1 GBP = 93.20 INR                       

BREAKING NEWS

ലോക്ക് ഡൗണില്‍ ആരും കേരളത്തില്‍ പട്ടിണി കിടക്കേണ്ടി വരില്ല; എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15 കിലോ അരി അടക്കം ഭക്ഷ്യകിറ്റ് വീടുകളിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍; തിരക്ക് ഒഴിവാക്കാന്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി; റേഷന്‍ കടകളുടെ സമയക്രമത്തിലും പുനഃക്രമീകരിച്ചു; നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് അവശ്യ സാധനമോ മരുന്നോ എത്തിച്ചു നല്‍കാന്‍ യുവജനക്ഷേമ ബോര്‍ഡ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ അംഗങ്ങളും റെഡി

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കേണ്ടി വരില്ല. കേരളവും ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സഹായ ഹസ്തവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ബിപിഎല്‍ മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി അടക്കമുള്ള ആവശ്യ സാധനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുക ഈ രണ്ട് സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നത് കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആലോചിക്കുന്നത് സംസ്ഥാനത്തെ പൊതു വിതരണ കേന്ദ്രങ്ങളുടെ (റേഷന്‍) സമയക്രമത്തിലും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്.

രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ സിവില്‍സപ്ലൈസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഗോഡൗണുകളില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ചരക്കു ട്രെയിനുകള്‍ക്കും വാഹനങ്ങള്‍ക്കും നിരോധനമില്ലാത്തതിനാല്‍ തന്നെ ഭക്ഷ്യക്ഷാമം നേരിടേണ്ടി വരില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ക്ഷേമപെന്‍ഷനുകള്‍ നേരത്തെ നല്‍കാനും ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു അതിന് പുറമെയാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള തീരുമാനം. അതേസമയം ലോക്ക് ഡൗണിന്റെ ഭാഗമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സഹായഹസ്തവുമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും രംഗത്തെത്തി. കേരള വോളന്ററി യൂത്ത് ആക്ഷന്‍ അംഗങ്ങളും ബോര്‍ഡ് കോ ഓര്‍ഡിനേറ്റര്‍മാരും ആണ് പുതിയ സംവിധാനം ഒരുക്കുന്നത്. വീടിനു പുറത്തിറങ്ങി അവശ്യ സാധനമോ മരുന്നോ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ആവശ്യാനുസരണം ഇവ വാങ്ങി നല്‍കാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം സിറ്റി, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, നെടുമങ്ങാട് നഗരസഭാ പരിധി എന്നിവിടങ്ങളില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. താഴെ കാണുന്ന നമ്പറില്‍ വിളിച്ചാല്‍ സര്‍ക്കാരിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാസ്‌കും കൈയുറയും ധരിച്ച ഒരു വോളന്റിയര്‍ വീട്ടിലെത്തും. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും തുകയും ഏല്‍പ്പിച്ചാല്‍ വാങ്ങി വീട്ടിലെത്തിക്കുന്നതാണ്. ഈ സര്‍വീസ് തികച്ചും സൗജന്യമാണ്.

അതേസമയം മദ്യം ഓണ്‍ലൈന്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ച സാഹചര്യത്തിലാണു സര്‍ക്കാര്‍ ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ ബുധനാഴ്ച മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. രാജ്യത്ത് സമ്പൂര്‍ണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം. ബുധനാഴ്ച ഔട്ട്ലെറ്റുകള്‍ തുറക്കേണ്ടെന്ന നിര്‍ദ്ദേശം എക്സൈസ് മന്ത്രി ബെവ്കോ എംഡി സ്പര്‍ജന്‍ കുമാറിനു നല്‍കി. ഇക്കാര്യം എംഡി മാനേജര്‍മാരെ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category