1 GBP = 93.00 INR                       

BREAKING NEWS

കൊറോണയില്‍ ഒരു വിശുദ്ധന്‍ പിറന്നു! ഇടവകക്കാര്‍ വാങ്ങിക്കൊടു ത്ത ശ്വസനസഹായി അപരിചിതനായ ചെറുപ്പക്കാരനു നല്‍കി മരണത്തിനു കീഴടങ്ങി വൈദികന്‍; കൊറോണ ബാധിച്ചു ഇറ്റലിയില്‍ മരിച്ച 60വൈദികരില്‍ ഒരാള്‍ മാത്രം വാര്‍ത്തകളില്‍ നിറയുന്നതിങ്ങനെ

Britishmalayali
kz´wteJI³

റ്റലിയില്‍ ഈ അടുത്ത ദിവസം കൊറോണ ബാധിച്ച് മരിച്ച 72 കാരനായ വൈദികന്‍ ഗിയുസെപ്പ് ബെറാര്‍ഡെല്ലി ത്യാഗത്തിന്റെയും മനുഷ്വത്വത്തിന്റെയും മഹാമാതൃകയായിത്തീരുന്നുവെന്ന് റിപ്പോര്‍ട്ട്.  കൊറോണ ബാധിച്ച് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടിലായ ഈ വൈദികന് അദ്ദേഹത്തിന്റെ ഇടവകക്കാര്‍ റെസ്പിറേറ്റര്‍ അഥവാ കൃത്രിമ ശ്വസനോപകരണം വാങ്ങി നല്‍കിയെങ്കിലും അദ്ദേഹം അത് ഉപയോഗിക്കാതെ കൊറോണ ബാധിച്ച ഒരു യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി കൈമാറി സ്വയം മരണം വരിക്കുകയായിരുന്നുവെന്നാണ് വത്തിക്കാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇറ്റലിയില്‍ കൊറോണ സംഹാരതാണ്ഡവമാടുന്നതിനിടെ കൂട്ടത്തോടെ രോഗികള്‍ ആശുപത്രികളിലേക്ക് ഒഴുകിയെത്തുന്നതിനെ തുടര്‍ന്ന് വെന്റിലേറ്ററുകള്‍ക്കും മറ്റ് ശ്വസനസഹായ ഉപകരണങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിട്ട്  അവ അത്യാസന്ന നിലയിലാകുന്ന രോഗികള്‍ക്ക് പോലും കിട്ടാത്ത സാഹചര്യത്തിലാണ് ഇവിടെ ഭൂരിഭാഗം പേരും മരിക്കുന്നത്. ഈ അവസ്ഥയിലാണ് തന്റെ ജീവന്‍ പണയം വച്ച് ബെറാര്‍ഡെല്ലി  എന്ന വൈദികന്‍ യുവാവിന് റെസ്പിറേറ്റര്‍ നല്‍കി സ്വയം മരണം വരിച്ചിരിക്കുന്നത്. ഒരു പക്ഷേ ഈ ഉപകരണം ഉപയോഗിച്ച് തന്റെ ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്തിയിരുന്നുവെങ്കില്‍ ഇദ്ദേഹം മരിക്കില്ലായിരുന്നുവെന്നും ഇടവകക്കാര്‍ വേദനയോടെ പരിതപിക്കുന്നു.

കൊറോണ ഏറ്റവും അധികം മരണം വിതച്ച ഇറ്റലിയിലെ ലോംബാര്‍ഡിയിലെ കാസിഗ്‌നോയിലായിരുന്നു ബെറാര്‍ഡെല്ലി  പുരോഹിതനായി സേവനം അനുഷ്ഠിച്ച് വന്നിരുന്നത്. കൊറോണക്കുള്ള ചികിത്സക്കിടെ ഇവിടുത്തെ ഒരു പ്രാദേശിക ഹോസ്പിറ്റലില്‍ വച്ചായിരുന്നു അദ്ദേഹം ഇക്കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങിയത്. കോവിഡ്-19 ശ്വാസകോശത്തെ ബാധിച്ചതിനെ തുടര്‍ന്ന് ബെറാര്‍ഡെല്ലി  പ്രാണവായുവിനായി പിടയുന്നുവെന്നറിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഇടവകക്കാര്‍ ഒരു റെസ്പിറേറ്റര്‍ വാങ്ങി കൊടുത്തയച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഇത് ത്യജിക്കുകയും തനിക്ക് പരിചയം പോലുമില്ലാത്ത ഒരു യുവാവിന് ഈ ഉപകരണം കൈമാറി അയാളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്താണ് ത്യാഗത്തിന്റെ മഹാമാതൃകയായിത്തീര്‍ന്നിരിക്കുന്നത്.

കോവിഡ്-19 ബാധിച്ച ഈ യുവാവ് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നുവെന്നറിഞ്ഞ ബെറാര്‍ഡെല്ലി  തനിക്ക് ലഭിച്ച റെസ്പിറേറ്റര്‍ ഈ യുവാവിന് നല്‍കി അയാളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെറുപ്പക്കാരില്‍ കൊറോണ ഗുരുതരമായാലും ഇത്തരം ഉപകരണങ്ങളിലൂടെ ശ്വാസം നല്‍കിയാല്‍ അവര്‍ അതിജീവിക്കുന്നതിനുളള സാധ്യതയേറെയാണ്. അതിനാല്‍ ഈ യുവാവും രക്ഷപ്പെട്ടേക്കാന്‍ സാധ്യതയേറെയാണെന്നാണ് റിപ്പോര്‍ട്ട് . പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമല്ലെങ്കിലും ഇദ്ദേഹത്തിന്റെ ജീവന് വേണ്ടി ബെറാര്‍ഡെല്ലി  എന്ന വൈദികന്‍ നടത്തിയ ജീവത്യാഗം ലോകമാകമാനം വാഴ്ത്തപ്പെടുകയാണിപ്പോള്‍.

വെന്റിലേറ്ററിനും മറ്റ് ശ്വസനസഹായികള്‍ക്കും കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകമാകമാനം കടുത്ത ക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ്. കൊറോണ മരണങ്ങളില്‍ നല്ലൊരു ശതമാനവും ഇത്തരം സംവിധാനങ്ങള്‍ യഥാസമയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സംഭവിക്കുന്നത്. അത്തരമൊരു വേളയിലാണ് തനിക്ക് ലഭിച്ച റെസ്പിറേറ്റര്‍ അപരിചിതന് കൈമാറി ബെറാര്‍ഡെല്ലി  എന്ന വൈദികന്‍ ത്യാഗത്തിന്റെ ആള്‍രൂപമായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category