1 GBP = 93.00 INR                       

BREAKING NEWS

ഒരു നിയന്ത്രണവും ഇല്ലാതെ ലണ്ടന്‍; രാജ്യം ലോക് ഔട്ടിലേക്കു നീങ്ങിയിട്ടും ട്യൂബ് ട്രെയിന്‍ നിറയെ യാത്രക്കാര്‍; കൂടുതല്‍ ട്രെയിന്‍ വേണമെന്ന് മേയറോട് ഓണ്‍ലൈന്‍ പെറ്റിഷന്‍; സാമൂഹ്യ അകലം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനലക്ഷങ്ങള്‍ രോഗവാഹകരാകും

Britishmalayali
പ്രത്യേക ലേഖകന്‍

  • ആയിരക്കണക്കിനാളുകള്‍ ജോലിക്കെത്തി
  • ട്യൂബ് ട്രെയിനുകള്‍ നിറഞ്ഞു കവിഞ്ഞു
  • നിര്‍മ്മാണ തൊഴിലാളികള്‍ സമരത്തിലേക്ക്
  • കടകളില്‍ പണം പാഴ്വസ്തുവായി മാറുന്നു
  • ലണ്ടനില്‍ ആര്‍മിയുടെ വക താല്‍ക്കാലിക ആശുപത്രി
കവന്‍ട്രി: രാജ്യം ഒന്നടക്കം നിയന്ത്രണം പാലിച്ചു വീട്ടില്‍ ഇരിക്കുന്നു. മിക്ക ടൗണിലും പേരിനു മാത്രമായി ജന സഞ്ചാരം. എന്നാല്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ച ലണ്ടന്‍ നഗരം ഇപ്പോഴും ജനസാന്ദ്രമായി തുടരുന്നു. ജനക്കൂട്ടം അധികമാകാതിരിക്കാന്‍ 40 ട്യൂബ് സ്റ്റേഷനുകള്‍ മുന്‍കൂട്ടി അടച്ചിട്ടും കാര്യമായ വിത്യാസമില്ലാതെ ജനം നഗരത്തില്‍ വന്നു പോകുകയാണ്.

ഒരു കൊറോണ രോഗിക്കു അഞ്ചു ദിവസം കൊണ്ട് 435 പേരിലേക്കും അത്രയും ആളുകള്‍ക്ക് അഞ്ചു ദിവസം കൊണ്ട് 1.89 ലക്ഷം പേരിലേക്കും നിസാരമായി കൊറോണ വൈറസ് എത്തിക്കാന്‍ കഴിയുമെന്ന് ശാസ്ത്രം പറയുമ്പോഴും അതൊന്നും ചെവിക്കൊള്ളാന്‍ സമൂഹം തയ്യാറാകുന്നില്ല എന്നാണ് ഇപ്പോഴത്തെ ഈ തിരക്ക് സൂചിപ്പിക്കുന്നത്. എന്നാല്‍ ജനം വീട്ടിലിരുന്നു സാമൂഹ്യാ അകലം പാലിച്ചാല്‍ ഒരാള്‍ അഞ്ചു ദിവസം കൊണ്ട് 15 പേര്‍ക്കും ആ 15 പേര് വീണ്ടും അഞ്ചു ദിവസം കൊണ്ട് വെറും 225 പേരിലേക്കുമാണ് വൈറസ് പടര്‍ത്തുക.

ഈ കണക്കിന്റെ മുന്നില്‍ നിന്നാണ് ഇന്ത്യയും ചൈനയും ഒക്കെ ലോക് ഡൌണ്‍ പ്രഖ്യാപനം നടത്തിയത്. വൈറസ് വ്യാപനം എങ്ങനെയും തടയുക എന്നതാണ് ഈ രാജ്യങ്ങള്‍ സ്വീകരിച്ച മാര്‍ഗം. എന്നാല്‍ എയര്‍പോര്‍ട്ടുകള്‍ തുറന്നിട്ടും ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കാതെയും ബ്രിട്ടന്‍ നടത്തുന്ന കൈവിട്ട കളി ജനലക്ഷങ്ങളെ കൊറോണ വാഹകരാക്കി മാറ്റും എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.
എന്നാല്‍ അധികൃതര്‍ ഇത്തരം ആശങ്കകള്‍ ഒന്നും കാര്യമായി എടുക്കുന്നില്ല എന്ന പ്രതീതിയായണ് ലണ്ടനില്‍ നിന്നും എത്തുന്ന വാര്‍ത്ത ചിത്രങ്ങള്‍ പങ്കിടുന്നത്. അത്യാവശ്യ ജോലികളില്‍ അല്ലാത്തവര്‍ എല്ലാം വീടുകളില്‍ ഇരിക്കാന്‍ പറഞ്ഞിട്ടും ലണ്ടന്‍ മഹാനഗരത്തിലെ നിര്‍മാണ ജോലികള്‍ തടസം ഇല്ലാതെ നടക്കുകയാണ്. ഇത്തരം കമ്പനികളില്‍ നേരിട്ട് വര്‍ക്ക് സൈറ്റുകളില്‍ ജോലി ചെയ്യാത്തവരോടും നേരിട്ട് ജോലിക്ക് എത്താന്‍ ആവശ്യപ്പെടുകയാണ് പ്രധാന കമ്പനികള്‍.

കമ്പനികളുടെ ആവശ്യത്തിന് പിന്നാലെ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ ഒക്കെ ജോലിക്കെത്തണം എന്ന ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്റെ ആവശ്യവും നഗരത്തില്‍ തൊഴിലാളികളുടെ എണ്ണം കൂട്ടാന്‍ കാരണമാകും. ഇതോടെ ഇന്ന് കൂടുതല്‍ തിരക്കാകും ട്യൂബ് ട്രെയിനില്‍ അനുഭവപ്പെടുക. ഇത്തരം തല തിരിഞ്ഞ ആശയങ്ങളിലൂടെ ലോക്ക് ഡൗണ്‍ ഫലപ്രദമാകില്ല എന്ന് വ്യക്തമാണ്.
മാത്രമല്ല, കുറെ ആളുകള്‍ ജോലി ഉപേക്ഷിച്ചു വീട്ടില്‍ ഇരിക്കുകയും കുറേപ്പേര്‍ ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണ് രൂപമെടുക്കുന്നത്. നിര്‍മ്മാണ തൊഴിലാളികളെയും മറ്റും വീട്ടിലിരുത്താതെ ജോലിക്കു പ്രേരിപ്പിക്കുന്ന സര്‍ക്കാര്‍ നയം കൊറോണക്ക് എതിരെയുള്ള യുദ്ധത്തില്‍ മായം കലര്‍ത്തുന്നതാണെന്നു പരാതി ഉയര്‍ന്നു കഴിഞ്ഞു. തങ്ങളുടെ ജീവന് വിലയില്ലേ എന്ന് ചോദിക്കുന്ന തൊഴിലാളികള്‍ സമര നടപടിയിലേക്കു നീങ്ങുകയാണ്. ലണ്ടനില്‍ നിര്‍മ്മാണ മേഖലയില്‍ ആയിരക്കണക്കിന് ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ട്രെയിനുകള്‍ സര്‍വീസ് നടത്താത്തതും ട്യൂബ് സ്റ്റേഷനുകള്‍ അടച്ചുതുമാണ് നഗരത്തില്‍ തിരക്കുണ്ടാക്കിയയതെന്നു ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ആളുകള്‍ മേയറുടെ സഹായം തേടി ഓണ്‍ ലൈന്‍ പെറ്റിഷന്‍ ആരംഭിച്ചത്. എന്നാല്‍ ഇത് വെറും അര്‍ത്ഥ ശൂന്യമായ ആവശ്യം ആണെന്ന തിരിച്ചറിവില്‍ ആരും തന്നെ ഈ പരാതി കാര്യമായ ഗൗരവത്തില്‍ എടുത്തിട്ടുമില്ല.
അതേസമയം ലണ്ടനിലെ ഏറ്റവും വലിയ എക്സിബിഷന്‍ സെന്ററില്‍ ഒന്നായ എക്സല്‍ ഏറ്റെടുത്തു താല്‍ക്കാലിക ആശുപത്രി നിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. സൈന്യത്തെ ഇതിന്റെ ചുമതലകള്‍ ഏല്പിച്ചു കഴിഞ്ഞു. നാലായിരത്തോളം രോഗികളെ ഇവിടെ ചികില്‍സിക്കാന്‍ കഴിയും. ആയിരക്കണക്കിന് രോഗികള്‍ ലണ്ടനില്‍ തന്നെ മരിച്ചു വീഴാന്‍ ഇടയുണ്ടെന്ന സാഹചര്യത്തിലാണ് താല്‍ക്കാലിക ആശുപത്രികള്‍ തയ്യാറാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category