1 GBP = 97.00 INR                       

BREAKING NEWS

യൂറോപ്പിലും അമേരിക്കയിലും കൊടുങ്കാറ്റായി കൊവിഡ് 19: മഹാമാരി പടരുന്നത് 195 രാജ്യങ്ങളില്‍; രോഗബാധിതര്‍ നാലുലക്ഷത്തിലേക്ക്, മരണം 18000 കടന്നു; യുഎസ് മഹാമാരിയുടെ ആസ്ഥാനമായേക്കും; ഇറ്റലിയിലും സ്‌പെയിനിലും കൂട്ടമരണങ്ങള്‍ തുടരുന്നു; ഇറ്റലിയില്‍ മാത്രം മരിച്ചത് ഏഴായിരത്തോളം പേര്‍; ലോകത്താകമാനമായി ജനങ്ങളില്‍ പകുതിയും നിര്‍ബന്ധിത ഗാര്‍ഹികവാസത്തില്‍; ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ കുറവ് രോഗബാധിത രാജ്യങ്ങളിലടക്കം വലിയ പ്രശ്‌നമായി മാറുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

Britishmalayali
kz´wteJI³

ലണ്ടന്‍: കൊറോണ മഹാമാരി ലോകത്താകമാനം വ്യാപിച്ചതോടെ അടച്ചിടലിന് തയ്യാറായി കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട്. കൊവിഡ് 19 വൈറസ് ബാധിച്ചുള്ള മരണം 18000 കടന്നു. നാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 743 പേര്‍ മരിച്ചു. 5249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്പെയിനില്‍ ഇന്നലെ മരിച്ചത് 489 പേരാണ്.

അതേസമയം, യൂറോപ്പിലും അമേരിക്കയിലും കൊവിഡ് കൊടുങ്കാറ്റുപോലെ പടരുകയാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണം അരലക്ഷത്തോളമെത്തി. ഇറ്റലിയില്‍ മരണം ആറായിരം കടന്നു. ഇറ്റലി, അമേരിക്ക, സ്പെയിന്‍, ജര്‍മനി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം കാല്‍ ലക്ഷത്തില്‍ കൂടുതലുള്ളത്.

ഇവിടങ്ങളിലെ അവസ്ഥ ഓരോ നിമിഷവും സങ്കീര്‍ണമാവുകയാണ് . ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കുറവ് അമേരിക്കയില്‍ അടക്കം വലിയ പ്രശ്‌നമായി മാറുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ ജനങ്ങളില്‍ പകുതിയും നിര്‍ബന്ധിത ഗാര്‍ഹികവാസത്തിലാണ്. ബ്രിട്ടനില്‍ ആറരക്കോടി ജനങ്ങളാണ് വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിയത്. ബ്രിട്ടന്റെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയെന്നാണ് സാഹചര്യത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചതും.

അതേസമയം, ഭീതിയൊഴിയാറായിട്ടില്ലെന്നും വൈറസിന്റെ വ്യാപനം അതിവേഗം വര്‍ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനല്‍കി. ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ രോഗബാധിതരാകുന്നതാണ് മറ്റൊരു വെല്ലുവിളി. വൈറസിനുനേരെ പോരാട്ടം ശക്തമാക്കാന്‍ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

കോവിഡില്‍ ലോകത്ത് മരണം 18,907 ആയി. 195 രാജ്യങ്ങളിലായി നാല് ലക്ഷത്തിലേറെ ആളുകളെയാണ് ഇതുവരെ വൈറസ് ബാധിച്ചത്. 1,03,380 പേര്‍ ഇതുവരെ രോഗമുക്തിനേടി. പ്രഭവസ്ഥാനമായ ചൈനയില്‍ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ചയോടെ 78 പുതിയ കേസുകളെത്തിയതോടെ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. ഏഴുമരണവും അവിടെ റിപ്പോര്‍ട്ടുചെയ്തു. ഇറ്റലിയില്‍ തിങ്കളാഴ്ച 602 പേരാണ് മരിച്ചതും. ആകെ രോഗികളുടെ എണ്ണം 63,928 ആയി. സ്പെയിനില്‍ 4537 പേര്‍ക്കുകൂടി വൈറസ് ബാധിക്കുകയും 385 പേര്‍ മരിക്കുകയും ചെയ്തു. യു.എസില്‍ 2434 പുതിയകേസുകളും 29 മരണവുമുണ്ട്. ചൈനയും ഇറ്റലിയും കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ വൈറസ് ബാധിതരുള്ളത് യു.എസിലാണ്. 46,168 പേരാണ് അവിടെ രോഗബാധിതര്‍. മരണം 495 ആയി.

സാമൂഹിക അകലം ഉറപ്പുവരുത്താനായി ജനങ്ങള്‍ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒട്ടേറെ രാജ്യങ്ങള്‍ നിരോധിച്ചതോടെ ലോകത്ത് 170 കോടിയിലധികം പേരാണ് വീടുകളിലൊതുങ്ങിയത്. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും വീട്ടിലിരുന്ന ജോലിചെയ്യാനുമാണ് പലരാജ്യങ്ങളും ഉത്തരവിട്ടിട്ടുള്ളത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കുശേഷം ആദ്യം അടച്ചത് ഇറ്റലിയാണ്. പിന്നാലെ സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, യു.എസ്., ബ്രിട്ടന്‍, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും അടച്ചിടല്‍ പ്രഖ്യാപിക്കുകയായിരുന്നു. വൈറസിന്റെ പ്രഭവസ്ഥാനമായ ചൈനയെക്കാള്‍ രോഗബാധിതരുടെ എണ്ണവും കൂടുന്നതാണ് ഇറ്റലിയെ ഇപ്പോള്‍ നേരിടുന്ന വലിയ പ്രതിസന്ധി. ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചതും ഇറ്റലിയിലാണ്. തിങ്കളാഴ്ചയോടെ മരണം ഏഴായിരത്തോളമായി. 63,928 ആണ് ഇപ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം. രണ്ടുദിവസമായ റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന മരണത്തിലെ നേരിയ കുറവ് അതിനിടെ ചെറിയൊരു ആശ്വാസം നല്‍കുന്നുമുണ്ട്്. ഇന്നലെ ഇറ്റലിയില്‍ മരണമടഞ്ഞത് 743 പേരാണ്.

അതിനിടെ ബ്രിട്ടനില്‍ തിങ്കളാഴ്ചയോടെ 54 പേര്‍കൂടി മരിച്ചതോടെ സ്ഥിതിഗതികള്‍ കൈവിടാന്‍ തുടങ്ങുന്നുവെന്ന ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. മൂന്നാഴ്ചത്തേക്കാണ് നിരോധനം. മറ്റുനിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. രാജ്യത്ത് ഇതുവരെ 335 പേരാണ് മരിച്ചത്. 6650 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

അതേസമയം, യു.എസില്‍ കാലിഫോര്‍ണിയ അടക്കമുള്ള സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നാലരക്കോടിയോളം ജനങ്ങളാണ് വീടുകളില്‍ത്തന്നെ തുടരുന്നത്. തുടക്കത്തില്‍ അടച്ചുപൂട്ടല്‍ നടപടി എടുക്കാതിരുന്ന ഏഷ്യന്‍ രാജ്യങ്ങളും രണ്ടാംഘട്ടത്തില്‍ വ്യാപനത്തിന്റെ തോത് വര്‍ധിച്ചതോടെ അടച്ചുപൂട്ടല്‍ നടപടിയിലേക്ക് കടന്നത്. വലിയ ഭീഷണി നേരിടുന്ന ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ, മലേഷ്യ, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ കോടിക്കണക്കിന് ജനം വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്.
ഇതിനിടെ കൊറോണ വൈറസിന്റെ തലസ്ഥാനമായി യുഎസ് മാറാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. അവിടെ അതിവേഗത്തിലാണ് രോഗം വ്യാപിക്കുന്നതെന്നു വക്താവ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി. ഇതിനിടെ, എല്ലാ സംസ്ഥാനത്തും മാസ്‌ക്കും വെന്റിലേറ്ററും മറ്റും സംഭരിച്ച് എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുറന്നു പറഞ്ഞു.

സിഡ്നിയില്‍ യാത്രക്കപ്പലില്‍ രോഗികള്‍ വന്നിറങ്ങിയതോടെ ഓസ്ട്രേലിയയിലെ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടി. 10 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം പെരുകിയതോടെ മലേഷ്യ പരിശോധന ശക്തമാക്കി. ചൈനയിലെ പ്രധാന രോഗ കേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാനനഗരിയായ വുഹാനും തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇവിടെ 5.6 കോടി ജനങ്ങളാണുള്ളത്. വിലക്ക് ഏര്‍പ്പെടുത്തിയിട്ട് 3 മാസമായി. പ്രവിശ്യ ഇന്നു തുറന്നുകൊടുക്കും. എന്നാല്‍ വുഹാന്‍ ഏപ്രില്‍ എട്ടിനേ തുറക്കൂ. ഹുബെയില്‍ നിന്ന് പുറത്തേക്കു പോകുന്ന യാത്രക്കാരുടെ വിലക്കുകള്‍ നീക്കും. എന്നാല്‍ മറ്റു മേഖലകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്നും ഭരണകൂടം വ്യക്തമാക്കി.

തായ്ലന്‍ഡ് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലുടനീളം വ്യാഴാഴ്ച മുതല്‍ 21 ദിവസം ലോക്ക് ഡൗണ്‍. ഫ്രാന്‍സിലെ അടച്ചിടല്‍ ഏതാനും ആഴ്ചകള്‍ കൂടി നീണ്ടേക്കുമെന്ന് സൂചന. കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയില്‍ അവശ്യവിഭാഗത്തില്‍ പെടാത്ത ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചിടുന്നു. ആളുകള്‍ വീട്ടിലിരുന്നില്ലെങ്കില്‍ നടപടിയെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ താക്കീതും.

ഒരു മാസത്തെ അടച്ചിടലിന് തയ്യാറെടുക്കുന്ന ന്യൂസീലന്‍ഡിലെ ജനങ്ങളോട് കൂടിക്കാണുന്നതു തീരെ കുറയ്ക്കാന്‍ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍. ആദ്യമരണം ഉണ്ടായതോടെ നൈജീരിയന്‍ അതിര്‍ത്തികള്‍ അടച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വിദേശയാത്ര നടത്തിയിട്ടുള്ള ചൈന, ഹോങ്കോങ്, തയ്വാന്‍ യാത്രക്കാരെ മക്കാവുവില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കിര്‍ഗിസ്ഥാനിലെ 3 വന്‍ നഗരങ്ങളില്‍ അടിയന്തരാവസ്ഥ, കര്‍ഫ്യൂ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഐവറി കോസ്റ്റിലും സെനഗലിലും കര്‍ഫ്യൂ, യാത്രാവിലക്ക്. ജോര്‍ദാനില്‍ കര്‍ഫ്യൂ നീട്ടി. തുര്‍ക്കിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
വിവിധരാജ്യങ്ങളിലെ സ്ഥിതി 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category