1 GBP = 93.00 INR                       

BREAKING NEWS

കൊറോണാ വൈറസിന്റെ 40 ഘടനാന്തരങ്ങള്‍ കണ്ടുപിടിച്ചെന്ന് ഐസ്ലാന്റിലെ ശാസ്ത്രജ്ഞര്‍; വിവിധ വൈറസുകളുടെ ആവിര്‍ഭാവം വിവിധ രാജ്യങ്ങളിലെന്നും ശാസ്ത്രജ്ഞര്‍; ഏഴുപേര്‍ക്ക് രോഗം ബാധിച്ചത് ഇംഗ്ലണ്ടിലെ ഒരു ഫുട്ബോള്‍ ഗ്രൗണ്ടില്‍ നിന്നും; കൊറോണാ ഗവേഷണത്തില്‍ പുതിയൊരു കാല്‍വെയ്പ്പ് കൂടി

Britishmalayali
kz´wteJI³

വൈറസുകളുടെ പരിണാമങ്ങള്‍ക്കിടയില്‍ അവയില്‍ പ്രകീര്‍ണ്ണാന്തരണം അഥവാ മ്യൂട്ടേഷന്‍സ് സംഭവിക്കാറുണ്ട്. ഇത് പലവിധത്തിലും വൈറസുകളുടെ സ്വഭാവത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ തീരെ ബാധിച്ചില്ല എന്നും വരാം. എന്നാല്‍ വൈറസുകളില്‍ ദൃശ്യമാകുന്ന ഈ ജനിതക വ്യതിയാനങ്ങള്‍ ഒരുതരം വിരലടയാളം പോലെയാണ്. അതുപയോഗിച്ചുള്ള പഠനങ്ങളിലൂടെ അവ ആവിര്‍ഭവിച്ച സ്ഥലം കണ്ടെത്താനാകും. അങ്ങനെയാണ് ഈ വൈറസുകള്‍ വന്നതെവിടെനിന്ന് എന്ന് കണ്ടുപിടിക്കാനായത്.

ഏകദേശം 600 രോഗബാധിതരുള്ള ഐസ്ലാന്റില്‍ അവരില്‍നിന്നെടുത്ത സാമ്പിളുകളിലാണ് ഇത്തരം 40 വ്യത്യസ്ത ഇനം കോറോണ വൈറസുകളെ കണ്ടെത്തിയത്. ഇവ വന്നത് ഇറ്റലി, ആസ്ട്രിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ നടത്തിയ പരീക്ഷണത്തില്‍ ഏഴുപേര്‍ക്ക് രോഗബാധയുണ്ടായത് ഇംഗ്ലണ്ടിലെ, ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു ഫുട്‌ബോള്‍ മത്സര വേദിയില്‍ നിന്നാണെന്നും സ്ഥിരീകരിച്ചു.

മ്യൂട്ടേഷന്‍ എന്നത്, വൈറസുകള്‍ക്ക് മനുഷ്യശരീരത്തെ ആക്രമിക്കുവാനുള്ള ശക്തി നല്‍കുന്ന ഒരു ജീവശാസ്ത്ര പ്രക്രിയയാണ്. ഈ വൈറസുകള്‍ പതിറ്റാണ്ടുകളോളം മൃഗങ്ങളില്‍ കഴിഞ്ഞതിനുശേഷമായിരിക്കാം മനുഷ്യ ശരീരത്തില്‍ കടന്നുകയറുവാനുള്ള ശക്തി നേടിയിട്ടുണ്ടാവുക എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജിനോമിക്‌സ് ഉപയോഗിച്ചുള്ള വൈറസുകളുടെ പഠനം അവ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും പെരുമാറുന്നതെന്നും കണ്ടുപിടിക്കാന്‍ സഹായിക്കും. ഇത് പ്രതിരോധ മരുന്നുകളുടെ കണ്ടുപിടിത്തത്തിന് വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നേരത്തെ ചൈനയില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്, വ്യാപകമായ ആക്രമണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ കൊറോണ വൈറസ് രണ്ട് വ്യത്യസ്ത സ്‌ട്രെയിനുകളിലായി മ്യൂട്ടേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും എന്നാണ്. പീക്കിംഗ് യൂണിവേഴ്സിറ്റി 103 രോഗികളില്‍ നിന്നെടുത്ത സാമ്പിളുകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് വ്യക്തമായത്. അവര്‍ ഈ രണ്ടു സ്‌ട്രെയിനുകള്‍ക്കും എല്‍ എന്നും എസ് എന്നും പേരുകള്‍ നല്‍കി. ഇതില്‍ എല്‍ സ്‌ട്രെയിനില്‍ പെട്ട വൈറസാണ് അതിവേഗം പടരുന്നതെന്നും 70% രോഗികളിലും ബാധിച്ചിരിക്കുന്നത് ഇതാണെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. എസ് സ്‌ട്രെയിനിലെ വൈറസുകള്‍ അത്രയ്ക്ക് ആക്രമോത്സുകരല്ലെങ്കിലും ഇവയാണ് ആദ്യം മനുഷ്യരെ ആക്രമിച്ചതെന്നാണ് നിഗമനം.

എന്നാല്‍ ഈ പഠനങ്ങളെല്ലാം വളരെ ചെറിയ എണ്ണം സാമ്പിളുകളില്‍ നടത്തിയതിനാല്‍ ഇവയ്ക്ക് എത്രമാത്രം വിശ്വാസ്യത അവകാശപ്പെടാനാവുമെന്ന കാര്യത്തില്‍ ചില വിമര്‍ശകര്‍ സംശയമുന്നയിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category