1 GBP = 92.00INR                       

BREAKING NEWS

ലെസ്റ്റര്‍ മലയാളിയുടെ പിതാവ് നാട്ടില്‍ മരണമടഞ്ഞു; അന്തരിച്ചത് എടത്വ സെന്റ് അലോഷ്യസ് കോളജ് റിട്ടയേര്‍ഡ് പ്രൊഫ. കെ ജെ ജോസഫ്; സംസ്‌കാരം ഇന്ന് മൂന്നിന് എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍

Britishmalayali
kz´wteJI³

എടത്വാ: സെന്റ് അലോഷ്യസ് കോളേജ് റിട്ടയേര്‍ഡ് പ്രഫസര്‍ കളപ്പുരയ്ക്കല്‍ കെ. ജെ ജോസഫ് (91) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടക്കും. എടത്വായുടെയും എടത്വാ പള്ളിയുടെ ചരിത്രകാരന്‍ എന്നറിയപ്പെട്ടിരുന്ന പരേതന്‍ എടത്വാ പള്ളിയുടെ ട്രസ്റ്റിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ അന്നമ്മ ചങ്ങനാശ്ശേരി തച്ചങ്കരിയിലായ കാഞ്ഞിക്കല്‍ പ്രായിക്കളം കുടുംബാഗമാണ്. മക്കള്‍: ജോസ് ജോസഫ് (റിട്ട. ജോയിന്റ് ഡയറക്ടര്‍, കൃഷി വകുപ്പ്) സോണി ജോസഫ് (ആര്‍ക്കിടെക് എറണാകുളം) സിറിയക് ജോസഫ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, വ്യവസായ വകുപ്പ്) റോസമ്മ അലക്സ് (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്. എസ്. പരിയാപുരം, അങ്ങാടിപ്പുറം) മാത്യു ജോസഫ് പാലാവയല്‍(കാസര്‍ഗോഡ്) ജോര്‍ജ് ജോസഫ് (യുകെ) ഡോ. ജേക്കബ് ജോസഫ് (അസോസിയേറ്റ് പ്രഫസര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി. ബാംഗ്ലൂര്‍) മരുമക്കള്‍: സൂസമ്മ കാട്ടൂര്‍ (നെടുംകുന്നം) സുനിത ഓലിയപ്പുറം (വടക്കുംചേരി) സോണിയ പുളിക്കക്കുന്നേല്‍ (മുക്കൂട്ടുതുറ) അലക്സാണ്ടര്‍ സക്കറിയ അത്തിനില്‍ക്കുന്നതില്‍ (പരിയാപുരം) പ്യാരി കൊട്ടുകാപ്പള്ളി) ഡല്‍ഹി) ലിസ്സി വാതല്ലൂര്‍ (യുകെ) ജയ പാറക്കോട്ട് പൂവരണി (പാലാ).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category