1 GBP = 97.00 INR                       

BREAKING NEWS

കോവിഡ് ചികില്‍സയില്‍ പുതുപ്രതീക്ഷ; സാര്‍സിനെ ഒതുക്കിയ അതേ ചികില്‍സാ രീതി അമേരിക്ക പരീക്ഷിക്കുന്നു; കൊറോണ രോഗികള്‍ക്ക് അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി; രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ചാല്‍ ഫലപ്രദമെന്ന് ചൈനയും തെളിയിച്ചത്; കോണ്‍വലെസെന്റ് പ്ലാസ്മ ചികില്‍സയിലുടെ മഹാമാരിയെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: മരുന്നോ വാക്സിനോ ഇല്ലാത്ത രോഗമെന്ന് പറയപ്പെടുന്ന കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷയായി കോണ്‍വലെസെന്റ് പ്ലാസ്മ ചികില്‍സ. സാര്‍സിനെ പിടിച്ചുകെട്ടാന്‍ ചൈനയെ സഹായിച്ച ഈ ചകില്‍സാരീതി കൊറോണയിലും ഫലപ്രദമാവുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം രോഗം അതിജീവിച്ചവരില്‍ നിന്ന് പ്ലാസ്മ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി. രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ ആരംഭിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം. കോണ്‍വലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികിത്സയുടെ പേര്. ആധുനിക വാക്സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പുള്ള യുഗത്തില്‍, 1918-ലെ ഒരു പകര്‍ച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു.

കൂടുതല്‍ വിദഗ്ദ്ധ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷയായിരിക്കും ഇതെന്നും ചില വിദഗ്ദ്ധര്‍ വാദിക്കുന്നുണ്ട്.തീര്‍ച്ചയായും ഇതിന് ഗുണമുണ്ട്. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെഫ്രി ഹെന്‍ഡേഴ്സണ്‍ പറഞ്ഞു.രോഗമുക്തി നേടിയ ആളുകളുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ വികസിപ്പിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. 2002-ല്‍ സാര്‍സ് രോഗം പൊട്ടിപുറപ്പെട്ട സന്ദര്‍ഭത്തില്‍ ചൈന ഈ രീതി ഉപയോഗിച്ചിരുന്നതായും അത് ഫലം കണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വാക്സിനേഷന്‍ അന്തിമഘട്ടത്തില്‍
കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം യുഎസില്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. യുഎസിലെ സിയാറ്റിലിലാണ് പരീക്ഷണം നടക്കുന്നത്. എന്നാല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാലും ഒരു വര്‍ഷം മുതല്‍ 18 മാസം വരെ സമയമെടുത്തേ ഈ വാക്സിന്‍ വിപണിയില്‍ ലഭ്യമാകൂ. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി മനുഷ്യരില്‍ മറ്റു പാര്‍ശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ ആഗോള അടിസ്ഥാനത്തില്‍ ഉപയോഗിക്കാനാകൂ.

മസാച്ചുസെറ്റ്സിലെ യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) കേംബ്രിജിലെ ബയോടെക്നോളജി കമ്പനിയായ മോഡേര്‍നയുമായി ചേര്‍ന്നാണ് എംആര്‍എന്‍എ 1273 എന്നു പേരിട്ടിരിക്കുന്ന വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 18- 55 വയസ്സ് വരെയുള്ള 45 പേരിലാണ് വാക്സിന്‍ ആദ്യം പരീക്ഷിക്കുക. ഇതിന് 6 ആഴ്ച സമയമെടുക്കും.ലോകമെങ്ങും കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിന്‍ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. യുഎസ് കമ്പനിയായ ഗിലീഡ് സയന്‍സസ് വികസിപ്പിച്ചെടുത്ത റെംഡെസിവിര്‍ എന്ന മരുന്ന് ഏഷ്യയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ്. ഈ മരുന്ന് ഫലപ്രദമായി കോവിഡ്19 രോഗത്തെ ചെറുക്കുന്നതായി ചൈനയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കൂടുതല്‍ പരീക്ഷണങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്.

കോവിഡ് 19 രോഗത്തിന് ഇസ്രയേല്‍ വാക്‌സിന്‍ വികസിപ്പിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്ള്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് മേല്‍നോട്ടത്തില്‍ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ റിസര്‍ച്ചില്‍ നടന്നുവരുന്ന ഗവേഷണത്തില്‍ സാര്‍സ് കോവ്-2 എന്ന പുതിയ വൈറസിന്റെ ജൈവശാസ്ത്രഘടനയും പ്രത്യേകതകളും മനസ്സിലാക്കാനായെന്നാണ് ഇസ്രയേല്‍ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരുന്നാലും, പ്രതിരോധ പ്രക്രിയയ്ക്ക് വാക്‌സിനേഷന്‍ ഫലപ്രദമോ സുരക്ഷിതമോ ആണെന്ന് കണക്കാക്കുന്നതിന് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശോധനകളും പരീക്ഷണങ്ങളും ആവശ്യമാണ്, റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ചികിത്സാരീതികളും വാക്‌സിനുകളും തയാറാക്കാനും വൈറസ് ബാധിച്ചിരിക്കുന്നവരുടെ ശരീരത്തില്‍ രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാനും ഉള്‍പ്പെടെ സഹായകരമാകുന്നതാണു കണ്ടെത്തല്‍. ലോകോത്തര നിലവാരമുള്ള ജൈവശാസ്ത്ര ഗവേഷണ കേന്ദ്രമാണ് ഇസ്രയേലിലേതെന്നും അന്‍പതില്‍പരം പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് വാക്‌സിന്റെ ഗവേഷണം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വാക്‌സിന്‍ കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട് ബയോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍ണായക വഴിത്തിരിവൊന്നും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധമന്ത്രാലയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഹാരെറ്റ്‌സിനെ അറിയിച്ചത്. 'ഇവിടെ എല്ലാം മുറ പ്രകാരമാണു നടക്കുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ടെത്തലുണ്ടെങ്കില്‍ തീര്‍ച്ചയായും അറിയിക്കും..'- പ്രതിരോധമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഒരു വാക്‌സിന്‍ ആദ്യം പരീക്ഷിക്കുക മൃഗങ്ങളിലായിരിക്കും. ഈ പ്രീ-ക്ലിനിക്കല്‍ ടെസ്റ്റ് വിജയിച്ചാല്‍ മാത്രമാണ് മനുഷ്യരില്‍ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തുക. വാക്‌സിന്റെ പാര്‍ശ്വഫലങ്ങളും പൂര്‍ണ സ്വഭാവവും ലോകമെമ്പാടുമുള്ള വ്യത്യസ്ത മനുഷ്യ വിഭാഗങ്ങളെ അതെങ്ങനെ ബാധിക്കുന്നുവെന്നുമെല്ലാം മനസ്സിലാക്കണം. സമയമേറെയെടുത്താണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കുക. മാസങ്ങള്‍ മുതല്‍ ഒന്നര വര്‍ഷം വരെ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധര്‍തന്നെ വ്യക്തമാക്കുന്നത്. എന്നാല്‍ കോവിഡ് 19 മഹാമാരി ആഗോളതലത്തില്‍ ഭീതി നിറയ്ക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വികസനം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും കൊണ്ടുപിടിച്ചു നടക്കുകയാണ്. ഗുരുതരാവസ്ഥയില്‍ തുടരുന്നവരെ ഉള്‍പ്പെടെ രക്ഷിക്കാന്‍ എത്രയും പെട്ടെന്ന് ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകതയും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്ന് ആഴ്ച മുന്‍പ് ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിരവധി വൈറസ് സാംപിളുകള്‍ എത്തിയതായി ഇസ്രയേലിലെ പ്രധാന വാര്‍ത്താ പോര്‍ട്ടലായ വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച സാംപിളുകള്‍ മൈനസ് 80 ഡിഗ്രി താപനിലയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനു ശേഷമാണ് ഗവേഷണം ശക്തമായത്.വാക്‌സിന്‍ വികസനത്തിനായി ഒട്ടേറെ രാജ്യങ്ങള്‍ നിരന്തര പരിശ്രമത്തിലാണ്. മൃഗങ്ങളില്‍ എങ്ങനെയാണ് വൈറസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പഠിക്കുന്നത്. ആ വൈറസ് മനുഷ്യരിലേക്ക് എത്തുമ്പോള്‍ അതിന് എന്തെല്ലാം മാറ്റം വരുന്നുവെന്നു കണ്ടെത്തുകയാണ് നിര്‍ണായകം. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ജനുവരിയില്‍ ചൈന വൈറസിന്റെ ജനിതക ഘടന ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ഉപയോഗപ്പെടുത്താനാകുംവിധം പുറത്തുവിട്ടിരുന്നു. വൈറസ് സാംപിളുകള്‍ ലഭിച്ചില്ലെങ്കിലും, വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ക്കും മരുന്നുകമ്പനികള്‍ക്കും സാര്‍സ് കോവ്-2 സംബന്ധിച്ച പരിശോധനകള്‍ക്കും വാക്‌സിന്‍ വികസനത്തിനും സഹായകരമാകുന്നതായിരുന്നു ആ നീക്കം.

ജനിതക ഘടന പുറത്തുവന്ന് ഒന്നര മാസത്തിനു ശേഷം, മാസച്യുസിറ്റ്‌സിലെ ബോസ്റ്റണ്‍ ആസ്ഥാനമായുള്ള മോഡേണ ബയോടെക്‌നോളജി കമ്പനി കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ ക്ലിനിക്കല്‍ ട്രയലിനായി ഇത് അയച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ട്രയല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു സമാനമായ അതേ കര്‍ശന പ്രക്രിയകളിലൂടെ കടന്നുപോയാല്‍ മാത്രമേ ഇസ്രയേലിലും വൈറസ് വാക്‌സിന്‍ വിജയകരമായെന്നു പറയാനാവുകയുള്ളൂ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവില്‍ ആഗോളതലത്തില്‍ ഇരുപതിലധികം വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്.

അതിനിടെ, വൈറസിനെ വേര്‍തിരിച്ചെടുത്തെന്ന വാദവുമായി കാനഡയും രംഗത്തുവന്നു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും ഭാര്യ സോഫിക്കും കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കാനഡയിലെ ഒരു സംഘം ഗവേഷകര്‍ പുതിയ അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘത്തില്‍ ഒരു ഇന്ത്യന്‍ വംശജനും ഉള്‍പ്പെടുന്നു. ടോറന്റോയിലെ സണ്ണിബ്രൂക് അശുപത്രിയിലെയും വാട്ടര്‍ലൂവിലെ ടോറന്റോ ആന്‍ഡ് മക്മാസ്റ്റര്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് വൈറസിനെ വേര്‍തിരിച്ചടുത്തതെന്നാണു വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് 19 നെ പിടിച്ചുകെട്ടാനാകുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category