1 GBP = 93.75 INR                       

BREAKING NEWS

ചൊവ്വാഴ്ച 87 പേര്‍ മരിച്ച സ്ഥാനത്ത് ഇന്നലെ മരിച്ചത് 43 പേര്‍ മാത്രം എന്നത് ആശ്വാസപ്രദമാകുമ്പോഴും രോഗബാധിതരുടെ എണ്ണം 10,000ത്തിന് അടുത്തെത്തിയത് പ്രതീക്ഷ കെടുത്തി; ബ്രിട്ടനില്‍ മരിച്ചവരുടെ എണ്ണം 465 ആയി; കൊലയാളി ആടിത്തിമര്‍ക്കുമ്പോഴും പാര്‍ക്കിലും ബീച്ചിലും ആടിത്തിമര്‍ത്ത് ബ്രിട്ടീഷുകാര്‍

Britishmalayali
പ്രത്യേക ലേഖകന്‍

യുകെയില്‍ കോവിഡ്-19 എന്ന കൊലയാളി വൈറസ് ബാധിച്ചവരുടെ എണ്ണം ഇന്നലെ പുറത്തു വിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 9529ല്‍ എത്തി. ചൊവ്വാഴ്ച മരിച്ചവരുടെ എണ്ണം 87 ആയിരുന്നുവെങ്കില്‍ ഇന്നലെ മരിച്ചവരുടെ എണ്ണം 43 ആയി ചുരുങ്ങിയത് ആശ്വാസം പകരുന്നുണ്ടെങ്കിലും പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 1452 പേരുടെ വര്‍ധനവുണ്ടായത് പ്രതീക്ഷ കെടുത്തിയിട്ടുണ്ട്. രാജ്യത്ത് കൊറോണ ബാധിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആകെ  മരിച്ചിരിക്കുന്നത് 465 പേരാണെന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്. 

പരിപൂര്‍ണ സംരക്ഷണയില്‍ കഴിയുന്ന ചാള്‍സ് രാജകുമാരനും കോവിഡ് സ്ഥിരീകരിച്ചത് യുകെയില്‍ മാത്രമല്ല ലോകത്തെങ്ങും ആശങ്ക സമ്മാനിച്ച ദിവസം കൂടിയാണ് ഇന്നലെ കടന്നു പോയത്. കോവിഡ് ബാധ സ്ഥിരീകരിച്ചതില്‍ ഏറ്റവും പ്രമുഖനും ചാള്‍സ് തന്നെയാണ്. രണ്ടാഴ്ച മുന്‍പ് ചാള്‍സിനെ കണ്ടിട്ടുള്ള എലിസബത്ത് രാജ്ഞിക്കു കൊറോണ പിടികൂടാന്‍ ഉള്ള സാധ്യത വളരെ ദുര്‍ബലമാണ്. തൊട്ടടുത്ത ദിവസങ്ങളിലാണ് ചാള്‍സ് അമ്മ റാണിയെ കണ്ടിരുന്നതെങ്കില്‍ ആശങ്കപ്പെടാന്‍ കാരണമാകുമായിരുന്നു. കോവിഡ് ഭീതിയില്‍ എലിസബത്ത് രാജ്ഞി ബക്കിങ്ഹാം കൊട്ടാരം ഉപേക്ഷിച്ചു താമസം മാറിയതും മുന്‍കരുതല്‍ എന്ന നിലയില്‍ തന്നെ ആയിരുന്നു.

ഇത്തരത്തില്‍ കൊലയാളി വൈറസ് ആരുടെ ജീവനും എപ്പോഴും കവരാവുന്ന വിധത്തില്‍ ആടിത്തിമര്‍ക്കുമ്പോഴും ബ്രിട്ടീഷുകാരില്‍ നിരവധി പേര്‍ അതൊന്നും വക വയ്ക്കാതെ ഈ ലോക്ക്ഡൗണ്‍ വേളയിലും പാര്‍ക്കിലും ബീച്ചിലും മറ്റും കൂട്ടം കൂടി അര്‍മാദിച്ച് നടക്കുന്നുവെന്നത് രോഗപ്പകര്‍ച്ച ഇനിയും ഉയര്‍ത്തിയേക്കാമെന്ന ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. ഇന്നലെ മാത്രം ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുതിയ കൊറോണ മരണങ്ങള്‍ 28 ആണ്. അതു പോലെ സ്‌കോട്ട്ലന്‍ഡില്‍ ആറു പേരും വെയില്‍സില്‍ അഞ്ചു പേരും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നാലു പേരും മരിച്ചിട്ടുണ്ട്.

നേരത്തെ രോഗമൊന്നുമില്ലാതിരുന്ന 47 വയസുള്ള ആളും ഇന്നലെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ പലവിധ ആരോഗ്യപ്രശ്നങ്ങളുള്ള 93 വയസുള്ള വ്യക്തിയും പുതുതായി മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ചൊവ്വാഴ്ച 87 മരിച്ച സ്ഥാനത്ത് ഇന്നലെ 43 പേരാണ് മരിച്ചതെന്നതിനാല്‍ മരണനിരക്ക് പകുതിയായി കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. എന്നാല്‍ ഒരൊറ്റ ദിവസം പുതിയ 1452 കോവിഡ്-19 രോഗികള്‍ സ്ഥിരീകരിക്കപ്പെട്ടുവെന്നത് പേടിപ്പെടുത്തുന്ന റെക്കോര്‍ഡ് ഈ ആശ്വാസത്തെ തല്ലിക്കെടുത്തിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുതിച്ച് കയറിയേക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
 
97,019 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതില്‍ 87,490 പേരുടെ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ദി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍സ് സോഷ്യല്‍ കെയര്‍ ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത് 24 മണിക്കൂര്‍ നേരത്തെ കണക്കല്ലെന്നും അതിലും ചുരുങ്ങിയ സമയത്തിനുള്ളിലെ കണക്കാണിതെന്നും അതിനാല്‍ മരണനിരക്ക് കുറഞ്ഞുവെന്ന് അത്രയ്ക്ക് ആശ്വസിക്കേണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതായത് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷം ഇന്നലെ രാവിലെ ഒന്‍പതു മണിക്ക് പുറത്തു വന്ന കണക്കിലെ മരണങ്ങളുടെ എണ്ണമാണിതെന്നും സൂചനയുണ്ട്.

വെയില്‍സില്‍ ഇതുവരെയായി 628 പേര്‍ രോഗികളായപ്പോള്‍ 22 പേരാണ് മരിച്ചത്. സ്‌കോട്ട്‌ലന്‍ഡില്‍ മൊത്തം രോഗബാധിതര്‍ 719 പേരും മരിച്ചിരിക്കുന്നത് 22 പേരുമാണ്.  നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 209 പേര്‍ രോഗബാധിതരായപ്പോള്‍ ഏഴു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റില്‍ 703 കേസുകളും 53 മരണവുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. യോര്‍ക്ക്ഷെയര്‍ ആന്‍ഡ് നോര്‍ത്ത് ഈസ്റ്റില്‍ 24 മരണവും 698 കേസുകളും മിഡ്ലാന്‍ഡ്സില്‍ 1296 കേസുകളും 67 മരണവും ഈസ്റ്റ് ആംഗ്ലിയയില്‍ 480 കേസുകളും 29 മരണവും ലണ്ടനില്‍ 3247 കേസുകളും 155 മരണവും സൗത്ത് ഈസ്റ്റില്‍ 876 കേസുകളും 63 മരണവും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ സ്ഥലം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 276 ആണ്.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഔദ്യോഗിക കണക്കുകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയാണെന്നും ഏതാണ്ട് നാല് ലക്ഷത്തിനടുത്തോളം പേര്‍ക്ക് യുകെയില്‍ കോവിഡ്-19 വൈറസ് ബാധിച്ചിട്ടുണ്ടെന്നുമാണ് എക്‌സ്പര്‍ട്ടുകള്‍ കടുത്ത മുന്നറിയിപ്പേകുന്നത്. നിലവില്‍ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ മാത്രമാണ് ഗവണ്‍മെന്റ് പരിശോധനക്ക് വിധേയരാക്കുന്നതെന്നും അതിനാല്‍ രോഗം ബാധിച്ച നിരവധി പേര്‍ സമൂഹത്തില്‍ മറ്റുള്ളവരുമായി ഇടപഴകി കഴിയുന്നുണ്ടെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് യുകെയിലെ കൊറോണ മരണനിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് കൊറോണ വൈറസ് പടരുന്നതിനെ ചെറുക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ടാം ദിവസമായ ഇന്നലെയും നിരവധി പേര്‍ ബീച്ചുകളില്‍ സണ്‍ബാത്ത് നടത്താനും മറ്റും കൂട്ടം ചേര്‍ന്ന് കറങ്ങി നടക്കുന്നുണ്ടായിരുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ച് രോഗം പടരുന്നത് കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ കൊണ്ടു വന്ന് ആരെയും പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്നും ബോറിസ് ആവര്‍ത്തിച്ച് മുന്നറിയിപ്പേകിയിട്ടും ചിലര്‍ യാതൊരു കുലുക്കവുമില്ലാത്ത മനോഭാവം പുലര്‍ത്തുന്നത് രോഗം പടരുന്നത് വര്‍ധിപ്പിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

പാര്‍ക്കുകളിലും മറ്റു പൊതു ഇടങ്ങളിലും രണ്ടു പേരില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു നടക്കരുതെന്ന നിയമം കര്‍ക്കശമാണെങ്കിലും നിരവധി പേര്‍ കൂട്ടം ചേര്‍ന്ന് നടക്കുന്നത് പലയിടങ്ങളിലും ദൃശ്യമായിരുന്നു. ഇത്തരക്കാരെ ഓടിച്ചു വിടാന്‍ പോലീസും സജീവമായി രംഗത്തെത്തിയിരുന്നു. വെസ്റ്റ്ലണ്ടനിലെ ഷെപ്പേര്‍ഡ് ബുഷില്‍ നിരവധി പേരാണ് വെയിലു കായാനെത്തിയിരുന്നത്. ഇവരോട് എത്രയും വേഗം വീട്ടില്‍ പോകാന്‍ പോലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സൗത്ത് വെസ്റ്റ് ലണ്ടനിലെ ബാറ്റേര്‍സ പാര്‍ക്കിലും നിരവധി പേര്‍ കൂട്ടം ചേര്‍ന്നെത്തിയിരുന്നു. പോര്‍ട്സ്മൗത്തിലെ ബീച്ചിലും ഈസ്റ്റ്ബോണിലെ കടല്‍ത്തീരത്തും നിരവധി പേര്‍ നിയമം ലംഘിച്ചെത്തിയിരുന്നു.

രോഗികളുടെ എണ്ണപ്പെരുപ്പം ഭയന്ന് കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ പോലും വീടുകളില്‍ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് വ്യാപകമായ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തില്‍ ആര്‍ക്കും വീട്ടില്‍ ഇരുന്നു ചെയ്യാവുന്ന പരിശോധന കിറ്റുകള്‍ വിതരണത്തിന് തയ്യാറായി. രോഗികള്‍ എന്ന് ജിപി വഴി സംശയം ഉണ്ടായാല്‍ ഇവരുടെ വീടുകളില്‍ പരിശോധന കിറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ എത്തിത്തുടങ്ങും. ഇതോടെ കൂടുതല്‍ രോഗികള്‍ പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെടും എന്നുറപ്പാണ്. യുകെയില്‍ ഇതിനകം നല്ല പങ്കു ജനങ്ങളും രോഗികളായി മാറിക്കഴിഞ്ഞു എന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നത്. സാധാരണ പ്രമേഹ രോഗികള്‍ ചെയ്യുന്നത് പോലെ ഒരു തുള്ളി രക്തം എടുത്ത് ആന്റിബോഡി വേര്‍തിരിച്ചു നടത്തുന്ന വിധം ഉള്ള ടെസ്റ്റ് കിറ്റാകും വീടുകളില്‍ എത്തുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category