1 GBP = 100.60 INR                       

BREAKING NEWS

പൂര്‍ണ്ണ ആരോഗ്യവതിയായ 21 വയസ്സുകാരിക്കും മരണം; ഹംഗറിയിലെ ഡെപ്യൂട്ടി അംബാസിഡറായ 37കാരനും മരണത്തിലേക്ക് പോയത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ; ബ്രിട്ടനിലെ ഈ രണ്ട് മരണങ്ങള്‍ ലോകത്തിന്റെ ഉറക്കം കെടുത്തുന്നത് ഇതുവരെയുള്ള കണക്കുകൂട്ടലുകള്‍ തെറ്റിയതുകൊണ്ട്

Britishmalayali
kz´wteJI³

മ്പ് കൊള്ളാത്തവരിലില്ല കുരുക്കളില്‍ ആരുമേ എന്നു പറഞ്ഞതുപോലെയാണ് കൊറോണക്കാലത്തെ ലോകം. പ്രായമോ, ആരോഗ്യസ്ഥിതിയോ ഒന്നും ഈ ഭീകരന് പ്രശ്‌നമേയല്ലെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്.   ആര്‍ക്കുനേരേയും ഏത് സമയവും എത്താം കൊറോണയുടെ മാരകശരങ്ങള്‍. പ്രായം കുറഞ്ഞവരേയും ആരോഗ്യമുള്ളവരേയും കൊറോണബാധിക്കില്ലെന്ന അന്ധവിശ്വാസം ഇനിയെങ്കിലും മായ്ച്ച് കളഞ്ഞ് പ്രതിരോധനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ എല്ലാം കൈവിട്ടുപോകുമെന്ന് ചുരുക്കം.

സ്‌പെയിനിലെ ഫുട്ബോള്‍ കോച്ചിനേപ്പോലെ വീണ്ടും പല ചെറുപ്പക്കാരും കൊറോണയെന്ന ഭീകരനുമുന്നില്‍ നിസ്സഹായരായി കീഴടങ്ങുന്ന വാര്‍ത്തയാണ് ലോകത്തിന്റെ പല കോണുകളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഖേദകരമായ കാര്യം, കൊറോണ ബാധയേല്‍ക്കുന്നതുവരെ ഇവര്‍ക്കാര്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു എന്നതാണ്. ബ്രിട്ടനിലെ ഒരു 21 കാരിയും ഹംഗറിയിലെ ഡെപ്യൂട്ടി ബ്രിട്ടീഷ് അമ്പാസിഡറായ 37 വയസ്സുകാരനുമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ മരണത്തിനു കീഴടങ്ങിയ രണ്ടുപേര്‍.

21-ാം വയസ്സില്‍, സ്വപ്നങ്ങള്‍ അവശേഷിപ്പിച്ച് കടന്നുപോയ ക്ലോയി മിഡില്‍ട്ടന്‍
ഇന്നലെ എന്‍ എച്ച് എസ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് യുകെയില്‍ കൊറോണാ ബാധയില്‍ മരിച്ചവരുടെ പ്രായം 33 മുതല്‍ 103 വരെയാണ്. കവന്‍ട്രിയില്‍ നിന്നുള്ള ഒരു കൗമാരക്കാരന്‍ മരണമടഞ്ഞിരിന്നു എങ്കിലും അയാള്‍ക്ക് വളരെ ഗുരുതരമായ മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. മരണകാരണം കൊറോണയാകാനിടയില്ല. എന്നാല്‍ ഇന്നലെ മരണമടഞ്ഞ ക്ലോയി മിഡില്‍ട്ടന്‍ എന്ന 21കാരിയുടെ അവസ്ഥ അതല്ല.

ബക്കിംഗ്ഹാംഷയറില്‍ താമസിക്കുന്ന ഡയന്‍ മിഡില്‍ട്ടനാണ് ഇന്നലെ ഫേസ്ബുക്കിലൂടെ തന്റെ മകളുടെ ദാരുണ അന്ത്യത്തിന്റെ കഥ ലോകത്തെ അറിയിക്കുന്നത്. കൊറോണ വെറുമൊരു വൈറസ് മാത്രമാണെന്ന് കരുതുന്നവര്‍ ഒന്നു കൂടി ചിന്തിക്കുക, എന്റെ വ്യക്തിപരമായ അനുഭവമാണ്, 21 വയസ്സുള്ള എന്റെ മകളുടെ ജീവിതം ഇന്നലെ ആ വൈറസ് കവര്‍ന്നു. 'ഇതായിരുന്നു ആ പോസ്റ്റ്. അതിന്റെ കൂടെയാണ് ക്ലോയിയുടെ ആന്റിയായ എമിലി മിസ്ട്രിയുടെ പോസ്റ്റ് വന്നത്. ക്ലിയോക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പോസ്റ്റ്. ജീവിതം നമ്മള്‍ വിചാരിച്ചതിക്കാളൊക്കെ ഏറെ മാറി മറഞ്ഞിരിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. വേറെ ഒരു വഴിയുമില്ല. എമിലിയുടെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

ക്ലോയിയുടെ സഹോദരി ഓര്‍മ്മിക്കുന്നത് അവരുടെ കുട്ടികള്‍ക്ക് ഏറ്റവുമധികം സ്‌നേഹവും കരുതലും നല്‍കിയ ആന്റിയായിരുന്നു ക്ലോയി എന്നാണ്. ഇതിനു പുറകെ നിരവധി പേരാണ് ആര്‍. ഐ പി ക്ലോയി പോസ്റ്റുകളുമായി രംഗത്ത് എത്തിയത്. ഇപ്പോള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും യുകെയിലെ ട്രെന്‍ഡായി മാറിയിരിക്കുകയാണ് ആര്‍. ഐ. പി ക്ലോയി എന്ന ടാഗ്.

തികഞ്ഞ ആരോഗ്യവാനായിരുന്നിട്ടും കൊറോണക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്ന 37കാരനായ നയതന്ത്രജ്ഞന്‍
തികഞ്ഞ നര്‍മ്മബോധമുള്ളവനും കുടുംബക്കാരോടൊക്കെ സ്‌നേഹത്തോടെ മാത്രം പെരുമാറുന്നവനും ആയിരുന്നു എന്നും ചുറുചുറുക്കോടെ നടന്നിരുന്ന സ്റ്റീവന്‍ ഡിക്ക്. ഇങ്ങനെയാണ് സ്റ്റീവന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഓര്‍ത്തെടുക്കുന്നത്. ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ ജോലിചെയ്യുക എന്നത് എന്നും സ്റ്റീവന്റെ സ്വപ്നമായിരുന്നു. അതുകൊണ്ടാണ് 2005 ല്‍ ബാങ്ക് ഓഫ് സ്‌കൊട്ട്‌ലാന്റില്‍ ജോലിക്ക് കയറിയിട്ടും മൂന്നു വര്‍ഷത്തിനു ശേഷം അതുപേക്ഷിച്ച് ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസിലെ ജോലി തെരഞ്ഞെടുത്തത്.

ഒരു വര്‍ഷത്തെ കഠിനാദ്ധ്വാനം കൊണ്ട് അറബി പഠിച്ചതിനു ശേഷം 2011 ല്‍ അദ്ദേഹം റിയാദിലെ ബ്രിട്ടീഷ് എമ്പസ്സിയില്‍ നിയമിക്കപ്പെട്ടു. ഹംഗറിയില്‍ എത്തുന്നതിനു മുന്‍പ് കുറേനാള്‍ കാബൂളിലെ ബ്രിട്ടീഷ് എമ്പസ്സിയില്‍ പൊലിറ്റിക്കല്‍ ഓഫീസറുമായിരുന്നു. ജോലിയിലും തികഞ്ഞ ആത്മാര്‍ത്ഥത കാണിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത്. അവരും പറയുന്നത് അദ്ദേഹത്തിന് പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, കൊറോണ ആക്രമിക്കുന്നത് വരെ തികച്ചും ആരോഗ്യവാനുമായിരുന്നു എന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category