1 GBP = 93.00 INR                       

BREAKING NEWS

മാസ്‌കും ഗ്ലൗസും നല്‍കണമെന്ന മലയാളിയുടെ ഓണ്‍ലൈന്‍ പെറ്റീഷന്‍ വൈറലായി; സുരക്ഷാ വസ്ത്രങ്ങള്‍ സ്‌റ്റോക്ക് ഉണ്ടെന്ന് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ച് ആശുപത്രികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് രോഗികള്‍ ആശുപത്രിയില്‍ ഇരച്ചെത്തുന്ന സാഹചര്യം മുന്‍കൂട്ടി കാണാന്‍ എന്‍എച്ച്എസ് സമ്പൂര്‍ണ പരാജയമായി എന്ന പരാതികള്‍ നാടെങ്ങും ഉയര്‍ന്നു തുടങ്ങി. കോവിഡ് രോഗികള്‍ സകല ആശുപത്രികളിലും എത്തി തുടങ്ങിയപ്പോഴും ആവശ്യമായ സുരക്ഷാ കവചങ്ങള്‍ ഒരുക്കുന്നതില്‍ എന്‍എച്ച്എസ് വന്‍ പരാജയമായെന്നു ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ പരാതിയുമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയപ്പോഴാണ് വിവിധ ട്രസ്റ്റുകള്‍ കോവിഡ് ഭീക്ഷണിയെ എത്ര ലാഘവത്തോടെയാണ് കണ്ടതെന്ന് പൊതു സമൂഹത്തിനു ബോധ്യമായത്.

സെക്കണ്ടറി കോണ്‍ട്രാക്ട് ഉള്ള ആളുകളെ പോലും വെറും ഗ്ലൗസും സാധാരണ ഏപ്രണും ഉപയോഗിച്ച് സാധാരണ രോഗികളെ പരിശോധിക്കുന്ന ലാഘവത്തിലാണ് നഴ്സുമാരും മറ്റും കൈകാര്യം ചെയ്തത്. ഇത് ക്രോസ് ഇന്‍ഫെക്ഷന്‍ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കാം എന്ന് മുഴുവന്‍ ജീവനക്കാരും പരാതിപ്പെടുകയും ചെയ്തു. അറവുശാലയിലേക്കാണ് എന്‍എച്ച്എസ് സ്വന്തം ജീവനക്കാരെ തള്ളിയിടുന്നതെന്നു വിദഗ്ധ ഡോക്ടര്‍മാര്‍ പോലും പരാതിയുമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയതും ഈ സാഹചര്യത്തിലാണ്.

അതേസമയം വെറും രണ്ടു പൗണ്ടിന് ലഭിക്കുന്ന നേത്ര സംരക്ഷണ ഉപാധിയായ ഗോഗിള്‍സ് പോലും ആവശ്യത്തിന് വാങ്ങിക്കൂട്ടാന്‍ എന്‍എച്ച്എസ് തയ്യാറായില്ല എന്നതാണ് വസ്തുത. ജീവനക്കാര്‍ക്ക് അവ സ്വന്തമായി വാങ്ങാം എന്ന് നിര്‍ദേശം നല്‍കിയ ആശുപത്രികളിലെ ഫ്ലോര്‍ കണ്‍ട്രോള്‍ മാനേജര്‍മാര്‍ അടക്കമുള്ളവര്‍ ഒടുവില്‍ ശക്തമായ പ്രതിക്ഷേധം നേരിടേണ്ടി വന്നതും കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ഇത്തരം സുരക്ഷിത കവചങ്ങള്‍ ആവശ്യത്തിന് സ്റ്റോക് ഉണ്ടെന്നും കോവിഡ് അതിന്റെ മാരക ശേഷി പുറത്തെടുക്കുന്ന അടുത്ത ആഴ്ചകളില്‍ അവ വിതരണത്തിന് എത്തിക്കാം എന്നുമാണ് എന്‍എച്ച്എസ് ടോപ് മാനേജ്‌മെന്റ് തത്വത്തില്‍ ധാരണ ആയിരിക്കുന്നത് എന്നും പറയപ്പെടുന്നു. ഇതില്‍ എത്രമാത്രം വാസ്തവം ഉണ്ടെന്നും വ്യക്തമല്ല.
ഈ സാഹചര്യത്തില്‍ ഒട്ടേറെ പേരാണ് മുന്‍നിരയില്‍ നില്‍ക്കുന്ന നേഴ്‌സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ ഓണ്‍ലൈന്‍ പെറ്റിഷനുകളുമായി രംഗത്ത് വന്നത്. ഇക്കൂട്ടത്തില്‍ മലയാളിയായ ജിനു വര്‍ഗീസ് തയാറാക്കിയ പരാതി പെട്ടെന്ന് മലയാളികളുടെ ഇടപെടല്‍ മൂലം വൈറലായി. വാട്സാപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലും ഒക്കെ ഹെല്‍ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനെ തേടി ഈ പരാതി പറക്കുക ആയിരുന്നു.

മൂവായിരത്തിലേറെ ആളുകള്‍ ഇതിനകം ഈ പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ നല്‍കിയ പരാതി അധികൃതരുടെ കണ്ണില്‍ എത്തും മുന്‍പ് തന്നെ ഈ വിഷയത്തില്‍ വേറെയും നിരവധി പരാതികള്‍ എത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാകാം മിക്ക എന്‍എച്ച്എസിലും നിന്നും ആവശ്യത്തിന് സംരക്ഷത ഉപകരണങ്ങള്‍ ലഭ്യമാണെന്നും വ്യക്തമാകുന്ന ഇമെയില്‍ സന്ദേശങ്ങള്‍ ജീവനക്കാരെ തേടി എത്തുക ആയിരുന്നു.

അതിനിടെ വിഷയം രാജ്യവ്യാപവുമായി ചര്‍ച്ച ആയതോടെ ആശങ്കക്കു വകയില്ലെന്നും രാജ്യവ്യാപകമായി ലക്ഷകണക്കിന് സംരക്ഷണ കവചങ്ങള്‍ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹോസ്പിറ്റല്‍സ്, ജിപി സെന്ററുകള്‍, ഫാര്‍മസികള്‍, കെയര്‍ ഹോമുകള്‍, ആംബുലന്‍സ് ട്രസ്റ്റ് എന്നിവര്‍ക്കക്കെ പിപിഇ എത്തിച്ചതായി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇവ കോവിഡ് പ്രതിരോധത്തിന് പ്രാപ്തമാണോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ല.

സാധാരണ ഗ്ലൗസ്, മാസ്‌ക്, ഏപ്രണ്‍ എന്നിവ കൊണ്ട് കൊറോണ വ്യാപനം തടയാനാകില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇവ വിതരണം ചെയ്യുന്ന ചുമതല സൈന്യം വരും ദിവസങ്ങളില്‍ ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. എവിടെയെങ്കിലും ഇതിന്റെ ലഭ്യത കുറവുണ്ടെങ്കില്‍ 24 മണിക്കൂറിനകം എത്തിക്കാനുള്ള സൗകര്യവും എന്‍എച്ച്എസിന് ഉണ്ടെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category