1 GBP = 93.00 INR                       

BREAKING NEWS

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ കാരുണ്യത്തിന്‍ കരസ്പര്‍ശവുമായി ഒരു കൂട്ടായ്മ; മരുന്നുകളും ഭക്ഷണസാധനങ്ങളും ആവശ്യക്കാര്‍ക്ക് എത്തിച്ച് ഇമ

Britishmalayali
സുധാകരന്‍ പാലാ

ലോകത്താകമാനം ഭീതി വിതച്ചു കൊണ്ടിരിക്കുന്ന മഹാമാരി കൊറോണ വൈറസ് (കോവിഡ് - 19) ഇപ്പോള്‍ യുകെയിലും നിയന്ത്രണങ്ങള്‍ക്കതീതമായി ഓരോ ദിവസവും തികച്ചും ഭയാനകമായ രീതിയില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ എല്ലാവര്‍ക്കും കരുണയുടെ കരസ്പര്‍ശവുമായി എക്സിറ്റര്‍ മലയാളി അസ്സോസ്സിയേഷനും എത്തുന്നു. നൂറിലധികം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന എക്്സിറ്ററിലും പ്രാന്തപ്രദേശങ്ങളിലും പരസ്പര സഹായം ഏറ്റവും ആവശ്യമായ ഈ അടിയന്തിര സാഹചര്യത്തില്‍ ഭിന്നിച്ചു നില്‍ക്കാതെ മാതൃകയായി മലയാളി സമൂഹത്തിന്റെ തോളോടു ചേര്‍ന്നു നിന്നു കൊണ്ട് അവര്‍ക്കാവശ്യമായ സഹായഹസ്തവുമായി ഇമ മുന്നിട്ടിറങ്ങുകയാണ്.

അടിയന്തിര സാഹചര്യത്തില്‍ ലഭ്യമാകുന്ന മരുന്നുകള്‍ എത്തിച്ചും പ്രത്യേക സാഹചര്യത്തില്‍ വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരുന്ന (സെല്‍ഫ് ഐസലേഷന്‍) അവസ്ഥയില്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ ഷോപ്പിംഗ് ചെയ്തു കൊടുത്തു കൊണ്ടും എല്ലാവര്‍ക്കും സഹായമായി ഇമ കൂടെ നില്‍ക്കുന്നു. ചെയര്‍മാന്‍ മോഹന്‍ കുമാറിനോടൊപ്പം മറ്റു ഭാരവാഹികളായ ബിജോ തോമസ്, ബിജോയി വര്‍ഗീസ്, സോജ് ജയപ്രകാശ്, ജോബി തോമസ്, റോബി വര്‍ഗീസ്, ഡിറ്റാ ജ്യൂവല്‍, തെരേസാ സാബു, ജോയി ജോണ്‍ എന്നിവരാണ് ഇമയുടെ അംഗങ്ങളുമായി ചേര്‍ന്ന് ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

തികച്ചും മാനുഷികവും കാരുണ്യപരവുമായ ഈ മഹാ ഉദ്യമത്തില്‍ ഇമയോടൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ എല്ലാവരോടും ഇമ നേതൃത്വം അഭ്യര്‍ത്ഥിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category