1 GBP = 98.20INR                       

BREAKING NEWS

ഇന്നലെ മരിച്ചവരുടെ എണ്ണം 683 ആയി കുറഞ്ഞതിന്റെ ആശ്വാസത്തില്‍ ഇറ്റലി; എങ്കിലും 7503 മരണങ്ങളും 75000 രോഗബാധിതരുമായി സമാനതകളില്ലാതെ മുന്നോട്ട് തന്നെ; അയല്‍പ്പക്കത്തെ ദുരന്തങ്ങള്‍ ഒന്നും മനസ്സിലാക്കാതെ, ലോക്ക്ഡൗണ്‍ ഒഴിവാക്കി ആളെ തെരുവിലിറക്കി ഇപ്പോഴും സ്വീഡന്റെ ബുദ്ധിശൂന്യത

Britishmalayali
kz´wteJI³

റ്റലിയില്‍ കൊറോണയുടെ തേരോട്ടത്തിന്റെ വേഗത കുറയുകയാണോ? കാര്യങ്ങളുടെ പോക്ക് സൂചിപ്പിക്കുന്നത് അതാണ് ഇന്നലെ 683 പുതിയ മരണങ്ങാളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ് എന്നുള്ളതാണ് ഇറ്റലിക്ക് ആശ്വാസമേകുന്ന കാര്യം. കണ്‍മുന്നില്‍ എത്ര ദുരന്തങ്ങള്‍ കണ്ടാലും ചിലര്‍ പഠിക്കില്ല. കണ്ടാല്‍ മാത്രമല്ല കൊണ്ടാലും പഠിക്കില്ലെന്നാണ് സ്വീഡന്‍ പറയുന്നത്. 2299 രോഗബാധിതരുള്ള സ്വീഡനില്‍ ഇതുവരെ 41 മരണങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നിട്ടും ലോക്ക്ഡൗണ്‍ പോലുള്ള നടപടികളിലേക്ക് നീങ്ങില്ല എന്നാണ് സ്വീഡന്‍ പറയുന്നത്.

നേരിയ പ്രത്യാശയുടെ കിരണം ഇറ്റലിയെ തഴുകുമ്പോള്‍
ഇന്നലെ മാത്രം ഇറ്റലിയില്‍ രേഖപ്പെടുത്തിയത് 683 മരണങ്ങളാണ്. തൊട്ടു തലേന്ന് ഇത് 743 ആയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇതുവരേയുള്ളതില്‍ ഏറ്റവും വലിയ പ്രതിദിന മരണസംഖ്യ രേഖപ്പെടുത്തിയത്, 793. പിന്നീട് അത് ക്രമേണ കുറയാന്‍ ആരംഭിച്ചു. തിങ്കളാഴ്ച്ച 650 ഉം ചൊവ്വാഴ്ച 602 ഉം ആയ മരണസംഖ്യ പിന്നെ ബുധനാഴ്ച്ച വീണ്ടും പെട്ടെന്നുയര്‍ന്നു. അതേവേഗത്തില്‍ ഇന്നലെ അത് താഴ്ന്നത് ഇറ്റലിക്ക് ചെറിയൊരു ആശ്വാസത്തിന് വക നല്‍കിയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 69,176 ല്‍ നിന്നും 74,386 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

എന്നാല്‍ രാജ്യവ്യാപകമായി ഈ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഇന്നലെ 9,362 ആയിരുന്നു. തൊട്ടു മുന്‍പുള്ള ദിവസം ഇത് 8,326 ഉം. എന്നാല്‍, ചൊവ്വാഴ്ച്ച ഇന്റന്‍സീവ് കെയറില്‍ ഉണ്ടായിരുന്നവരുടെ എണ്ണം 3396 ആയിരുന്നത് ഇന്നലെ 3,489 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവുമധികം കൊറോണാ ബാധിച്ച ലൊംബാര്‍ഡി മേഖലയിലും ഇന്നലെ  മരണസംഖ്യയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാലും സാഹചര്യം ഗുരുതരമായി തന്നെ തുടരുകയാണ്. ഇതുവരെ 30,703 രോഗബാധകളും 4,178 മരണങ്ങളുമാണ് ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗ ബാധ സ്ഥിരീകരിച്ച ഒരു നഴ്സ്, താന്‍ മറ്റു പലരിലേക്കും രോഗം പകര്‍ന്നിട്ടുണ്ടാകാം എന്ന വിഷമത്തില്‍ ആത്മഹത്യ ചെയ്ത ഉടനെയാണ്, ഒരല്‍പം ആശ്വാസം നല്‍കുന്ന കണക്കുകള്‍ പുറത്തുവന്നത്. കൊറോണയെ ചെറുക്കാന്‍ ലൊംബാര്‍ഡിയിലെ ഒരു ആശുപത്രിയില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന നഴ്സാണ് 34 കാരിയായ ഡാനിയേല ട്രേസി. രോഗബാധിതയാണെന്ന് തിരിച്ചറിഞ്ഞ ഡാനിയേല വളരെ വിഷമത്തിലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. താന്‍മൂലം മറ്റാര്‍ക്കെങ്കിലും ബാധയുണ്ടായിട്ടുണ്ടാകാം എന്നതായിരുന്നത്രെ വിഷമത്തിന് കാരണം. ഇറ്റാലിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ഇതുവരെ 5760 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്.

കണ്ടാലും കൊണ്ടാലും പഠിക്കാതെ സ്വീഡന്‍
സാമൂഹിക അകലം പാലിക്കുക മാത്രമാണ്, ഇതുവരെ വിശ്വസനീയമായ മരുന്നുകളൊന്നും കണ്ടുപിടിക്കാത്ത കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനുള്ള ഒരേയൊരു വഴി എന്നത് ഇന്ന് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെയാണ്, സാമ്പത്തിക തകര്‍ച്ചയുള്‍പ്പടെ പലതും ഉണ്ടായേക്കാമെന്നറിഞ്ഞിട്ടും പല രാജ്യങ്ങളും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. യൂറോപ്പിലെ അയല്‍ക്കാരെല്ലാം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇതില്‍ നിന്നെല്ലാം മുഖം തിരിച്ചു നില്‍ക്കുകയാണ് സ്വീഡന്‍.

സ്വീഡന്‍ കൊറോണയില്‍ നിന്നും മുക്തമല്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. ഇതുവരെ 2299 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും സ്വീഡന്‍ ലോക്ക്ഡൗണിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നുമാത്രമല്ല, പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ പോലും  തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. മാത്രമല്ല ആളുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് വലിയൊരു സംവാദത്തിന് വഴി തെളിയിച്ചിരിക്കുകയാണ്.

വുഹാനിലും ബെര്‍ഗാമോയിലും ഉണ്ടായ മനുഷ്യന്റെ നിരാശ ഇവിടെ ആവര്‍ത്തിക്കാന്‍ അനുവദിക്കാവുന്നതല്ല. അങ്ങനെ ചെയ്താല്‍,  സമൂഹത്തിന്റെ ഏറ്റവും അടിസ്ഥനപരമായ തത്ത്വങ്ങള്‍ അവിടെ വെല്ലുവിളിക്കപ്പെടുകയാണ് സ്വീഡനിലേ ഏറ്റവും വലിയ വര്‍ത്തമാനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ ഡാഗന്‍സ് നെയ്തര്‍ തന്റെ പത്രത്തിലെഴുതി. ഒന്നുകില്‍ രോഗം തടയുന്നതിനുള്ള കൂടുതല്‍ കര്‍ശന നടപടികള്‍ അല്ലെങ്കില്‍ വ്യാപകമായ പരിശോധന ഏതെങ്കിലും ഒന്ന് ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ സര്‍ക്കാര്‍ ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ഉത്തരവാദിത്ത ബോധത്തോടെ അവ നിറവേറ്റണമെന്നുമാണ് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റിഫാന്‍ ലോഫ്വാന്‍ പറയുന്നത്. കഴിയുന്നത്ര പേര്‍ വീടുകളില്‍ നിന്നും ജോലി ചെയ്യുക, നിങ്ങള്‍ക്ക് രോഗ ലക്ഷണമുണ്ടായാല്‍ വീടുകളില്‍ തന്നെയിരുന്ന് സാമൂഹിക അകലം പാലിക്കുക. 70 വയസ്സിനു മുകളിലുള്ളവരോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരോ ആണെങ്കില്‍ വീടുകളില്‍ തന്നെ തുടരുക എന്നിങ്ങനെയാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം.

ബ്രിട്ടനിലും ജര്‍മ്മനിയിലും രണ്ടുപേരിലധികം കൂടുന്നത് നിരോധിച്ച സാഹചര്യത്തില്‍ സ്വീഡന്‍ നിരോധിച്ചിരിക്കുന്നത് 500 പേരിലധികം ഒത്തുചേരുന്നതിനേയാണ്. പ്രൈമറി സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍, സെക്കണ്ടറി സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എടുക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഹോട്ടലുകള്‍ക്ക് ടേബിള്‍ സര്‍വ്വീസ് മാത്രം നടത്താനാകും. അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശമെങ്കിലും കഴിഞ്ഞ വാരാന്ത്യത്തില്‍ ബാറുകളിലും ഹോട്ടലുകളിലും വന്‍തിരക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തൊട്ടടുത്തുള്ള നോര്‍വ്വേ, സാംസ്‌കാരിക പരിപാടികളും സ്‌പോര്‍ട്‌സ് ഈവന്റുകളും റദ്ദു ചെയ്തപ്പോള്‍, പ്രൈമറി സ്‌കൂളുകളും പ്രീ പ്രൈമറികളും അത്യാവശ്യം വരികയാണെങ്കില്‍ അടച്ചിടാം എന്നൊരു നിയമം മാത്രമാണ് സ്വീഡിഷ് പാര്‍ലമെന്റ് പാസ്സാക്കിയത്. എന്നിരുന്നാലും യൂറോപ്യന്‍ യൂണിയന്റെ ആഹ്വാനപ്രകാരം അത്യാവശ്യമല്ലാത്ത യാത്രകള്‍ക്കായി സ്വീഡന്റെ അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category