1 GBP = 92.20 INR                       

BREAKING NEWS

അകലം പാലിക്കാതെ അതിജീവിക്കില്ലെന്ന് വിദേശ രാജ്യങ്ങളുടെ അനുഭവം മുന്‍നിര്‍ത്തി ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട്; അമേരിക്കയും ഫ്രാന്‍സും സെപെയിനും അടക്കമുള്ള ലോകരാഷ്ടങ്ങളും ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ മടിച്ചു നില്‍ക്കാതെ രാജ്യം അടച്ച് പ്രധാനമന്ത്രിയും; കടുത്ത തീരുമാനത്തിലേക്ക് കടക്കുമ്പോഴും കൊറോണ വ്യാപനത്തെ നിയന്ത്രിക്കുക എന്നുള്ളത് മോദിയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികള്‍ നിറഞ്ഞത്; കൊറോണ അതിജീവനത്തിനായി ഇന്ത്യ പ്രഖാപിച്ചത് ലോകത്തിലെ ഏറ്റവും വലിയ ലോക്ക് ഡൗണ്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോകചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ലോക്ക് ഡൗണാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി എട്ടു മണിക്ക് പ്രഖ്യാപിച്ചത്. 130 കോടി ജനങ്ങള്‍ അവരുടെ പ്രദേശങ്ങളില്‍ നിന്നും സഞ്ചരിക്കാതെ വീട്ടില്‍ കഴിയുക എന്ന അവസ്ഥ. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു ഇന്ത്യയും. രാജ്യത്തിന്റെ നാഡി ഞരമ്പു പോലെ പ്രദേശങ്ങളെ കൂട്ടി ഇണക്കിയിരുന്ന റെയില്‍വേ പൂര്‍ണമായും നിശ്ചലമാകും. ഇങ്ങനെ കൊറോണ വൈറസ് വ്യാപനം തടയാനുള്ള പോരാട്ടം രാജ്യത്തെ ഓരോ പൗരനും ഇടപെടുന്ന യുദ്ധമായി മാറുകയാണ്.

ജനതാ കര്‍ഫ്യൂവിനെ തുടര്‍ന്ന് ചില സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോള്‍ മുന്‍ സൈനികനും നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡിന്റെ സ്ഥാപകനുമായ രഘുരാമന്‍ പറഞ്ഞത് ഇങ്ങനെയാണ്. രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് എത്തിയിരിക്കുന്നു എന്നാണ്. സാമൂഹ്യ വ്യാപനത്തിലേക്ക് കൊറോണ കടന്നോ എന്നതായിരുന്നു ഇതിലുയര്‍ന്ന പ്രധാന ആശങ്ക. സാമൂഹ്യ വ്യാപനം തടയുക എന്നതു തന്നെയാണ് ഈ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിലെ പ്രധാന ലക്ഷ്യവും.

കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കലാണെന്ന ലോകാരോഗ്യ സംഘടനയുടെയും മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെയും ഐ.സി.എം.ആര്‍. പഠനത്തെയും വിദേശരാജ്യങ്ങളിലെ അനുഭവത്തെയും മാനിച്ചുകൊണ്ടാണ് സുപ്രധാനമായ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രധാനമന്ത്രി കടന്നിരിക്കുന്നത്. പൊതുവിടങ്ങളില്‍ നിന്നുള്ള തന്ത്രപരമായ താല്‍ക്കാലികമായ ഈ പിന്മാറ്റം വൈറസിന്റെ വ്യാപനത്തെ തടയുന്നതിനും സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും അടുത്ത നടപടികളിലേക്ക് പ്രവേശിക്കുന്നതിനും രാജ്യത്തലവന്മാരെ സഹായിക്കും.

കൊറോണ വ്യാപനത്തെ നിയന്ത്രിക്കുക എന്നുള്ളത് മോദിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കൊറോണയ്‌ക്കെതിരായ പോരാട്ടവും ജനതാ കര്‍ഫ്യൂവും രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഏറ്റെടുത്തെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടനയക്ക് കൊറോണ ഏല്‍പിച്ച ആഘാതം വിലയിരുത്തുന്നതിലും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിലും മോദി പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. രോഗവ്യാപനം തടയുക എന്നുള്ളതാണ് പ്രഥമലക്ഷ്യം എന്നുപറയുമ്പോഴും ഉയരുന്ന മരണനിരക്കുകളും പോസിറ്റീവ് കേസുകളും ചോദ്യമുയര്‍ത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് രാജ്യം പ്രവേശിക്കാനൊരുങ്ങുന്നത്. നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരുക, പുറത്തുകടക്കുകയോ മറ്റൊരു സ്ഥലത്തേക്ക് പ്രവേശിക്കയോ അരുത്. ലോക്ക്ഡൗണ്‍ എന്ന അടിയന്തര പ്രോട്ടോക്കോള്‍ നിഷ്‌കര്‍ഷിക്കുന്നത് ഇതാണ്. അവശ്യസര്‍വീസുകള്‍ ഒഴികെ പിന്നെയെല്ലാം അടച്ചിടും. ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ചൈന, അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, മലേഷ്യ എന്നീ വിവിധ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെ പിന്‍പറ്റിയാണ് ഇപ്പോള്‍ ഇന്ത്യയും സമ്പൂര്‍ണ ലോക് ഡൗണിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

ചൈനയാണ് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനിലും ഹുബെ പ്രവിശ്യയിലെ പ്രധാന നഗരങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജനുവരി 23നാണ് അന്ന് പത്തുമണി മുതല്‍ പൊതുഗതാഗതം അടച്ചതായും വുഹാനില്‍ താമസിക്കുന്നവര്‍ നഗരം വിടുന്നത് വിലക്കിക്കൊണ്ടും ഉത്തരവ് വരുന്നത്. ഒമ്പതിനായിരം പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 463 പേര്‍ മരണപ്പെടുകയും ചെയ്ത മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. തൊട്ടുപിറകെ മാര്‍ച്ച് 15ന് മരണസംഖ്യ 288 ആയി ഉയര്‍ന്നതോടെ സ്പെയിനും മാര്‍ച്ച് പതിനാറിന് ഫ്രാന്‍സും ലോക്ക്ഡൗണിലേക്ക് നീങ്ങി. ഏറ്റവുമൊടുവില്‍ ഇന്ത്യയും. നിലവില്‍ 519 പോസിറ്റീവ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ പത്തും.

ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെയും ലോക്ക ഡൗണില്‍ നിലയ്ക്കും. ഏപ്രില്‍ 14 വരെ തീവണ്ടികള്‍ ഓടില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയില്‍വെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചരക്കു തീവണ്ടികള്‍ ഓടും. അവശ്യ വസ്തുക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനാണിത്.

മാര്‍ച്ച് 31 വരെ തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തുവെക്കുന്നുവെന്നാണ് റെയില്‍വെ നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ഏപ്രില്‍ 14 വരെ നീട്ടിയത്. സബര്‍ബന്‍ ട്രെയിനുകളും നിര്‍ത്തിവച്ചിട്ടുണ്ട്. ആശുപത്രി കിടക്കകളും ട്രോളികളും അടക്കമുള്ളവ നിര്‍മ്മിക്കുന്നകാര്യം പരിഗണിക്കണമെന്ന് റെയില്‍വെയുള്ള എല്ലാ നിര്‍മ്മാണ യൂണിറ്റുകളോടും റെയില്‍വെ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

എന്താണ് ലോക്ക് ഡൗണ്‍?
ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗണ്‍. എവിടെയാണ് നിങ്ങള്‍ അവിടെ തുടരണമെന്നാണ് പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പ്രദേശത്ത് നിന്നോ മാറാന്‍ നിങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല.

കോവിഡ് രോഗ വ്യാപനത്തിനെതിരേയുള്ള മുന്‍കരുതലെന്നോണമാണ് രാജ്യത്തെ 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്നത്. ഏറ്റവും അധികം ചലിക്കുന്ന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളെല്ലാം പൂര്‍ണ്ണമായും ബന്തവസ്സിലാണ്. അവശ്യസാധന സര്‍വ്വീസുകളെ പൊതുവെ ലോക്കഡൗണ്‍ ബാധിക്കാറില്ല. ഫാര്‍മസികള്‍, പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവയുടെ സേവനം സാധാരണ ലോക്ക് ഡൗണുകളില്‍ നിര്‍ത്തിവെപ്പിക്കാറില്ല. അവശ്യമല്ലാത്ത എല്ലാ സര്‍വ്വീസുകളും പരിപാടികളും ആഘോഷങ്ങളും ഈ കാലയളവില്‍ പൂര്‍ണ്ണമായും നിര്‍ത്തി വെപ്പിക്കും.

പഴം-പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം, ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പമ്പ് നടത്തിപ്പുകാര്‍. അരി മില്ലുകള്‍, പാല്‍, പാല്‍ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങള്‍, ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ കാലയളവില്‍ തടസ്സമുണ്ടാവില്ല. നിയമം ലംഘിച്ചാല്‍ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category