1 GBP = 93.00 INR                       

BREAKING NEWS

ഒരുമിച്ച് താമസിക്കുന്ന കാമുകീ കാമുകന്‍മാര്‍ ഇനി ഒറ്റയ്ക്ക് കഴിയേണ്ടി വരും; വീടിന് പുറത്ത് രണ്ടു പേരില്‍ കൂടുതല്‍ കണ്ടാലും പിടി വീഴും; ബ്രിട്ടനിലെ ലോക്ക്ഡൗണിന്റെ കൂടുതല്‍ വിവരങ്ങള്‍

Britishmalayali
kz´wteJI³

യുകെയില്‍ ബോയ്ഫ്രണ്ടും ഗേള്‍ഫ്രണ്ടും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പോയി താമസിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമില്ല. എന്നാല്‍ കൊറോണ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഒരുമിച്ച് താമസിക്കുന്ന കാമുകീ കാമുകന്‍മാര്‍ക്ക് ഇനി ഒറ്റയ്ക്ക് കഴിയേണ്ടി വരും.വീടിന് പുറത്ത് രണ്ടു പേരില്‍ കൂടുതല്‍ കണ്ടാലും പിടി വീഴുമെന്നുറപ്പാണ്. മഹാമാരിയെ പിടിച്ച് കെട്ടുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ ഓരോരുത്തരും സാമൂഹിക അകലം കര്‍ക്കശമായി പാലിക്കണമെന്ന നിര്‍ദേശം പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഓരോരുത്തരുടെയും ജീവിതത്തെ അത് നിര്‍ണായകമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇത്തരത്തില്‍ ബ്രിട്ടനിലെ ലോക്ക്ഡൗണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍.

ഇന്നലെ മുതല്‍ ലോക്ക്ഡൗണ്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് ഏവരും സാധ്യമായേടുത്തോളം വീടുകളില്‍ തന്നെ കഴിയാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കടുത്ത നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കാമുകീ കാമുകന്‍മാരും മറ്റും അന്യോന്യം ഗൃഹസന്ദര്‍ശനം നടത്താനും ഒരുമിച്ച് സമയം ചെലവിടാനും ഒന്നിച്ച് താമസിക്കാനും ബുദ്ധിമുട്ട് നേരിടാന്‍ തുടങ്ങിയിരിക്കുന്നത്. പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി പാര്‍ക്കുകളും മറ്റും പൂട്ടിയിട്ടില്ലെങ്കിലും ഇവിടങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടരുതെന്ന കടുത്ത നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ കമിതാക്കള്‍ അന്യോന്യം വീടുകള്‍ സന്ദര്‍ശിക്കരുതെന്ന വിലക്ക് ഓര്‍മിപ്പിച്ച് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ ജെന്നി ഹാരീസ് രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തില്‍ തീരെ കാണാതിരിക്കാന്‍ സാധിക്കാത്ത കാമുകീ കാമുകന്‍മാര്‍ക്ക് ഈ പ്രതിസന്ധി കഴിയുന്നത് വരെ നിയന്ത്രണം പാലിക്കണമെന്നും ഇല്ലെങ്കില്‍ ഇത്തരം സന്ദര്‍ശനങ്ങളിലൂടെ രോഗം പടരാന്‍ സാധ്യതയേറെയാണെന്നും ഹാരീസ് മുന്നറിയിപ്പേകുന്നു. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കും കാമുകീ കാമുകന്‍മാരെ ഈ കര്‍ക്കശ നിയമം പാലിക്കാന്‍ നിര്‍ബന്ധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ലോക്ക്ഡൗണിനോട് അനുബന്ധിച്ചുള്ള സാമൂഹിക അകല നിയമങ്ങള്‍ ആരെങ്കിലും ലംഘിച്ചാല്‍ അവര്‍ക്ക് മേല്‍ തത്സമയം  30 പൗണ്ട് പിഴ ചുമത്താന്‍ പോലീസിന് അധികാരം നല്‍കിയിരിക്കുന്നുവെന്നാണ് ഗവണ്‍മെന്‍ര് ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ നിയമങ്ങള്‍ ജനം തുടര്‍ച്ചയായി ലംഘിക്കുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ ഇതുമായി ബന്ധപ്പെട്ട പിഴ പെട്ടെന്ന് വര്‍ധിപ്പിക്കുമെന്നും മിനിസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നു. പുതിയ സാഹചര്യത്തില്‍ വളരെ കുറച്ച് പേര്‍ മാത്രമേ ശവസംസ്‌കാര ചടങ്ങുകളില്‍ സംബന്ധിക്കാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ബെര്‍ത്ത്ഡേ പാര്‍ട്ടികള്‍ പോലുളള ചടങ്ങുകള്‍ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലതെന്നും അഥവാ നടത്തുന്നുവെങ്കില്‍ വളരെ കുറച്ച് പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നും ലോക്ക്ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ കടുത്ത നിര്‍ദേശമേകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category