kz´wteJI³
ആധുനിക യുഗത്തിന്റെ ആദ്യ ശതാബ്ദങ്ങളില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു സ്പെയിന്. ആദ്യകാല ലോകസാമ്രാജ്യങ്ങളില് ഒന്നും. ശക്തി ക്രമേണ ക്ഷയിച്ചു വന്നു എങ്കിലും സ്പാനിഷുകാരുടെ യുദ്ധവീര്യവും ധീരതയും ഒട്ടും അസ്തമിച്ചിരുന്നില്ല. ഫുട്ബോളിലും കാളപ്പോരിലുമൊക്കെ അവര്‍ അത് പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ഇന്ന് നമ്മള് കാണുന്നത് പാടിപ്പുകഴ്ത്തിയ ആ സ്പാനിഷ് വീര്യത്തിന്റെ നിഴല്‍ മാത്രം. കൊറോണയെന്ന ഭീകരനു മുന്നില്‍ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് ഒരു ജനത.
ഇന്നലെ ഒരു ദിവസം മാത്രം സ്പെയിന് സാക്ഷിയായത് 738 മരണങ്ങള്‍ക്കാണ്. ഇതോടെ കൊറോണയുടെ തേരോട്ടത്തില്‍ കൊഴിഞ്ഞുപോയ ജീവനുകളുടെ എണ്ണം 3434 ആയി. 3285 മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചൈനയേയും മറികടന്ന് ലോകത്തിലെ കൊറോണാ മരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാമതെത്തിയിരിക്കുകയാണ് സ്പെയിന്. ഇറ്റലി മാത്രമാണ് മുന്നില്‍.
മാര്‍ച്ച് 3 നാണ് സ്പെയിനില്‍ ആദ്യത്തെ കൊറോണാ ബാധ സ്ഥിരീകരിക്കുന്നത്. അതുകഴിഞ്ഞ് വെറും മൂന്നാഴ്ച്ചക്കുള്ളിലാണ് ലോകത്തെ ഏറ്റവുമധികം കൊറോണാ മരണങ്ങള് നടന്ന രണ്ടാമത്തെ രാജ്യമെന്ന പദവിയില്‍ സ്പെയിന് എത്തുന്നത്. അതായത് മരണത്തിന്റെ വേഗത ഇറ്റലിയിലേതിനും വളരെ അധികമെന്നര്ത്ഥം. ആദ്യ ഘട്ടം കഴിഞ്ഞ ഇതേ കാലയളവില്‍ ചൈനയില്‍ ഉണ്ടായത് 259 മരണങ്ങളും ഇറ്റലിയില്‍ ഉണ്ടായത് 1266 മരണങ്ങളും മാത്രമായിരുന്നു എന്ന വസ്തുത കൂടി കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോഴേ സ്പെയിനിന്റെ ദുരവസ്ഥ പൂര്‍ണ്ണമായും മനസ്സിലാകു.
വൈറസ് ബാധയുടെ ഗൗരവം വര്‍ദ്ധിച്ചതോടെ മാര്‍ച്ച് 14 നാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തദ്ദേശവാസികള്‍ അത് ഗൗരവമായി എടുത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാത സവാരികളും ക്ലബ്ബുകളിലെ സായാഹ്ന ഒത്തുചേരലുകളും ഒഴിവാക്കാന്‍ അവര്‍ തയ്യാറായില്ല. വാഹനങ്ങളുമായി പുറത്തൊക്കെ കറങ്ങിനടന്നു. കൊറോണക്ക് കളിക്കാന്‍ ഇതിലും നല്ലൊരു ടര്‍ഫ് വേറെ കിട്ടാനുണ്ടായിരുന്നില്ലെന്നാണ്, കഠിനമായ ശോകത്തിനിടയിലും നര്‍മ്മബോധം കൈവിടാത്ത ഒരു മാഡ്രിഡ് നിവാസി പറഞ്ഞത്.
മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതില്‍ വലിയ പ്രശ്നങ്ങളാണ് ഇന്ന് സ്പെയിന് നേരിടുന്നത്. മൃതദേഹങ്ങള്‍ ശ്മശാനങ്ങളിലേക്ക് കൊണ്ടുപോകുവാന്‍ വാഹനസൗകര്യങ്ങള്‍ അപര്യാപ്തമാകുകയാണ്. മാത്രമല്ല 24 മണിക്കൂറും പ്രവര്‍ത്തിച്ചിട്ടും മൃതദേഹങ്ങള്‍ അടക്കുന്നതില്‍ കാലതാമസം വരുന്നു. വൃദ്ധമന്ദിരങ്ങളിലും ആശുപത്രികളിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മോര്‍ച്ചറികളുടെ അപര്യാപ്തത ഒരു പരിധി വരെയെങ്കിലും പരിഹരിക്കുവാന്‍ പലാസിയോ ഡീ ഹീലോ ഐസ് സ്കേറ്റിംഗ് സ്റ്റേഡിയം മോര്‍ച്ചറിയാക്കി മാറ്റിയിരിക്കുകയാണ്. ഇതിനിടയില്‍ തലസ്ഥനത്തെ ഒരു എക്സിബിഷന് സെന്ററിന്റെ പകുതിയോളം ഭാഗം ഒരു താത്ക്കാലിക ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്.
ആരോഗ്യരംഗത്തെ പരിമിതികളാണ് സ്പെയിന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഉപകരണങ്ങളുടെയും മരുന്നുകളുടെയും ദൗര്‍ലഭ്യത്തോടൊപ്പം ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പടെ ഏകദേശം 5400 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ട് എന്നുള്ളതും ആരോഗ്യരംഗത്തെ തളര്‍ത്തുന്നു. ഇത് മൊത്തം രോഗബാധിതരുടെ 12% വരും. ഇറ്റലിയുടേതിനേക്കാള്‍ വളരെ കൂടുതല്‍. സ്പെയിന് സൈന്യവും നാറ്റോയും അന്താരാഷ്ട്ര സമിതികളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സഹായവുമായി യൂറോപ്യന്‍ യൂണിയന് കമ്മീഷനും രംഗത്ത് വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 വരെ നീട്ടാനും കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുമുണ്ട്.
.jpg)
രണ്ടാഴ്ച്ചയായി ലോകം കണ്ടിട്ടെന്നാണ് ബാഴ്സലോണയില്‍ താമസിക്കുന്ന, മലയാളിയായ ഡോ. ഫെഡ്രിന പറയുന്നത്. ആഴ്ച്ചയില്‍ ഒരു ദിവസം ഒരാള്‍ക്ക് മാത്രം പുറത്ത് പോകാം. തൊട്ടടുത്ത കടവരെ, ആവശ്യ സാധനങ്ങള്‍ വാങ്ങിക്കുവാന്‍. അവര്‍ തുടരുന്നു. എന്നും വൈകീട്ട് 8 മണിക്ക് ബാല്‍ക്കണിയില്‍ വന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കൈയ്യടിക്കും അപ്പോഴാണ് ചുറ്റും വേറെയും മനുഷ്യര്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നറിയുന്നത് എന്നും അവര്‍ പറയുന്നു. ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതോടെ എന്തൊക്കെ പുതിയ നിയന്ത്രണങ്ങള്‍ വരുമെന്ന് നോക്കി കാത്തിരിക്കുകയാണ് മുഴുവന്‍ സ്പെയിന്‍കാരും. ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെ നിസ്സാരമായി കണ്ടതിനെ കുറിച്ചോര്‍ത്ത് സ്പെയിന്‍കാര്‍ പശ്ചാത്തപിക്കുന്നുണ്ടാകാം. സൂചി കൊണ്ടെടുക്കേണ്ടതിനെ തൂമ്പ കൊണ്ടെടുക്കേണ്ടതാക്കിയ മനുഷ്യരുടെ കര്‍മ്മഫലം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam