kz´wteJI³
നേരത്തേ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാനാകും എന്നാണ് കൊവിഡ് 19 നെ കുറിച്ച് ഭൂരിഭാഗം ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത്. നേരത്തേ കണ്ടുപിടിക്കണമെങ്കില്‍ കൃത്യസമയത്തുള്ള പരിശോധന നിര്‍ബന്ധമാണ്. പല രോഗികളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ വൈകുന്നത് കൃത്യസമയത്തുള്ള പരിശോധനക്ക് തടസ്സമാകുന്നുണ്ട്. ലക്ഷണം ഉണ്ടോ ഇല്ലയോ എന്ന് നോക്കി ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ പരിശോധനക്ക് വിധേയരാക്കുക എന്നത് തികച്ചും അപ്രായോഗികവും.
പനി, വരണ്ട ചുമ, ശ്വാസതടസ്സം എന്നിവയായിരുന്നു കൊറോണാ ബാധയുടെ ലക്ഷണങ്ങളായി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പല രോഗികളിലും ഈ ലക്ഷണങ്ങള്‍ വളരെ വൈകി മാത്രമേ പ്രകടമാകുന്നുള്ളു എന്ന വസ്തുത രോഗം കണ്ടുപിടിക്കുന്നതിനും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനും തടസ്സമായിരുന്നു. പിന്നീടാണ് രുചി, ഗന്ധം എന്നിവ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതും കൊറോണയുടെ ലക്ഷണമാകാമെന്ന വാര്‍ത്ത വന്നത്. ഇത് കുറേക്കൂടി ആള്‍ക്കാരെ വളരെ നേരത്തേ തന്നെ പരിശോധനക്ക് വിധേയരാക്കാന്‍ സഹായിച്ചു.
ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത് കണ്ണിനു ചുറ്റുമായി ചുവപ്പ് നിറം കണ്ടാല്‍ ഉടന്‍ പരിശോധനക്ക് വിധേയരാകണം എന്നും അത് കോറോണയുടെ ലക്ഷണമാകാമെന്നുമാണ്. വാഷിംഗ്ടണില്‍ കൊറോണാ ബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട കിര്‍ക്ക്ലാന്‍ഡിലെ ലൈഫ് കെയര്‍ സെന്ററിലെ നഴ്സായ ചെല്‍സി ഏണസ്റ്റാണ് ഈ പുതിയ വിവരുമായി എത്തിയിരിക്കുന്നത്. തന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ചെല്‍സി ഇത് പറയുന്നത്.
ഇന്നലെവരെ ഏകദേശം 129 രോഗികളാണ് ലൈഫ് കെയര്‍ സെന്ററില്‍ എത്തിയത്. അവരില്‍ മിക്കവരിലും കണ്ണിന് പുറത്തായി ചുവപ്പു നിറത്തില്‍ ഒരു നിഴല്‍ പോലെയുള്ള അടയാളം ഉണ്ടായിരുന്നു എന്നാണ് ചെല്‍സി പറയുന്നത്. ചിലര്‍ക്ക് ആ ഒരു ലക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും പരിശോധനയില്‍ അവര്ക്കി കോറോണ ബാധ ഉണ്ടായതായും സ്ഥിരീകരിക്കപ്പെട്ടു എന്നും അവര്‍ പറയുന്നു. എന്തായാലും സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ഇത് ഒരു ലക്ഷണമായി അംഗീകരിക്കുന്നില്ല. കൊറോണയുടെ ലക്ഷണങ്ങള്‍ അടങ്ങുന്ന അവരുടെ ഔദ്യോഗിക ലിസ്റ്റിലും ഈ ലക്ഷണം ഇല്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam