1 GBP = 92.00INR                       

BREAKING NEWS

ഡല്‍ഹിക്കും മുംബൈക്കും പുറമേ മധുരയിലും ഒരു മരണം; കൊറോണ ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 12 ആയി; രോഗ ബാധിതരുടെ സംഖ്യ 562 ആയി ഉയര്‍ന്നു; ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണത്തിലെ കുറവ് പ്രതീക്ഷാ നിര്‍ഭരം; രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലായതോടെ വ്യാപനം തടയാനായേക്കുമെന്ന പ്രതീക്ഷ ശക്തം

Britishmalayali
kz´wteJI³

ചെന്നൈ: ഡല്‍ഹിക്കും മുംബൈക്കും പിന്നാലെ തമിഴ്നാട്ടിലും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. മധുരയിലാണ് തമിഴ്നാട്ടിലെ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. മധുരയിലെ രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 54 കാരനാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് ഇന്നലെയാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരണം വന്നതിന് പിന്നാലെ തന്നെ മരണവും സംഭവിക്കുക ആയിരുന്നു. ഇതോടെ കൊറോണ ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 12 ആയി.

പല വിധ അസുഖങ്ങള്‍ക്ക് വര്‍ഷങ്ങളായി ചികിത്സ നടത്തിക്കൊണ്ടിരുന്ന ആളാണ് മരണത്തിന് കീഴടങ്ങിയത്. ഡയബറ്റീസ്, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ ഇയാളെ വേട്ടയാടിയിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ ബാധയുണ്ടായത്. ഒരു മരണത്തിന് പിന്നാലെ തമിഴ്നാട്ടില്‍ പുതുതായി മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും അവരെല്ലാം തന്നെ ഐസൊലേഷനിലാണെന്നും തമിഴ്നാട് ആരോഗ്യ മന്ത്രി ഡോ. സി വിജയഭാസ്‌ക്കര്‍ പറഞ്ഞു. ന്യൂസിലന്‍ഡില്‍ നിന്നും ലണ്ടനില്‍ നിന്നും വന്നവരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ച മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഓരോരുത്തര്‍കൂടി കൊറോണ ബാധിച്ച് മരിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് മധുരയിലും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ 65-കാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് ഇതുവരെ 562 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 40 പേര്‍ സുഖംപ്രാപിച്ചു. 470 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രാജ്യത്ത് 103 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

തമിഴ്നാടിന് പുറമേ മുംബൈയിലും ഡല്‍ഹിയിലും ഇന്നലെ കൊറോണ വൈറസ് ഓരോ ജീവനെടുത്തു. 65കാരനായ മുംബൈ സ്വദേശിയും ഡല്‍ഹിക്കാരനുമാണ് മരിച്ചത്. അതേസമയം പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ട്. അത് രാജ്യത്തിന് ആശ്വാസമായി മാറുകയാണ്. ചൊവ്വാഴ്ച 64 കേസുകള്‍ മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച ഇത് 99 ആയിരുന്നു. കേസുകളിലുണ്ടായ ഈ കുറവ് ശുഭ സൂചകമായാണ് കരുതുന്നത്. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 562 ആണ്. കേസുകളുടെ എണ്ണം കുറഞ്ഞത് കൂടാതെ അസുഖം ഭേദമാകുന്നവരുടെ എണ്ണവും കൂടിയതും രാജ്യത്തിന് ആശ്വാസകരമായി മാറുകയാണ്. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി മുതല്‍ പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ഇതുവരെ 48ല്‍ പരം കൊറോണ രോഗികളാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. തിങ്കളാഴ്ച 35 പേര്‍ ആശുപത്രി വിട്ടപ്പോള്‍ ചൊവ്വാഴ്ചയായതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 48ല്‍ എത്തുക ആയിരുന്നു. എട്ട് പേര്‍ മഹാരാഷ്ട്രയിലാണ് ഡിസ്ജാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങിയത്. ഡല്‍ഹിയില്‍ ഒരാള്‍ മരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതേ കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഒരാള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയാണ് മുംബൈ മൂന്നാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ദുബൈയില്‍ നിന്ന് വന്ന ആളാണ് അഹമ്മദാബാദ് ഹോസ്പിറ്റലില്‍ മരണത്തിന് കീഴടങ്ങിയത്.

അതേസമയം രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വൈറസ് വ്യാപിച്ചതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുകെയില്‍ നിന്ന് തിരിച്ചെത്തിയ മണിപ്പൂരിലെ 24കാരിയിലാണ് കൊറോണ വൈറസ് ടെസ്റ്റ് പ്രാഥമിക പരിശോധനയില്‍ പോസിറ്റീവ് ആയിരിക്കുന്നത്. കണ്‍ഫര്‍മേഷന്‍ ടെസ്റ്റിന് വേണ്ടി കാത്തിരിക്കുകയാണ്. ഇത് വടക്ക് കിഴക്കന്‍ സംസ്ഥാനത്തിലെ ആദ്യ കൊറോണ കേസ് ആണ്. ഇതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളേയും കൊറോണ വെറുതെ വിടില്ല എന്ന ആശങ്കയും ശക്തമായി.

അതേസമയം കേരളത്തില്‍ ചൊവ്വാഴ്ച പുതുതായി ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു. പുതുതായി 14 കേസുകളാണ് ഇന്നലെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം 100 കടന്നു. ഇതോടെ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയ്ക്ക് ഒപ്പമെത്താറായി കേരളത്തിലെ കണക്കും. 109 കേസുകളാണ് ഇതുവരെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ പുതുതായി പത്ത് കേസുകളും കര്‍ണാടകയില്‍ ഒമ്പതും യുപിയില്‍ നാലും തെലങ്കാന, തമിഴ്നാട്-3, ബെംഗാള്‍, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ രണ്ടു കേസുകളും ആന്ധ്രാ പ്രദേശില്‍ പുതുതായി ഒരു കേസും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഗ്വാളിയാറില്‍ രണ്ട് പേരില്‍ കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയതോടെ ഇവിടെ മധ്യപ്രദേശ് സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ മധ്യ പ്രദേശിലെ കൊറോണ രോഗികളുടെ എണ്ണം ഒമ്പതായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category