1 GBP = 97.50 INR                       

BREAKING NEWS

നിങ്ങള്‍ ഇന്ന് എത്ര പ്രാവശ്യം കൈകൊണ്ടു മുഖത്ത് സ്പര്‍ശി ച്ചു? മുഖത്ത് എങ്ങനെ തൊടാതിരിക്കാം? മാര്‍ഗ നിര്‍ ദ്ദേശങ്ങളുമായി ഒരു നോര്‍ത്ത് യോര്‍ക്ഷെയര്‍ മലയാളി

Britishmalayali
മനോജ് മാത്യു

കൊറോണ വൈറസിന്റെ ആഗോള വ്യാപനം നമ്മുടെ ചില ശീലങ്ങളെയും ജീവിതശൈലിയെ തന്നെയും മാറ്റാന്‍ നിര്‍ബന്ധിക്കുകയാണ്. ഉദാഹരണത്തിന് ഒരാളെ പരിചയപ്പെടുമ്പോള്‍ കൈ കൊടുക്കുന്നതും, അടുപ്പമുള്ള വ്യക്തികളുടെ കൂടെ ചേര്‍ന്നു നടക്കുന്നതും, പ്രായമായവരെ സന്ദര്‍ശിക്കുന്നതും എന്തിനേറെ  കണ്ണ് തിരുമ്മുന്നതും മൂക്ക് ചൊറിയുന്നതുപോലും ഇപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം അനുസരിച്ചു കൊറോണ വൈറസ് വ്യാപിക്കുന്നതു തടയാന്‍  കൈകള്‍ കഴുകുന്നതുപോലെ തന്നെ പ്രധാനപ്പെട്ട സംഗതിയാണ് നമ്മള്‍ കൈകൊണ്ട് മുഖത്ത് സ്പര്‍ശിക്കാതിരിക്കുക എന്നതും.

ഇപ്പോള്‍ കംപ്യൂട്ടറിന്റെയോ ടാബ്ലെറ്റിന്റെയോ, ഫോണിന്റെയോ മുമ്പിലിരുന്ന് ഇത് വായിക്കുമ്പോള്‍ നമ്മില്‍ പലരുടെയും കൈ താടിയിലോ, മുഖത്തോ ആയിരിക്കും. മനുഷ്യന്റെ കണ്ണിലെയും മൂക്കിലെയും വായിലെയും മ്യൂക്കസ് മെംബ്രൈന്‍ വഴിയാണ് പ്രധാനമായും കൊറോണ വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത് എന്നതിനാല്‍ ശുചിത്വമില്ലാത്ത കൈകൊണ്ടു മുഖത്തു സ്പര്‍ശിക്കുന്നത് അപകടകരമാണ്.

മുഖത്ത് തൊടുക എന്ന ആഗോള പ്രശ്നം
പ്രായപൂര്‍ത്തിയായ ഒരാള്‍ മണിക്കൂറില്‍ ഇരുപതു തവണയില്‍ കുറയാതെ സ്വന്തം മുഖത്ത് സ്പര്‍ശിക്കും എന്നാണ് ഈയടുത്ത കാലത്തു അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. കണ്ണു തിരുമ്മുന്നതും, മൂക്കു ചൊറിയുന്നതും, താടിയില്‍ തൊടുന്നതും, നഖം കടിക്കുന്നതുമൊക്കെ നമ്മള്‍ സ്വാഭാവികമായി ചെയ്യുന്ന പ്രവര്‍ത്തികളാണ്. ഒരു പുസ്തകത്തിന്റെ താള്‍ മറിക്കുന്നതിനു മുന്‍പ് വിരല്‍കൊണ്ട് നാവില്‍ സ്പര്‍ശിക്കുന്ന ശീലം അനേകര്‍ക്കുണ്ട്.

അതുപോലെ ആശ്ചര്യം, ഷോക്ക്, സങ്കടം, നിരാശ എന്നിവയൊക്കെ വരുമ്പോള്‍ ആദ്യം നമ്മുടെ കൈകള്‍ പോകുന്നത് മുഖത്തേക്കോ തലയിലേക്കോ ആണ്.  ആളുകള്‍ ഉത്കണ്ഠാകുലരാകുകയോ ലജ്ജിക്കുകയോ സമ്മര്‍ദ്ദം അനുഭവിക്കുകയോ ചെയ്യുമ്പോള്‍ തങ്ങളുടെ മുഖത്ത് കൂടുതല്‍ സ്പര്‍ശിക്കുന്നു. വിദ്യാര്‍ത്ഥികള്‍, ഓഫീസ് ജീവനക്കാര്‍, ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍, യാത്രികര്‍ എന്നിവര്‍ ശരാശരി മണിക്കൂറില്‍ 23 തവണ വരെ മുഖത്ത് സ്പര്‍ശിക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു പരിധിവരെ നമ്മള്‍ മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ മുഖത്തെ ചില പ്രഷര്‍ പോയിന്റുകള്‍ ആക്ടിവേറ്റ് ചെയ്യപ്പെടുകയും അതുവഴി നമ്മള്‍ ശാന്തരാവുകയുമാണ്. തികച്ചും ബോധപൂര്‍വ്വമല്ലാതെ ചെയ്തു പോന്ന ഈ പ്രവര്‍ത്തിയെ പെട്ടന്നൊരു ദിവസം നിറുത്തുക എന്നത് അത്ര എളുപ്പമല്ല. കാരണം അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന കുഞ്ഞിന്റെ കൈപോലും മുഖത്താണിരിക്കുന്നത്. മനുഷ്യനില്‍ മാത്രമല്ല, കുരങ്ങുകള്‍, പട്ടി, പൂച്ച തുടങ്ങിയ സസ്തനികളും കൈകള്‍ മുഖത്ത് വയ്ക്കാറുണ്ട്. ചൊറിച്ചില്‍, പേശി പിരിമുറുക്കം പോലുള്ള താല്‍ക്കാലിക അസ്വസ്ഥതകള്‍ ഉണ്ടാകുമ്പോള്‍ അവ തനിയെ മാറാന്‍ കാത്തു നില്‍ക്കുന്നതിനു പകരം ഉടനടി ആശ്വാസത്തിനായി കൈകള്‍ മുഖത്തേക്ക് പോവും.

മുഖത്ത് തൊടുന്നത് എങ്ങനെ ഒഴിവാക്കാം?
നമ്മുടെ ഡിഎന്‍എയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഒരു  ശീലം പൂര്‍ണമായും മാറ്റുക അസാധ്യമാണെന്ന് പറയുമ്പോഴും കൈകൊണ്ടു മുഖത്ത് സ്പര്‍ശിക്കുന്നത് കുറക്കാന്‍ ചില മാര്ഗങ്ങള് മനഃശാസ്ത്ര വിധക്തര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മുഖത്ത് തൊടുന്നത് കുറയ്ക്കുന്നതിനുള്ള ആദ്യപടി അതിനെക്കുറിച്ച് ബോധവാന്മാരാകുക എന്നതാണ്. ബിഹേവിയര്‍ ഇന്‍സൈറ്റ് ടീം പറയുന്നതനുസരിച്ചു മൈന്‍ഡ്ഫുള്‍നെസ്സ് പ്രാക്ടീസ്ചെയ്യുക വഴി ഈ സ്വഭാവത്തെ നിയന്ത്രിക്കാന്‍ കഴിയും.

യാന്ത്രികമായി ഒരുകാര്യം ചെയ്യാതെ ചുറ്റുമുള്ളവയെ പ്പറ്റി ബോധവാന്മാരായി പൂര്‍ണ അവബോധത്തോടെ ഒരു കാര്യംചെയ്യുന്നതിനെയാണ് മൈന്‍ഡ ്ഫുള്‍നസ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ തവണയും നമ്മള്‍ മുഖത്ത് സ്പര്‍ശിക്കുമ്പോള്‍, മുഖത്തെ നിങ്ങള്‍ എങ്ങനെ സ്പര്‍ശിച്ചു, അതിന് മുമ്പുള്ള പ്രേരണ അല്ലെങ്കില്‍ സംവേദനം, എന്തായിരുന്നു  എന്നു ശ്രദ്ധിക്കുക.

കമ്പ്യൂട്ടറിനു മുന്‍പിലിരുന്നു ജോലി ചെയുമ്പോള്‍ നമ്മുടെ കൈകള്‍ എവിടെയാണ് വിശ്രമിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കിയെടുത്താല്‍ അറിയാതെ കൈ മുഖത്തേക്കോ വായിലേക്കോ പോകുന്നത് തടയാന്‍ കഴിയും. പൊതുജനാരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന വേറെ ചില കാര്യങ്ങള്‍ കയ്യില്‍ ഗ്ലൗസ് ധരിക്കുക അല്ലെങ്കില്‍ സുഗന്ധമുള്ള സാനിറ്റൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ കൈകള്‍ മുഖത്തേക്കു പോകുമ്പോള്‍ നമ്മള്‍ അറിയും.

കണ്ണട ധരിച്ചാല്‍ ഒരുപരിധിവരെ കണ്ണില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും, അതുപോലെ കയ്യില്‍ ഒരു ടിഷ്യുവോ തൂവാലയോ കരുതിയാല്‍ കണ്ണുതിരുമ്മാന്‍ തോന്നുമ്പോഴോ, മൂക്ക് ചൊറിയുമ്പോഴോ അതുകൊണ്ടാവും നമ്മള്‍ മുഖത്ത് തൊടുക.  ഇതൊന്നും സാധിക്കുന്നില്ലെങ്കില്‍ മുഖത്ത് സ്പര്‍ശിക്കുന്നതിനു മുന്‍പും പിന്‍പും സോപ്പുപയോഗിച്ചു കൈ നന്നായി കഴുകുക. ഇതു പരിശീലിച്ചാല്‍ കൊറോണയെ മാത്രമല്ല, ബാക്ടീരിയ വഴിയും വൈറസ്  വഴിയും ഉണ്ടാക്കാന്‍ സാധ്യതയുള്ള  പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category