1 GBP = 92.00INR                       

BREAKING NEWS

ഒരു ദിവസം 4764 പുതിയ രോഗികളെ തിരിച്ചറിഞ്ഞ് ജര്‍മ്മനി; 1762 പുതിയ രോഗികളുമായി ഇറാന്‍; ചൈനയില്‍ നിന്നും ആദ്യം രോഗമെത്തിയ രണ്ടു രാജ്യങ്ങള്‍ക്കും ഇനിയും രോഗവ്യാപനം തടയാന്‍ കഴിഞ്ഞിട്ടില്ല; യൂറോപ്പിനു മാതൃകയായി പ്രതിരോധത്തില്‍ മുന്‍പിലെത്തിയ ജര്‍മ്മനിയും ഒടുവില്‍ തളര്‍ന്നു വീഴുന്നു; ഭയങ്കരമായ കൊറോണാ താണ്ഡവത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങള്‍

Britishmalayali
kz´wteJI³

ചൈനക്കാര്‍ കൊറോണയെ തളയ്ക്കുന്നതില്‍ ഏതാണ്ടൊക്കെ വിജയിച്ചു എന്നാണ് പുറത്ത് വരുത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദേശങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരിലല്ലാതെ, തദ്ദേശവാസികളില്‍ പുതിയ രോഗബാധിതര്‍ ഒന്നും കഴിഞ്ഞ ഏതാണ്ട് ഒരാഴ്ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ചൈനക്ക് പുറത്ത് ഈ രോഗബാധയേറ്റ ആദ്യ രണ്ടു രാജ്യങ്ങള്‍ ഇനിയും യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്, ഇതുവരെ വിജയപ്രതീക്ഷകള്‍ ഒന്നുമില്ലെങ്കിലും. കൊറോണക്കെതിരെ പ്രതിരോധം തീര്‍ത്ത് യൂറോപ്പിനു മുഴുവന്‍ മാതൃകയായ ജര്‍മ്മനിയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയായപ്പോള്‍, ഇനിയും തീരാത്ത ദുരിതങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ഇറാന്‍ ജനത.

യുദ്ധവീര്യം ചോര്‍ന്നൊലിച്ച് പഴയ പേഴ്സ്യന്‍ സാമ്രാജ്യം
ലോകത്തിലെ തന്നെ ആദ്യ സംസ്‌കൃതികളില്‍ ഒന്നായിരുന്നു ഇന്നത്തെ ഇറാന്‍. നിരവധി പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പേഴ്‌സ്യന്‍ സാമ്രാജ്യം ഒരു കാലത്ത് കിഴക്കന്‍ യൂറോപ്പ് മുതല്‍ സിന്ധൂനദി തടം വരെ വ്യാപിച്ചിരുന്നു. ആധുനിക ഇറാനും യുദ്ധം അപരിചിതമായ ഒന്നായിരുന്നില്ല. റഷ്യന്‍ ചക്രവര്‍ത്തിമാരോട് മുതല്‍ ഇറാക്കുമായും സൗദിയുമായുമൊക്കെ പടവെട്ടിയ ചരിത്രമുണ്ട് ഇറാന്. ശീതകലാനന്തര ലോകത്തിലെ ഏകച്ഛത്രാധിപതിയായി വാഴുന്ന അമേരിക്കയോട് പോലും നെഞ്ച്വിരിച്ച് നിന്ന് വെല്ലുവിളിയുയര്‍ത്താനുള്ള ചങ്കൂറ്റം കാണിച്ചവരാണ് ഇറാന്‍ ജനത.

എന്നാല്‍ ഇന്നാ യുദ്ധവീര്യം മുഴുവന്‍ ചോര്‍ന്നൊലിച്ച്, കൊറോണയെന്ന ഭീകരനു മുന്നില്‍ കൈകൂപ്പി കീഴടങ്ങുകയാണ് ഒരുകാലത്തെ ലോകൈക വീരന്മാര്‍. രോഗബാധ ആരംഭിച്ചന്നുമുതല്‍ക്ക് ഇന്നലെ റെക്കോര്‍ഡ് വര്‍ദ്ധനയാണ് പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ ഇറാനില്‍ രേഖപ്പെടുത്തിയത്. ഇന്നലെ ഒരു ദിവസം മാത്രം 1762 പുതിയ കേസുകളാണ് ഇറാനില്‍ രേഖപ്പെടുത്തപ്പെട്ടത്. ഇതോടെ മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ ഏറ്റവും അധികം കൊറോണ ബാധയുള്ള ഇറാനിലെ മൊത്തം രോഗികളുടെ എണ്ണം 24,811 ആയി ഉയര്‍ന്നു. ഇന്നലെ 112 പുതിയ മരണങ്ങള്‍ കൂടി ഉണ്ടായതോടെ മൊത്തം മരിച്ചവരുടെ എണ്ണം 1934 ആവുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ സമുന്നത നേതാവ് ആയത്തൊള്ള അലി ഖമേനിനിയുടെ മകന്റെ ഭാര്യാമാതാവും മരിച്ചവരില്‍ ഉള്‍പ്പെടും.

കോവിഡ് 19 ബാധയുള്ള മറ്റ് പല രാജ്യങ്ങളേയും പോലെ ഇറാനും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. പരിശോധനാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിച്ചതോടെ രോഗബാധിതരുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് അത് റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഒരു വെബ്സൈറ്റും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. അങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുത്തുകയും പരിശോധന ഉറപ്പാക്കുകയും ചെയ്യും. ഇതുവരെ 41,000 പേര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

തകര്‍ന്നടിയുകയാണോ പാടിപ്പുകഴ്ത്തിയ ജര്‍മ്മന്‍ മാതൃക?
യൂറോപ്പിലാകെ കൊറോണയുടെ തേരോട്ടം നിര്‍ബാധം തുടര്‍ന്നപ്പോഴും, അതിനെ തടയുവാന്‍ കുറേയൊക്കെ സാധിച്ചത് ജര്‍മ്മനിക്ക് മാത്രമായിരുന്നു. സാഹചര്യത്തിന്റെ ആവശ്യമറിഞ്ഞെടുത്ത നടപടികളും, മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുമൊക്കെ ഇതിന് ജര്‍മ്മനിയെ സഹായിക്കുകയും ചെയ്തു. കൊറോണയെ തടയാന്‍ ജര്‍മ്മനി കാണിച്ച മികവ് ലോകമാകെ പാടിപ്പുകഴ്ത്തപ്പെടുകയും ചെയ്തു. പല യൂറോപ്യന്‍ രാജ്യങ്ങളും ഈ ജര്‍മ്മന്‍ മാതൃക പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഈ ജര്‍മ്മന്‍ മാതൃകയുടെ ഫലപ്രാപ്തിയേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്.

ഇന്നലെ 24 മണിക്കൂറിനുള്ളില്‍ ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പുതിയ 4764 കേസുകളാണ്, ഇതോടെ ജര്‍മ്മനിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 27, 436 ആയി ഉയര്‍ന്നു. മരണസംഖ്യ 86 ല്‍ നിന്നും ഒരൊറ്റ രാത്രികൊണ്ട് 112 ആയി ഉയരുകയും ചെയ്തു. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് ഇത് ഒരു വലിയ നിരക്കൊന്നുമല്ല. ജര്‍മ്മനിയിലെ മരണനിരക്ക് ഇപ്പോഴും 0.4% ആണ്. ഇറ്റലിയിലേത് 9 ശതമാനവും യു കെ യിലേത് 5.3 ശതമാനവുമാണെന്ന കാര്യം ഓര്‍ക്കണം. എന്നിരുന്നാലും ഇത്രയേറെ മികച്ച സംവിധാനങ്ങള്‍ ഉണ്ടായിട്ടും, കൃത്യമായ നടപടികളെടുത്തിട്ടും വര്‍ദ്ധിക്കുന്ന രോഗവ്യാപനം ജര്‍മ്മനിയെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

എന്നാല്‍ മറ്റുരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ജര്‍മ്മനി പരക്കെ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഇതായിരിക്കാം രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനു കാരണമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണീക്കുന്നു. മറ്റു രാജ്യങ്ങളുടെ കണക്കുകളേക്കാള്‍ കൂടുതല്‍ കൃത്യത ഇതിനാല്‍ തന്നെ ജര്‍മ്മനിയുടെ കണക്കുകള്‍ക്കുണ്ടാകുമെന്നും അവര്‍ പറയുന്നു. ജര്‍മ്മനിയില്‍ ഒരു ദിവസം 16,000 പേര്‍ വരെ പരിശോധനക്ക് വിധേയരാകുമ്പോള്‍, രോഗം പൊട്ടിപ്പുറപ്പെട്ടിട്ട് ഇന്നുവരെ ബ്രിട്ടനില്‍ പരിശോധനക്ക് വിധേയരായവര്‍ 84,000 പേര്‍ മാത്രമാണ്. അതായത് യഥാര്‍ത്ഥ രോഗ ബാധിതരുടെ എണ്ണം സര്‍ക്കാര്‍ പറയുന്ന 6,600 നും അപ്പുറമാകാന്‍ സാധ്യതയുണ്ടെന്നര്‍ത്ഥം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category