1 GBP = 93.50 INR                       

BREAKING NEWS

വെന്റിലേറ്ററില്‍ കഴിഞ്ഞ മലയാളി ഗര്‍ഭിണിയെ സുഖപ്പെടുത്തി; അമ്മയും കുഞ്ഞും സാധാരണ നിലയിലേക്ക്; കൊറോണാ പരിശോധന കിറ്റുകള്‍ വീടുകളിലേക്ക് എത്തും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: സകല മുന്നൊരുക്കങ്ങളും തെറ്റിച്ചു യുകെയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നത് ചെറുപ്പക്കാരും രോഗികളായി മാറുന്നു എന്നതാണ്. എത്ര ആരോഗ്യമുള്ളയാളും രോഗം ബാധിച്ചാല്‍ സുഖപ്പെടുവാന്‍ മൂന്നു മുതല്‍ നാലു ആഴ്ചകള്‍ എടുക്കുമെന്നതാണ് എന്‍എച്ച്എസ് നേരിടുന്ന വെല്ലുവിളി. അതിനിടെ മലയാളി സമൂഹത്തില്‍ ആശങ്ക സമ്മാനിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞ ഗര്‍ഭിണിയായ യുവതിയെ രക്ഷിക്കാന്‍ സാധിച്ചത് അശുഭ വാര്‍ത്തകള്‍ക്കിടയില്‍ ആശ്വാസമായി മാറുകയാണ്. അമ്മയെയും കുഞ്ഞിനേയും സാധാരണ നിലയില്‍ സംരക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.

വളരെ തൂക്കം കുറഞ്ഞ നിലയില്‍ ആണെങ്കിലും കുഞ്ഞിനെയും അമ്മയെയും ജീവനോടെ രക്ഷിച്ചെടുക്കുക എന്ന ദൗത്യമാണ് ഹാരോയ്ക്കു സമീപമുള്ള നോര്‍ത്ത് വിക്ക് പാര്‍ക്ക് ഹോസ്പിറ്റല്‍ ഏറ്റെടുത്തത്. ഒരു ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചിരുന്നെങ്കിലും ഒടുവില്‍ കൊറോണയെ തോല്‍പ്പിച്ചാണ് ഈ മലയാളി യുവതി ജീവിതത്തിലേക്ക് മടങ്ങിയത്. വൂസ്റ്റര്‍ ഹോസ്പിറ്റലില്‍ സമാന സാഹചര്യത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് വംശജയായ ഗര്‍ഭിണി കോവിഡ് ബാധിച്ചു മരിച്ച വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഹാറോവില്‍ മലയാളി യുവതി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നുവെന്നത് പ്രാര്‍ത്ഥനകളോടെയാണ് യുകെ മലയാളി സമൂഹം ഏറ്റെടുത്തത്.

ജനങ്ങളെ കയറൂരി വിട്ടാല്‍ ലോകം ശവപ്പറമ്പാക്കാന്‍ കരുത്തുള്ളതാണ് കൊറോണയെന്നു തെളിയിച്ചാണ് ന്യൂയോര്‍ക്കില്‍ രോഗികളുടെ എണ്ണം പെരുകുന്നത്. അമേരിക്ക കണക്കു കൂട്ടിയതിന്റെ മൂന്നു മടങ്ങു രോഗികളാണ് ന്യൂയോര്‍ക്കില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അരലക്ഷം പേരെ ചികില്‍സിക്കാന്‍ സൗകര്യം ഉള്ള ഇവിടെ ഒന്നര ലക്ഷം പേരെങ്കിലും രോഗികളായി ആശുപത്രിയില്‍ എത്തും എന്നാണ് കണക്കുകള്‍ പറയുന്നത്. സമാന സാഹചര്യം ഉള്ള ലണ്ടന്‍ നല്‍കുന്ന സൂചനയും മറ്റൊന്നല്ല.

ഇതു മുന്‍കൂട്ടി കണ്ടു ലണ്ടന്‍ എക്സല്‍ സെന്ററിനെ താത്കാലിക ആശുപത്രിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെങ്കിലും ഇവിടെ വെറും 4000 രോഗികളെ മാത്രമേ ചികില്‍സിക്കാന്‍ കഴിയൂ. എന്നാല്‍ ലണ്ടന്‍ നഗരത്തില്‍ മാത്രം ഇതിന്റെ മൂന്നിരട്ടി രോഗികള്‍ എങ്കിലും എത്താനിടയുണ്ട്. ഇതോടെ ചികിത്സ ധൗത്യം കൈവിട്ടു പോയേക്കുമോയെന്നും ഭീതി വളരുകയാണ്. വളരെ കുറച്ചു രോഗികള്‍ മാത്രം ഉണ്ടായിരുന്ന പല ആശുപത്രികളിലും നൂറിലേറെ രോഗികള്‍ എത്തിച്ചേര്‍ന്നതോടെ യുകെയിലെ ആശുപത്രികള്‍ എല്ലാം വരും ദിവസങ്ങളില്‍ രോഗികളെ കൊണ്ട് നിറയും എന്നുറപ്പായി.

അത്യാവശ്യ സര്‍ജറി വേണ്ടിവരുന്ന ക്യാന്‍സര്‍, അപ്പന്റിസൈറ്റിസ് രോഗികളെ ഒക്കെ ശസ്ത്രക്രിയ വേണ്ടെന്നു വച്ച് മടക്കുന്നതു നിത്യ സംഭവമാണ്. ഒരു വികസിത രാജ്യത്തെ ആരോഗ്യ പരിപാലന രംഗത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ബ്രിട്ടനില്‍ നടക്കുന്നതും. രോഗികളുടെ ജീവന്‍ കയ്യിലെടുക്കുന്നതില്‍ കാര്യമായ ആശങ്ക ഇല്ലെന്നതും ജനങ്ങളില്‍ അസ്വസ്ഥത പരത്തുന്നുണ്ട്.

രോഗികളുടെ എണ്ണപ്പെരുപ്പം ഭയന്ന് കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ പോലും വീടുകളില്‍ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് വ്യാപകമായ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തില്‍ ആര്‍ക്കും വീട്ടില്‍ ഇരുന്നു ചെയ്യാവുന്ന പരിശോധന കിറ്റുകള്‍ വിതരണത്തിന് തയ്യാറായി. രോഗികള്‍ എന്ന് ജിപി വഴി സംശയം ഉണ്ടായാല്‍ ഇവരുടെ വീടുകളില്‍ പരിശോധന കിറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ എത്തിത്തുടങ്ങും.

ഇതോടെ കൂടുതല്‍ രോഗികള്‍ പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെടും എന്നുറപ്പാണ്. യുകെയില്‍ ഇതിനകം നല്ല പങ്കു ജനങ്ങളും രോഗികളായി മാറിക്കഴിഞ്ഞു എന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നത്. സാധാരണ പ്രമേഹ രോഗികള്‍ ചെയ്യുന്നത് പോലെ ഒരു തുള്ളി രക്തം എടുത്തു ആന്റിബോഡി വേര്‍തിരിച്ചു നടത്തുന്ന വിധം ഉള്ള ടെസ്റ്റ് കിറ്റാകും വീടുകളില്‍ എത്തുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category