‍ഗണനയിലും വാങ്ങിയെടുക്കാനും ചിലര്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

ഷോപ്പിംഗ് വേളയില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നതിനാല്‍ ഇത്തരം ഐഡി കാര്‍ഡുകള്‍ അടിച്ച് മാറ്റിയാല്‍ തങ്ങള്‍ക്കും ഈ മുന്‍ഗണന നേടിയെടുക്കാനാവുമോയെന്നാണ് മോഷ്ടാക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം മോഷണങ്ങളെക്കുറിച്ചുള്ള പരാതികള്‍ എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് മെട്രൊപൊളിറ്റന്‍ പോലീസ് പറയുന്നത്. എന്നാല്‍ രാജ്യമെമ്പാടു നിന്നും നിരവധി സോഷ്യല്‍ മീഡിയ യൂസര്‍മാരാണ് ഇത്തരം സംഭവങ്ങളുണ്ടെന്ന് വെളിപ്പെടുത്തി പോസ്റ്റുകളിടുന്നത്.

ഭക്ഷണം കഴിക്കാനും മറ്റും പുറത്ത് പോകുന്നതിനിടയില്‍ എന്‍എച്ച്എസ്ജീവനക്കാരുടെ ഐഡി കാര്‍ഡുകളും മറ്റും കവര്‍ച്ച ചെയ്യുന്നത് വര്‍ധിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പ് എന്‍എച്ച്എസിലെ നഴ്സായ തന്റെ അമ്മയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി ഒരു വ്യക്തി ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. എന്‍എച്ച്എസ് ജീവനക്കാരുടെ ഐഡി കാര്‍ഡുകളും മൊബൈല്‍ ഫോണും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി വരെ കവരുന്ന സംഭവങ്ങളേറുന്നുവെന്ന് ഹോസ്പിറ്റല്‍ ജീവനക്കാരിയായ തന്റെ ഗേള്‍ഫ്രണ്ട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് മറ്റൊരു യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ധൈര്യവും ആരോഗ്യവുമുണ്ടോ? എന്‍എച്ച്എസിന്റെ വോളണ്ടിയര്‍മാരാകാം
ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുകെയില്‍ ഇതുവരെ 8077 പേര്‍ക്ക് കോവിഡ്-19 ബാധിക്കുകയും 422 പേര്‍ മരിക്കുകയും ചെയ്തിരിക്കുന്ന അപകടകരമായ സാഹചര്യത്തില്‍ മഹാമാരിയെ ചെറുക്കുന്നതിന് കര്‍ക്കശമായ നീക്കവുമായാണ് എന്‍എച്ച്എസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടര ലക്ഷത്തോളം എന്‍എച്ച്എസ് വളണ്ടിയര്‍മാരെ രാജ്യമാകമാനം ഇറക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഒരുങ്ങുന്നത്. ഇതിനായി ധൈര്യമുള്ളവരും സേവനസന്നദ്ധരായവരുമായവരെ തേടാനും എന്‍എച്ച്എസ് നീക്കം ശക്തമാക്കിയിരിക്കുകയാണ്.

ബ്രിട്ടന്‍ കൊറോണയെന്ന മഹാദുരന്തത്തെ നേരിടുമ്പോള്‍ രാജ്യത്തിനായും മാനവരാശിക്കായും എന്തെങ്കിലും കാര്യമായി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. റിസ്‌ക് എടുത്ത് നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു അവസരമാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങളെത്തിക്കുന്നതിനും മരുന്നുകളെത്തിക്കുന്നതിനും വൃദ്ധര്‍, രോഗികള്‍,  ഭിന്നശേഷിക്കാര്‍ തുടങ്ങിയ വള്‍നറബിളായവരെ സഹായിക്കുന്നതിനുമായിരിക്കും ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യുന്ന വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രാദേശിക സേവനങ്ങളെ ത്വരിതപ്പെടുത്തുന്നതിനായി തനിക്ക് ഇത്തരം വളണ്ടിയര്‍മാരെ  അത്യാവശ്യമാണെന്നും ഹാന്‍കോക്ക് പറയുന്നു. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും എന്‍എച്ച്എസിന്റെ ഭാരം കുറയ്ക്കുന്നതിനായി സമീപകാലത്ത് എന്‍എച്ച്എസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ തിരിച്ച് വരണമെന്ന ഹാന്‍കോക്കിന്റെ ആവശ്യത്തിന് നല്ല പ്രതികരണമാണുണ്ടായിരുന്നത്. തല്‍ഫലമായി മുന്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമായിരുന്ന ഏതാണ്ട് 12,000 പേരാണ് വീണ്ടും എന്‍എച്ച്എസില്‍ സേവനമനുഷ്ഠിക്കാനായി തിരിച്ചെത്തിയിരിക്കുന്നത്.

നല്ല ആരോഗ്യവും സേവന മനോഭാവവും നിസ്വാര്‍ത്ഥയുമുള്ളവരായിരിക്കണം പുതിയ വളണ്ടിയര്‍ ഫോഴ്‌സിലേക്ക് ചേരാനെത്തേണ്ടതെന്നും ഹാന്‍കോക്ക് നിര്‍ദേശിക്കുന്നു. കൊറോണയോടുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി 5500 ഫൈനല്‍ ഇയര്‍ ഡോക്ടര്‍മാരും 18,700 ഫൈനല്‍ ഇയര്‍ സ്റ്റുഡന്റ് നഴ്‌സുമാരും അടുത്ത ആഴ്ച മുതല്‍ എന്‍എച്ച്എസിന്റെ ഫ്രന്റ് ലൈനില്‍ ചേര്‍ന്ന് സേവനം ചെയ്യാനെത്തുമെന്നും ഹാന്‍കോക്ക് വെളിപ്പെടുത്തുന്നു. കോവിഡ്-19നെ നേരിടുന്നതിനായി ഇത്തരത്തില്‍ സമഗ്രമായ നീക്കങ്ങളാണ് എന്‍എച്ച്എസ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും ഇതിന്റെ ഭാഗമായി പുതിയ താല്‍ക്കാലിക ഹോസ്പിറ്റലായ എന്‍എച്ച്എസ് നൈറ്റിന്‍ഗെയില്‍ ലണ്ടനിലെ എക്‌സെല്‍ സെന്ററില്‍ ആരംഭിക്കുമെന്നും ഹാന്‍കോക്ക് പറയുന്നു. ഇവിടെ കൊറോണ രോഗികള്‍ക്കുള്ള ചികിത്സ അടുത്ത ആഴ്ച ആരംഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category