1 GBP = 94.20 INR                       

BREAKING NEWS

ക്ലാസിഫൈഡ് അല്ലാതെ ഒരു പരസ്യം പോലും ഇല്ലാതെ മാതൃഭൂമി; നേരത്തെ എടുത്ത ഒന്നോ രണ്ടോ പരസ്യവുമായി മനോരമ; പരസ്യം കൊടുക്കാനായി രണ്ട് പത്രങ്ങള്‍ വരെ ദിവസവും ഇറക്കിയ പത്രമുത്തശ്ശിമാര്‍ മെലിഞ്ഞു 12 പേജായി; ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചതു പോലെ കൊറോണ ഭീതിയില്‍ സര്‍ക്കുലേഷന്‍ കുറയുന്നത് കൂടി ഉയര്‍ന്നതോടെ ഒന്നാം പേജില്‍ പരസ്യം കൊടുത്ത് പ്രതിസന്ധി നേരിട്ട് അച്ചടി മാധ്യമങ്ങള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പത്രത്തിലൂടെ കോവിഡ് പടരുമെന്ന വ്യാജ പ്രചരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇതോടെ പല ആശങ്കകളും എത്തി. എന്നാല്‍ സര്‍ക്കാരും ശാസ്ത്രജ്ഞരും ഇത് തള്ളിക്കളഞ്ഞു. എങ്കിലും സര്‍ക്കുലേഷനില്‍ പത്രങ്ങള്‍ക്ക് വലിയ കുറവ് വരും. ട്രയിന്‍, ബസ് യാത്രക്കാരെല്ലാം കടകളില്‍ നിന്ന് പത്രം വാങ്ങി യാത്രകളില്‍ നേരംമ്പോക്ക് ഉറപ്പാക്കും. ഇത്തരം വില്‍പ്പന പൂര്‍ണ്ണമായും ഇടിഞ്ഞു. ഇതോടെ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കുറയുകയും ചെയ്തു. മാതൃഭൂമിയും മനോരമയുമാണ് സ്റ്റാന്‍ഡുകളില്‍ ചൂടപ്പം പോലെ വില്‍ക്കുന്ന പത്രങ്ങള്‍. അതുകൊണ്ട് കര്‍ഫ്യൂവില്‍ പ്രതിസന്ധിയിലാകുന്നത് പത്ര സമൂഹം കൂടിയാണ്. പരസ്യവും തീരെ ഇല്ലാതെയായി. അടുത്ത 21 ദിവസവും കാര്യങ്ങള്‍ ഇങ്ങനെയാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

വലിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള കരുത്ത് മാതൃഭൂമിക്കും മനോരമയ്ക്കും ഉണ്ട്. സിപിഎമ്മിന്റെ കരുത്തുള്ളതിനാല്‍ ദേശാഭിമാനിക്കും പിടിച്ചു നില്‍ക്കാനാകും. എന്നാല്‍ ബാക്കി പത്രങ്ങളെല്ലാം വലിയ പ്രതിസന്ധിയിലാകും. ക്ലാസിഫെഡ് അല്ലാതെ ഒരു പരസ്യം പോലും ഇല്ലാതെയാണ് മാതൃഭൂമി എന്ന് പുറത്തിറങ്ങിയത്. നേരത്തെ എടുത്ത ഒന്നോ രണ്ടോ പരസ്യവുമായി മനോരമയും പരസ്യം കൊടുക്കാനായി രണ്ട് പത്രങ്ങള്‍ വരെ ദിവസവും ഇറക്കിയ പത്രമുത്തശ്ശിമാര്‍ മെലിഞ്ഞു തുടങ്ങുന്നതിന്റെ സൂചനയായി 12 പേജായി ചുരുങ്ങുകയും ചെയ്തു. 18ഉം 20ഉം പേജായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. ഇതിനൊപ്പമാണ് ഇടിവെട്ടേറ്റവന് പാമ്പ് കടിച്ചതോടെ കൊറോണ ഭീതിയില്‍ പത്രത്തിന്റെ വില്‍പ്പന കടകളില്‍ കുറഞ്ഞതോടെ പ്രതിസന്ധി കൂടുകയാണ്. ഒന്നാം പേജില്‍ പത്ര സംഘടനകളുടെ കോവിഡ് പരസ്യം കൊടുത്ത് പ്രതിസന്ധി നേരിട്ട് അച്ചടി മാധ്യമങ്ങള്‍ മുമ്പോട്ട് പോകുന്നു.

ടെലിവിഷന്‍ ചാനലുകളുടെ പരസ്യവും പ്രതിസന്ധി നേരിടാന്‍ സാധ്യതയുണ്ട്. കേരളത്തിലെ പത്ര വ്യവസായത്തിന്റെ അടിത്തറ ഇളക്കുന്ന ഒരു പ്രചാരണമാണ് ഇപ്പോള്‍ വാട്സാപ്പിലും ഫേസ്ബുക്കിലുമായി കഴിഞ്ഞ മൂന്നുദിവസങ്ങളായി പ്രചരിക്കുന്നത്. നാം രാവിലെ വായിക്കുന്ന ദിനപ്പത്രങ്ങളിലൂടെ കോവിഡ് 19 പകരാന്‍ നല്ല സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി ഒമാനില്‍ അടക്കം ദിനപ്പത്രങ്ങളുടെ വിതരണം നിര്‍ത്തിവെച്ചിരിക്കയാണെന്നുമുള്ള ഭീതിദമായ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ 'ന്യൂസ്‌പേപ്പറുകള്‍ കോവിഡ് വാഹകരാണെന്നതിനുള്ള യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പ്രമുഖ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും പറയുന്നുണ്ട്.ന്യൂസ്‌പ്പേപ്പറുകളില്‍ വൈറസുകള്‍ക്ക് നിലനില്‍ക്കാനാവുമെന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്തുവന്നിട്ടില്ല എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജീത് സിങ് പറയുന്നത്.'- മാതൃഭൂമി വാര്‍ത്ത ഇങ്ങനെ പറയുന്നു.

'ന്യൂസ്‌പേപ്പറുകള്‍ സുരക്ഷിതമല്ലെന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. ആളുകള്‍ തിങ്ങി നിറഞ്ഞ മുറിയില്‍ നിന്ന് നിങ്ങള്‍ പത്രം വായിക്കുകയാണെങ്കില്‍ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിന് കാരണം പത്രമല്ല പകരം ഇത്രയധികം ആളുകള്‍ തിങ്ങിനില്‍ക്കുന്നതിനാലാണത്. മാത്രവുമല്ല നിങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുമില്ല', നിപയെ തുരത്തുന്ന പോരാട്ടത്തില്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച കോഴിക്കോട് ബേബി മെമോറിയല്‍ ഡോക്ടര്‍ അനൂപ് കുമാര്‍ പറയുന്നു.കോവിഡ് രോഗികള്‍ പത്രങ്ങള്‍ വിതരണം ചെയ്യുന്നില്ല എന്നതു കൊണ്ടും പത്രത്തില്‍ വൈറസിന് അധിക കാലം നിലനില്‍ക്കാന്‍ സാധിക്കാത്തു കൊണ്ടും ഭയത്തിന്റെ ആവശ്യമില്ലെന്നാണ് എയിംസ് ഡയറക്ടര്‍ ഡോ. റണ്‍ദീപ് ഗുലേരിയ പറഞ്ഞത്.

ദിനപത്രങ്ങള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും സുരക്ഷിതമായല്ലെന്ന പ്രചാരണം തെറ്റാണെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയും പറഞ്ഞു. ദിനപത്രങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചാരണം വ്യാജമാണ്. പൂര്‍ണ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓരോ പത്രവും വായനക്കാരന്റെ കൈകളിലെത്തുന്നതെന്ന് ഐഎന്‍എസ് കേരള റീജ്യണല്‍ കമ്മിറ്റി ചെയര്‍മാന്‍ എം വി ശ്രേയാംസ് കുമാര്‍ അറിയിച്ചു. പൂര്‍ണമായും യന്ത്രവത്കൃത മാര്‍ഗത്തിലൂടെയാണ് അച്ചടിക്കുന്നത്. പത്രക്കെട്ടുകളും വിതരണത്തിന് എത്തിക്കുന്ന വാഹനങ്ങളും അണുവിമുക്തമാക്കിയാണ് വായനക്കാരനിലേക്ക് എത്തിക്കുന്നത്.. കോവിഡ് 19 പ്രതിരോധിക്കുന്നതിനായി പല നടപടികളും പല പത്രസ്ഥാപനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ആവശ്യം വേണ്ട ജീവനക്കാര്‍ മാത്രമാണ് ഓഫീസിലെത്തുന്നത്. ജീവനക്കാര്‍ അധികവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും, കോറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും എം വി ശ്രേയംസ് കുമാര്‍ പറഞ്ഞു.- സമാനമായ വിശദീകരണം ഒരു വീഡിയോയിലൂടെ മലയാള മനോരമയും പുറത്തുവിട്ടിരുന്നു.

പത്രങ്ങള്‍ അപകടകാരികളാകുമെന്ന് കാട്ടി വാട്സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ:
ദിനപത്രത്തിലൂടെ കൊറോണ എത്താം! കാര്യം നിസാരമല്ല, പ്രശ്നം ഗുരുതരം. ലോകമെങ്ങും വ്യാപിച്ച കൊറോണ വൈറസ് കേരളത്തെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.. കൊറോണ പടരാതിരിക്കാന്‍ പല മുന്‍കരുതലുകളാണ് നാം സ്വീകരിക്കുന്നത്. ദിനം പ്രതി രാവിലെ വീടുകളിലെത്തുന്ന പത്രങ്ങളിലൂടെ കൊറോണ പകരുമോ എന്നുള്ള ചോദ്യം ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പേപ്പറില്‍ കൂടി കൊറോണ വൈറസ് പകര്‍ന്ന് കിട്ടാം എന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയാണ് നല്കിയത്. ലോകത്ത് പലയിടത്തും അച്ചടി പത്രങ്ങള്‍ക്ക് നിയന്ത്രണമോ, ജനങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്തു. കോവിഡ് വൈറസ് മാറിയിട്ട് മതി പത്രമെന്ന് പാശ്ചാത്യ രാജ്യങ്ങളിലുള്ളവര്‍ ഓഫിസില്‍ വിളിച്ചറിയിച്ചു.

അച്ചടി പത്രങ്ങളുടെ വിള നിലമാണ് കേരളം. ലോകത്ത് ഒരു ചുരുങ്ങിയ സ്ഥലത്ത് ഇത്ര മാത്രം പത്ര കടലാസുകള്‍ വിതരണം ചെയ്യുന്ന മറ്റൊരു സ്ഥലം ഉണ്ടാകില്ല. ആ നിലക്ക് തന്നെ കേരളത്തില്‍ ഈ ചോദ്യം വളരെ പ്രസക്തവും ജനങ്ങള്‍ നന്നായി ചിന്തിക്കേണ്ടതും ആണ്. ഈ ചര്‍ച്ച നടത്താല്‍ അച്ചടി പത്രങ്ങള്‍ക്കും അവര്‍ നടത്തുന്ന ചാനലുകള്‍ക്കും ഒന്നും സാധിച്ചു എന്നു വരില്ല. എന്തായാലും രാവിലെ വീട്ടില്‍ എത്തുന്ന അച്ചടി പത്രത്തില്‍ കൊറോണ ഉണ്ടാകുമോ. കൊറോണ വരുവാന്‍ സാധ്യത ഉണ്ടോ. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ കോസ്‌മെറ്റിക് കണ്‍സള്‍ട്ടന്റും ഐ.എം.എ എക്‌സിക്യുട്ടീവ് മെമ്പറുമായ ഡോ ജയശേഖര്‍ ആണ്. വീടുകളില്‍ രാവിലെ എത്തുന്ന അച്ചടി പേപ്പറിലൂടെ കൊറോണ വൈറസ് വരാനുള്ള സാധ്യതയാണ് അദ്ദേഹം വിവരിക്കുന്നത്.

എന്തായാലും ഇത് അച്ചടി പത്ര മാധ്യമ ഭീമന്മാര്‍ പറയില്ല. നാളെ അവര്‍ ഇതിന്റെ ന്യായീകരണവുമായി വന്നേക്കാം. മറ്റൊരു ഡോക്ടറേ വയ്ച്ച് മറ്റൊരു തരത്തില്‍ പറഞ്ഞേക്കാം. എന്നാല്‍ ഇത് തന്നെയാണ് സത്യം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശവും നിലവില്‍ ഉള്ളത് മറക്കരുത്. പത്രത്തിലൂടെ കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ എത്താം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലവില്‍ ഉള്ളതും ആരും മറക്കരുത്. ഓസ്‌ട്രേലിയയില്‍ കറന്‍സി നോട്ടുകള്‍ ദയവായി സാധനം വാങ്ങുവാന്‍ വരുമ്പോള്‍ കൊണ്ടുവരരുത് എന്നും കറന്‍സി നോട്ടുകള്‍ കൗണ്ടറില്‍ സ്വീകരിക്കില്ല എന്നും ഷോപ്പിങ്ങ് ഭീമന്മാരായ വൂള്‍ വര്‍ത്ത അടക്കം ഉള്ളവര്‍ അറിയിപ്പിറക്കിയ കാര്യവും മലയാളികള്‍ മറക്കരുത്. കാര്യങ്ങള്‍ നിസാരമല്ല, പ്രശ്‌നം ഗുരുതരം തന്നെയാണ്.

കൊറോണക്കെതിരെ പല പ്രതിരോധം നാം തീര്‍ക്കുമ്പോള്‍ കറന്‍സിയില്‍ തൊട്ട ശേഷം കൈ കഴുകണം എന്നു വരെ ബോധവത്ക്കരണം നടക്കുമ്പോള്‍ രാവിലെ എത്തുന്ന ദിനപത്രങ്ങളേ എങ്ങിനെ ഒഴിവാക്കാന്‍ ആകും. ചെറിയ സാധ്യതയേ ഉള്ളു എങ്കിലും ചെറിയ സാധ്യതയും ഒരു മനുഷ്യനില്‍ വന്ന രോഗവും തന്നെയാണ് ഇന്ന് ലോകം മുഴുവന്‍ ആയത് എന്നതും ആരും മറക്കരുത്. എല്ലാ ചെറിയ സാധ്യതകളും പാളിയാല്‍ ഗുരുതരമായ വിഷയമാകും. അച്ചടി പത്രങ്ങള്‍ പ്രിന്റ് ചെയ്ത് കെട്ടുകളാക്കി ആയത് വാഹനത്തില്‍ കയറ്റുന്നിടത്ത് പല കൈകളും സ്പര്‍ശിക്കുന്നു. തുടര്‍ന്ന് അത് കട വരാന്തയിലും ഫുഡ്പാത്തിലും കൊണ്ടുവന്ന പുലര്‍ച്ചെ കെട്ടുകള്‍ ഇറക്കുന്നു. അവിടെ നിന്നും ഏജന്റുമാര്‍ ഇരുന്ന് തിരഞ്ഞ് അത് തരം തിരിക്കുന്നു. തുടര്‍ന്ന് ബൈക്കിലും സൈക്കിളിലും കയറ്റി വീടുകളിലേക്ക്. ഇപ്പോഴും തുപ്പല്‍ തൊട്ട് പത്രം തിരഞ്ഞെടുക്കുന്ന ഏജന്റുമാര്‍ വരെയുണ്ട്. ഇത്തരത്തില്‍ ദിനപത്രം കൈകാര്യം ചെയ്യുന്ന ആരെങ്കിലും ഒരാള്‍ക്ക് കൊറോണ ഉണ്ടേല്‍ ആയത് അത് വായിക്കുവാന്‍ കൈകളില്‍ എടുക്കുന്ന വായനക്കാരനിലേക്കും എത്താം.

ഓര്‍ക്കുക..പേപ്പറിലും തടിയിലും, പ്‌ളാസ്റ്റിക്കിലും 3 മുതല്‍ 4 ദിവസം വരെ കൊറോണ വൈറസ് ജീവിക്കും. ഈ സമയ പരിധിക്ക് ഉള്ളില്‍ നമ്മള്‍ സ്പര്‍ശിച്ചാല്‍ വൈറസ് നമ്മുടെ ശരീരത്തിലും എത്തുകയും ചെയ്യും. ഏതായാലും ദിനപത്രം ഉപേക്ഷിക്കണം എന്ന് പറയുന്നില്ല. എന്നാല്‍ വൈറസ് ബാധക്ക് സാധ്യത ഉണ്ട്. എല്ലാ വഴികളിലും നമ്മള്‍ കൊറോണയുടെ ചെയില്‍ മുറിക്കുമ്പോള്‍ അറിയാതെ പോലും ഒരു വഴിയും തുറന്നിരിക്കരുത്. രാവിലെ എത്തുന്ന പത്രം മലയാളിക്ക് ഏറ്റവും വിലപ്പെട്ടതു തന്നെയാണ്. എന്നാല്‍ ആ പത്രം ആരൊക്കെ സ്പര്‍ശിച്ച് എങ്ങിനെ ഒക്കെ ആരുടെ കൈകളിലൂടെ ഒക്കെ വരുന്നു എന്നും അവര്‍ക്ക് അസുഖം ഉണ്ടോ എന്നൊന്നും നമുക്ക് അറിയില്ല. അത് തന്നെയാണ് റിസ്‌ക്. പേപ്പറില്‍ കൊറോണ വൈറസ് 4 ദിവസം വരെ ജീവിക്കും എന്നതിനാല്‍ തന്നെ വിഷയം ചെറുതല്ല.

ഇതുസംബന്ധിച്ച് ജനകീയരോഗ്യ പ്രവര്‍ത്തകര്‍ ഡോ ജിനേഷ് പി എസിന്റെ പോസറ്റ് ഇങ്ങനെയാണ്:

പത്രത്തിലൂടെ കോവിഡ് 19 പകരുമോ?

സാധ്യത വളരെ കുറവാണ്.

ഈ വൈറസ് പകരുന്നത് Droplet infection രീതിയിലാണ്,

രോഗികള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങള്‍ നേരിട്ട് മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഈ ചെറു കണങ്ങള്‍ വായുവില്‍ അധിക സമയം തങ്ങി നില്‍ക്കില്ല. എന്നാല്‍ തെറിച്ച് പല പ്രതലങ്ങളില്‍ വീണ് പറ്റി കിടക്കാന്‍ സാധ്യതയുണ്ട്.

രോഗികള്‍ മുഖേന പ്രതലങ്ങളില്‍ എത്തപ്പെടുന്ന കണങ്ങള്‍, മറ്റുള്ളവര്‍ സ്പര്‍ശിച്ച ശേഷം അവരുടെ കണ്ണ് മൂക്ക്, വായ എന്നിവയില്‍ തൊടുമ്പോള്‍ നേരിട്ടല്ലാത്ത പകര്‍ച്ച സാധ്യമാണ്.

ഇങ്ങനെ തെറിച്ചു വീഴുന്ന കണങ്ങളിലടങ്ങിയിട്ടുള്ള കൊറോണ വൈറസുകള്‍, ഏതാനും മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ പ്രതലങ്ങളില്‍ അതിജീവിച്ചേക്കാം.

ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളില്‍, ചെമ്പ് പ്രതലങ്ങളില്‍ നാല് മണിക്കൂറും, കാര്‍ഡ് ബോര്‍ഡില്‍ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീല്‍ പ്രതലങ്ങളില്‍ 3 ദിവസത്തോളവും കോവിഡ് 19 വൈറസ് അതിജീവിക്കാന്‍ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസ് ബാധിതനായ ഒരാള്‍ ചുമച്ചോ തുമ്മിയോ തെറിക്കുന്ന കണങ്ങള്‍ പത്രത്തില്‍ പറ്റി പിടിച്ചിരുന്നാല്‍, അതില്‍ സ്പര്‍ശിച്ച ശേഷം, ആ കൈ വായിലോ മൂക്കിലോ കണ്ണിലോ സ്പര്‍ശിച്ചാല്‍ തിയററ്റിക്കലി ഈ രോഗം പകരാന്‍ സാധ്യതയുണ്ട് എന്ന് പറയാം. പ്രായോഗികമായി സാധ്യത വളരെ കുറവാണ് താനും.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ എന്താണ് നമ്മള്‍ ചെയ്യേണ്ടത് ?

കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് എങ്കിലും കഴുകുക. സോപ്പിനു പകരം 70% ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാവുന്നതാണ്.

കൈ കൊണ്ട് മുഖത്ത് സ്പര്‍ശിക്കാതിരിക്കുക.

അത്രയും ചെയ്താല്‍ മതി.

പത്രം വായിക്കാതിരിക്കേണ്ട കാര്യമില്ല.

ഒരു കാര്യം കൂടി. നാക്കില്‍ നിന്നും വിരലില്‍ കൊണ്ട് തുപ്പല്‍ തൊട്ട് പത്ര മറിക്കുന്ന ചിലരില്ലേ ? അത് നല്ലതല്ല. നിങ്ങള്‍ക്ക് വൈറസ് ബാധ ഉണ്ടെങ്കില്‍ തുപ്പല്‍ വഴി രോഗം മറ്റൊരാളില്‍ എത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ആ ശീലം ഒഴിവാക്കണം.

എഴുതിയത്: Dr. Jinesh P S
@info clinic

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category