1 GBP = 94.20 INR                       

BREAKING NEWS

മദ്യവില്‍പനയ്ക്കും 'ലോക്ക്'; സംസ്ഥാനത്ത് ബീവറേജസ് ഔട്ട്ലറ്റുകള്‍ ഇന്ന് തുറക്കില്ല; എന്നുവരെ അടച്ചിടണം എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും; നടപടി രാജ്യത്ത് സമ്പൂര്‍ണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍; കേന്ദ്രം പുറത്തിറക്കിയ അവശ്യവസ്തുക്കളുടെ ലിസ്റ്റിലും മദ്യമില്ല; പഞ്ചാബില്‍ ബിവറേജസ് അവശ്യസര്‍വീസാണെന്നതും മുഖ്യമന്ത്രിക്ക് പറ്റിയ അബദ്ധം; സമ്മര്‍ദ്ദം മുറുകിയപ്പോള്‍ മദ്യവില്‍പ്പന പൂര്‍ണ്ണമായി നിര്‍ത്തി പിണറായി സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകള്‍ ഇന്ന് തുറക്കില്ല. രാജ്യത്ത് സമ്പൂര്‍ണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നുവരെ അടച്ചിടണം എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ബുധനാഴ്ച ഔട്ട്ലറ്റുകള്‍ തുറക്കേണ്ടെന്ന നിര്‍ദ്ദേശം എക്സൈസ് മന്ത്രി ബെവ്കോ എംഡി സ്പര്‍ജന്‍ കുമാറിന് നല്‍കി. അദ്ദേഹം എല്ലാ മാനേജര്‍മാര്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ബിവറേജസ് അവശ്യസേവനത്തില്‍ ഉള്‍പ്പെടുന്നില്ല. അതിന് വിപരീതമായി ഔട്ട്ലറ്റുകള്‍ തുറന്നാല്‍ അത് വലിയ വിവാദത്തിനും ചട്ടലംഘനവുമായി വരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ജനത കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച ബിവറേജസ് ഔട്ട്ലറ്റുകളൊന്നും തുറന്നിരുന്നില്ല.

ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ബിവറേജസ് അവശ്യസര്‍വ്വീസായി ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ മദ്യവില്‍പനശാലകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടായേക്കും. ദേശീയ ലോക്ക് ഡൗണ്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്ടെന്ന് മദ്യം നിരോധിച്ചാല്‍ ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മദ്യവില്‍പനശാലകള്‍ അടച്ചിടാന്‍ തയ്യാറായിരുന്നില്ല.ബെവ്കോ അടയ്ക്കാതിരിക്കാന്‍ മുഖ്യമന്ത്രി വിശദീകരിച്ച കാരണങ്ങള്‍ നേരത്തെ തന്നെ ട്രോള്‍ ആയിരുന്നു.

സാമൂഹിക പ്രസക്തിക്കൊപ്പം പഞ്ചാബിലും ബിവേറേജസ് തുറന്ന് പ്രവര്‍ത്തിക്കുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പക്ഷെ പഞ്ചാബില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയതെന്നാണ് ആക്ഷേപം. മാത്രമല്ല പഞ്ചാബില്‍ കര്‍ഫ്യൂവിന്റെ ഭാഗമായി വിദേശമദ്യവില്‍പ്പനയും നിര്‍ത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ കളിയാക്കി സമുഹമാധ്യമങ്ങളിലും ചര്‍ച്ച സജീവമാണ്.പഞ്ചാബ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ അവശ്യവസ്തുക്കളുടെ ലിസ്റ്റില്‍ മദ്യവില്പന ഉള്‍പ്പെടുത്തിയിട്ടില്ല. പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഞ്ചാബിലെ മലയാളികള്‍ തന്നെ അറിയിക്കുന്നത്.

ഇന്നലെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞത്. സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബെവ്‌കോ തുറന്നു വയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കില്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാന്‍ കൂട്ടുപിടിച്ചത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ. 'എന്റെ കൈയില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അദ്ദേഹം ഇറക്കിയ ഒരു ട്വീറ്റുണ്ട്. അതില്‍ പറയുന്നത് ഓള്‍ എസന്‍ഷ്യല്‍ സര്‍വീസസ് വില്‍ കണ്ടിന്യു..ആന്‍ഡ് ഷോപ്‌സ് സച്ച് ആസ് സെല്ലിങ് എസന്‍ഷ്യല്‍ ഐറ്റംസ് സച്ച് ആസ് മില്‍ക്ക്, ഫുഡ് ഐറ്റംസ്, മെഡിസിന്‍സ്, ലരേ വില്‍ ബി ഓപ്പണ്‍. എന്നിട്ട് എന്താണീ എസന്‍ഷ്യല്‍ ഐറ്റംസ് എന്ന് താഴെ കൊടുത്തിട്ടുണ്ട്. ഇന്‍ വ്യൂ ഓഫ് ദ അര്‍ജന്‍സ് ബികോസ് ഓഫ് ദി കോവിഡ് നൈന്റീന്‍ പാന്റമിക്, ദി ഫോളോയിങ് സര്‍വീസ് ആര്‍ ഡിക്ലെയേര്‍ഡ് എസന്‍സ്യല്‍.

1. supply of groceries
2.supply of beverages

ഇതാണ് നമ്മുടെ രാജ്യം. അപ്പോള്‍ ബിവറേജസ് നമ്മള്‍ ഒഴിവാക്കുന്ന നില വന്നാല്‍ നേരത്തെയുണ്ടായ നില വരും. അങ്ങനെ വന്നാല്‍ ഒരുപാട് സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അത്തരം ഒരു ആപത്തിലേക്ക് പോയിക്കൂടായെന്ന് സര്‍ക്കാര്‍ കാണുന്നുണ്ട്. എന്നാല്‍, വേണ്ട നിയന്ത്രണങ്ങള്‍ കൊണ്ടുവന്നി്ട്ടുണ്ട്. അതിന്റെ ഭാഗമായി ഇപ്പോള്‍ ബാറുകളില്‍ വേണ്ടായെന്ന് വച്ചിട്ടുണ്ട്. അതിന് അകത്ത് കയറി കഴിക്കുന്ന നില വേണ്ട. ചിലപ്പോള്‍ കൗണ്ടര്‍ വില്‍പന അത് വേണമെങ്കില്‍ അനുവദിക്കുന്ന നിലയുണ്ടാകും'.- മുഖ്യമന്ത്രി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category