1 GBP = 92.00INR                       

BREAKING NEWS

'ഒരു ക്ലൂ തരാം, ആ പേരില്‍ ചാണകത്തിലെ 'ച' യും ഗോമൂത്രത്തിലെ 'ഗ'യും ഉണ്ട്'; കാര്‍ട്ടൂണിസ്റ്റ് വേണു ചെഗുവേരെയ അപമാനിച്ചെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദം; 'എല്ലാവര്‍ക്കും മനസ്സിലാകും വിധം വരക്കാന്‍ കഴിയാത്തത് എന്റെ കഴിവിന്റെ പോരായ്മ; എന്റെ കാര്‍ട്ടൂണുകളെ ഇത്ര ഗൗരവത്തില്‍ കാണുന്നവര്‍ക്ക് നന്ദി; ഇറ്റലിയിലേക്ക് ചികിത്സിക്കാന്‍ പോയ ക്യബന്‍ സംഘത്തെ പരിഹസിക്കാന്‍ തലക്കകത്ത് ആള്‍താമസമുള്ളവര്‍ തയ്യാറാകുമോ'; ചെഗുവേര കാര്‍ട്ടൂണ്‍ വിവാദത്തില്‍ കാര്‍ട്ടൂണിസ്റ്റ് വേണുവിന് പറയാനുള്ളത്

Britishmalayali
ജാസിം മൊയ്ദീന്‍

 

കോഴിക്കോട്: മാധ്യമം ദിനപ്പത്രം ഇന്നലെ പ്രസിദ്ധീകരിച്ച ഒരു പോക്കറ്റ് കാര്‍ട്ടൂണിനെചൊല്ലി സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. കാര്‍ട്ടൂണിസ്റ്റ് വേണുവാണ് 'രാമേട്ടന്‍' എന്ന പേരില്‍ മാധ്യമത്തില്‍ ഈ കോളം കൈകാര്യം ചെയ്യുന്നത്. ഇറ്റലിയിലേക്ക് ചികിത്സിക്കാന്‍ പോയ ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘത്തെ കുറിച്ചുള്ള ഒരു കാര്‍ട്ടൂണായിരുന്നു അത്. ചെഗുവേരയുടെ ചിത്രം കണ്ടിട്ട് ആരെന്നു മനസിലാകാതെ നില്‍ക്കുന്ന ഒരു കഥാപാത്രത്തോട് മറ്റൊരു കഥാപാത്രം വിശദീകരിച്ചു കൊടുക്കുന്ന വാക്കുകളാണ് വിവാദമായത്.

ആ വാക്കുകള്‍ ഇപ്രകാരമായിരുന്നു 'ഒരു ക്ലൂ തരാം, ആ പേരില്‍ ചാണകത്തിലെ 'ച' യും ഗോമൂത്രത്തിലെ 'ഗ' യും ഉണ്ട്.' കാര്‍ട്ടൂണിലെ ഈ വാക്കുകളെ ചൊല്ലിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കാര്‍ട്ടൂണിസ്റ്റിനെതിരെയും പ്രസിദ്ധീകരിച്ച മാധ്യമം ദിനപ്പത്രത്തിനെതിരെയും നിരവിധി പേരാണ് ഇതിനോടകം വിമര്‍ശനങ്ങളുമായെത്തിയത്.

ജമാഅത്തെ ഇസ്ലാമിയുടെ കമ്മ്യൂണിസ്റ്റ് വിരോധമാണ് ഈ കാര്‍ട്ടൂണിലൂടെ പുറത്ത് വന്നത് എന്നതാണ് പ്രധാന വിമര്‍ശനം. നിരവധി പേര്‍ മാധ്യമത്തിന്റെ ഓഫീസിലേക്ക് വിളിച്ചും പ്രതിഷേധം അറിയിക്കുന്നുണ്ട്. കാര്‍ട്ടൂണിസ്റ്റ് വേണുവിന് വ്യക്തിപരമായി ഫോണ്‍വിളിച്ചും മെസേജുകളയച്ചും നിരവധിപേര്‍ പ്രതിഷേധം രേഖപ്പെടുത്തി. അതേ സമയം എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ വരക്കാന്‍ കഴിയാതെ പോയത് തന്റെ കഴിവിന്റെ പോരായ്മയാണെന്ന് സമ്മതിക്കുന്നതായി കാര്‍ട്ടൂണിസ്റ്റ് വേണു മറുനാടനോട് പറഞ്ഞു.

ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെയായിരുന്നു. 'ചെഗുവേരയുടെ ചിത്രം കണ്ടിട്ട് ആരെന്നു മനസിലാകാതെ നില്‍ക്കുന്ന ഒരു ബിജെപി കഥാപാത്രത്തോട് പിണറായി വിജയന്‍ വിശദീകരിച്ചു കൊടുക്കുന്നു., 'ഒരു ക്ലൂ തരാം 'ആ പേരില്‍ ചാണകത്തിലെ 'ച' യും ഗോമൂത്രത്തിലെ 'ഗ' യും ഉണ്ട്' . ഒരു ബിജെപിക്കാരന് പെട്ടെന്ന് മനസ്സിലാകാന്‍ ചാണകവും ഗോമൂത്രവും തന്നെയാണ് നല്ലതെന്ന് എന്നതായിരുന്നു അതിലെ നര്‍മ്മം. എന്നാല്‍ അത് ആ രീതിയില്‍ കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ഞാന്‍ ഉപയോഗിച്ച ഫലിതം ചെഗുവേരയെ അപമാനിക്കലാണ് എന്ന് തെറ്റിദ്ധരിച്ചവരാണ് പ്രകോപിതരായത്. കാലങ്ങളായി എന്റെ കാര്‍ട്ടൂണുകള്‍ നിരീക്ഷിച്ചു വരുന്നവര്‍ പ്രതികരിച്ചു കണ്ടില്ല. ആദ്യത്തെ കൂട്ടരോട് തന്നെയാണ് എനിക്ക് ഇഷ്ടം.

തലക്കകത്ത് ആള്‍ത്താമസമുള്ള ആരെങ്കിലും ഇറ്റലിയിലേക്ക് ചികിത്സിക്കാന്‍ പോയ ക്യൂബന്‍ സംഘത്തെ പരിഹസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ കാര്‍ട്ടൂണുകളും നിലപാടുകളും നിരീക്ഷണങ്ങളും കണ്ടുപോരുന്നവര്‍ക്ക് കാര്യം മനസിലായിട്ടുണ്ട്. എങ്കിലും മുഴുവന്‍ പേര്‍ക്കും മനസിലാകുന്നവിധം അതായത് ഏവരോടും കമ്മ്യൂണിക്കെറ്റു ചെയ്യും വിധം വരക്കാന്‍ കഴിയാതെ പോയത് എന്റെ സ്‌കില്ലിന്റെ തകരാര്‍ തന്നെയെന്ന് സമ്മതിക്കുന്നു. അതു കൊണ്ടാണ് വരച്ച് കഴിഞ്ഞതിന് ശേഷവും അത് വിശദീകരിക്കേണ്ടി വന്നത്. കാര്‍ട്ടൂണിസ്റ്റ് വേണു മറുനാടന്‍ മലയാളിയോട് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category