1 GBP = 92.00INR                       

BREAKING NEWS

തന്നെ സിഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞ് കത്തിയറിയത് വെറുതയായി; ഹൈക്കോടതി പേടിയില്‍ ജയരാജിനെ സിഡിറ്റിന്റെ പടിക്ക് പുറത്ത് നിര്‍ത്തി ഇടതു സര്‍ക്കാര്‍; തീരുമാനം എടുത്തത് ജഡ്ജിമാരുടെ വിമര്‍ശനം ഉറപ്പെന്ന ഉപദേശത്തെ തുടര്‍ന്ന്; ടി എന്‍ സീമയുടെ ഭര്‍ത്താവിന് സുരക്ഷിത ഇടം നല്‍കാന്‍ ആലോചനയും സജീവം; ജയരാജ് പ്രതീക്ഷയില്‍ തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: തന്നെ സിഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞ് കത്തിയറിയ ജി.ജയരാജ്. സിപിഎം സംസ്ഥാന സമിതിയംഗം ടി.എന്‍.സീമയുടെ ഭര്‍ത്താവായ ജി.ജയരാജിന്റെ ആത്മവിശ്വാസം വെറുതെയായി. ഡയറക്ടറെ നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്കു മറുപടി നല്‍കും. പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്നും എല്ലാവരും ധൈര്യമായിരിക്കാനും സിഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജയരാജ് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാല്‍ ജയരാജിന്റെ വാക്കുകളെല്ലാം വെറുതെയായി. പൂ നുള്ളുന്ന ലാഘവത്തില്‍ സീമയുടെ ഭര്‍ത്താവിനെ കോറൊണക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സിഡിറ്റില്‍ നിന്ന് പുറത്താക്കി.

സിഡിറ്റ് ഡയറക്ടറാക്കി നിയമിക്കപ്പെടാനുള്ള തന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനു നോട്ടിസയച്ചതിനു പിന്നാലെയാണു ജയരാജ് ജീവനക്കാരുടെ യോഗം വിളിച്ചത്. തന്റെ യോഗ്യതയും രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. രണ്ടുമണിക്കൂറിലേറെയുള്ള പ്രസംഗത്തിന്റെ അവസാന മൂന്ന് മിനിറ്റിലാണു വിവാദ പരാമര്‍ശങ്ങള്‍.
ടി.എന്‍.സീമയുടെ ഭര്‍ത്താവായതു കൊണ്ടല്ല യോഗ്യതയുള്ളതുകൊണ്ടാണ് താന്‍ സിഡിറ്റ് ഡയറക്ടറായതെന്നും ജയരാജ് അവകാശപ്പെട്ടു. രാഷ്ട്രീയമായ പുകമറ സൃഷ്ടിക്കാനാണു ശ്രമമെന്നും പറഞ്ഞു. ഈ പ്രസംഗത്തോടെ ജയരാജിന്റെ കേസ് ഹൈക്കോടതിയില്‍ വന്നാല്‍ തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഇതോടെ ജയരാജിനെ മാറ്റി. എന്നാല്‍ ജയരാജിന് മറ്റെവിടെയെങ്കിലും നിയമനം കൊടുക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

ജി ജയരാജിനെ സിഡിറ്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കി എസ് ചിത്ര ഐഎഎസിനെ ഡയറക്ടാറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജി ജയരാജിന്റെ നിയമനം വിവാദമായിരുന്നു.ജി ജയരാജന്റെ യോഗ്യത സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്ന് ജി ജയരാജ് പ്രസംഗിച്ചത്. ഡയറക്ടറെ നിശ്ചയിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നായിരുന്നു ജയരാജിന്റെ വാദം. ടിഎന്‍ സീമയുടെ ഭര്‍ത്താവായതുകൊണ്ടല്ല യോഗ്യത ഉള്ളതുകൊണ്ടാണ് തന്നെ നിയമിച്ചതെന്നും ജയരാജ് പറഞ്ഞിരുന്നു. ജി ജയരാജിന് മതിയായ യോഗ്യതയില്ലെന്ന് കാണിച്ച് ജീവനക്കാരുടെ സംഘടനകളാണ് രംഗത്തെത്തിയത്. ഇത് ഒടുവില്‍ അംഗീകരിക്കപ്പെട്ടു.

പുനര്‍നിയമന വ്യവസ്ഥ പ്രകാരമായിരുന്നു നിയമനം. ഒരു വര്‍ഷമായിരുന്നു കാലാവധി. പ്രവൃത്തി പരിചയമായിരുന്നു യോഗ്യതയായി നിയമന ഉത്തരവില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ജി ജയരാജ് രജിസ്ട്രാര്‍ ആയിരുന്ന കാലത്ത് സിഡിറ്റിലെ പല സുപ്രധാന പദ്ധതികളും പുറംകറാര്‍ നല്‍കിയതായും പുറത്ത് വന്നിരുന്നു. സിപിഎം സംസ്ഥാന സമിതി അംഗവും ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജയരാജിനെ വിരമിച്ച ശേഷം സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചു. നേരത്തെ സി-ഡിറ്റ് മുന്‍ രജിസ്ട്രാറായിരുന്ന ജയ്രാജിനെ വിരമിച്ചതിന് ശേഷം കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് രജിസ്ട്രാറായി പുനര്‍നിയമനം നല്‍കിയ നടപടിയും വലിയ വിവാദമായിരുന്നു.

മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് ഡി-ഡിറ്റ് ഡയറക്ടറായുള്ള നിയമനം. പ്രവൃത്തി പരിചരം മുന്‍നിര്‍ത്തിയാണ് നിയമനമെന്നാണ് സര്‍ക്കാര്‍ നേരത്തെ നല്‍കിയ വിശദീകരണം. നേരത്തെ രജിസ്ട്രാറായിരുന്നപ്പോള്‍ ഡയറക്ടറായി നിയമനം നേടുന്നതിന് ജയരാജ് സി-ഡിറ്റ് സര്‍വീസ് ചട്ടത്തില്‍ മാറ്റം വരുത്തിയെന്നും ആക്ഷേപം ഉയര്‍ന്നു. മതിയായ യോഗ്യതയില്ലെന്ന ആക്ഷേപം നിലനില്‍ക്കേയാണ് സി-ഡിറ്റ് ഡയറക്ടറായി ജയരാജിന് നിയമനം നല്‍കിയിരിക്കുന്നത്. അഴിമതി ആരോപണവും ജയരാജിനെതിരേ ഉയര്‍ന്നിരുന്നു. ഭരണാനുകൂല സംഘടനയുടെ കടുത്ത എതിര്‍പ്പ് മറി കടന്നാണ് സി-ഡിറ്റ് ഗവേണിങ് സമിതി ഈ സ്ഥാനത്തേക്കിപ്പോള്‍ ജയരാജിനെ അവരോധിച്ചത്.

ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ പൊതുമേകലാ സ്ഥാപനത്തില്‍ പികെ ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ നിയമിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ഇപി ജയരാജന്‍ കുറച്ചു കാലത്തേക്ക് മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്നു. സുധീര്‍ നമ്പ്യാരെ മാറ്റുകയും ചെയ്തു. എന്നാല്‍ ഇതൊന്നും സിഡിറ്റിലെ ജയരാജന്റെ നിയമനത്തില്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അറിവോടെയാണ് ജി ജയരാജനെ നിയമിക്കുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മില്‍ ആരും ഈ വിഷയം ചര്‍ച്ചയാക്കില്ല. എന്നാല്‍ നിയമനത്തെ കോടതിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ചോദ്യം ചെയ്തു. ബന്ധുത്വ നിയമനത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായിരുന്നു് ജി ജയരാജന്റെ നിയമനം.

ജയരാജ് രജിസ്റ്റ്രാര്‍ ആയിരുന്ന കാലത്താണ് സിഡിറ്റിന്റെ സുപ്രധാന പദ്ധതികള്‍ പലതും പുറംകരാര്‍ നല്‍കിയത്. ഇങ്ങനെ സിഡിറ്റിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തയാളെ ഡയറക്ടറാക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സിഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തു നല്‍കിയിരുന്നു. ഭരണപക്ഷ യൂണിയനായ സിഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടര്‍ ആക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തെത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘങ്ങള്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സര്‍ക്കാരിന്റെ ഏജന്‍സി തന്നെയായ സിഡിറ്റിനു അനുമതി നല്‍കിയത് വിവാദമായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്റെ രജിസ്ട്രാര്‍ ആയി ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ നിയമിച്ചത്. ഫെബ്രുവരി 28ന് ജയരാജന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതിന് പിന്നാലെയാണ് ജയരാജന് പുനര്‍നിയമനം നല്‍കി മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്ന സ്ഥാപനമാണ് സിഡിറ്റ്. തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്ക് വേണ്ടി സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് പാര്‍ട്ടി മുന്‍എംപിയായ വനിതാ നേതാവിന്റെ ഭര്‍ത്താവിന് രജിസ്റ്റാര്‍ സ്ഥാനത്ത് സര്‍വ്വീസ് നീട്ടിക്കൊടുത്തതെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

പിന്നീട് റിട്ടയര്‍ ചെയ്തു. അതിന് ശേഷം വീണ്ടും അതേ സ്ഥാപനത്തില്‍ ഡയറക്ടറായി എത്തി. സിപിഎം നേതൃത്വം പറയുന്നതെല്ലാം ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥനായിരുന്നു എന്നും ജയരാജന്‍. സി ഡിറ്റിലെ പീഡനത്തില്‍ സിപിഎം സഹയാത്രികനായ പ്രൊഡ്യൂസറെ കേസില്‍ നിന്ന് രക്ഷിച്ചതും അന്ന് രജിസ്ട്രാറായിരുന്ന ജയരാജനായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category