1 GBP = 93.00 INR                       

BREAKING NEWS

ഒരുദിവസം 2341 മരണങ്ങള്‍... 43010 പുതിയ രോഗികള്‍ കീഴടക്കിയത് 182 രാജ്യങ്ങളെ; ആകെ മരണം 20,000 കടന്നപ്പോള്‍ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തോടടുക്കുന്നു; രോഗം തുടങ്ങിവച്ച ചൈനയിലെ മരണങ്ങളുടെ ഇരട്ടി മരണങ്ങള്‍ ഇറ്റലിയില്‍; ചൈനയെ തോല്‍പിച്ച് മുന്നേറുന്ന സ്‌പെയിനും; ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണയുടെ ഒടുവിലത്തെ ആഗോള ചിത്രം ഇങ്ങനെ

Britishmalayali
kz´wteJI³

2019 ഡിസംബറില്‍ ചൈനയില്‍ നിന്നുമാരംഭിച്ചതാണ് കൊറോണയെന്ന ഭീകരന്റെ തേരോട്ടം. ഇന്ന് ഏകദേശം മൂന്ന് മാസം പിന്നിടുമ്പോള്‍ 180 ല്‍ അധികം രാജ്യങ്ങളെ കീഴടക്കിക്കൊണ്ട് മുന്നേറുകയാണ് ഈ ഭീകരന്‍. ലോകമെമ്പാടുമായി ഈ താണ്ഡവത്തില്‍ മരിച്ചവരുടെ എണ്ണം 20,500 ആയിരിക്കുന്നു. ഇതുവരെ രോഗം ബാധിച്ചവര്‍ 452,160 ഉം. വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച ഔദ്യോഗിക വിവരങ്ങളും ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കും ആസ്പദമാക്കിയുള്ളതാണ് ഈ കണക്കുകള്‍. പല രാജ്യങ്ങളും രോഗബാധ എന്ന സംശയവുമായി ആശുപത്രികളിലെത്തുന്നവരെ മാത്രമേ പരിശോധനക്ക് വിധേയമാക്കുന്നുള്ളു എന്നതിനാല്‍ ഈ കണക്കുകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ ദൂരെയായിരിക്കും എന്നതില്‍ സംശയമില്ല.

സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് ഇന്നലേ ഏറ്റവുമധികം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 738 മരണങ്ങളുമായി സ്‌പെയിനാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 683 മരണങ്ങളുമായി ഇറ്റലി രണ്ടാം സ്ഥാനത്തും 231 മരണങ്ങളുമായി ഫ്രാന്‍സ് മൂന്നാം സ്ഥാനത്തുമാണ്. രോഗബാധ ആരംഭിച്ചത് ചൈനയിലാണെങ്കിലും അത് മുച്ചൂടും മുടിക്കാന്‍ പോകുന്നത് യൂറോപ്പിനെ ആയിരിക്കും എന്ന ഭയാനകമായ സത്യമാണ് ഇതിലൂടെ വെളിവാകുന്നത്.

ജമൈക്ക, കാമറൂണ്‍, എസ്റ്റോണിയ, നൈഗര്‍ എന്നീ രാജ്യങ്ങള്‍ ചൊവാഴ്ച്ച തങ്ങളുടെ രാജ്യങ്ങളിലെ ആദ്യ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചപ്പോള്‍ ഗിനിയ-ബിസ്സാവു, മാലി, ലിബിയ, ബെലീസ്, ഗ്രനേഡ, ഡൊമിനിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്നലെ ആദ്യ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു.

ലോകജനസംഖ്യയുടെ മൂന്നിലൊന്നിലധികം ഇന്ന് ലോക്ക്ഡൗണ്‍ നേരിടുകയാണ്. അന്റാര്‍ട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളും ഈ ഭീഷണി നേരിടുന്നുമുണ്ട്. എങ്കിലും ഇത് ഏറ്റവുമധികം ഗുരുതരമായി ബാധിച്ചിരിക്കുന്നത് യൂറോപ്പിനെ തന്നെയാണ്. 239,912 രോഗികളുള്ള യൂറോപ്പില്‍ 13,824 പേരാണ് ഇതുവരെ മരണമടഞ്ഞത്. 99,927 രോഗികളുള്ള ഏഷ്യയില്‍ 3596 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

യു.എസ്സിലും കാനഡയിലും കൂടി ഇതുവരെ 62,194 രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. 854 മരണങ്ങള്‍ ഇവിടെനിന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ലാറ്റിന്‍ അമേരിക്കയിലും കരീബിയന്ന് ദ്വീപുകളിലുമായി 7,529 രോഗികള്‍ ഉണ്ടെന്നുള്ളതാണ് ഔദ്യോഗിക കണക്കുകള്‍. 124 മരണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. മിഡില്‍ ഈസ്റ്റില്‍ 32, 182 രോഗികളും 2123 മരണങ്ങളും, ആഫ്രിക്കയില്‍ 2631 രോഗികളും 69 മരണങ്ങളും എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ കണക്കുകള്‍.

ഇതിനിടെ രോഗബാധയില്‍ നിന്നും ഏകദേശ മുക്തി നേടി എന്ന വിശാസത്തില്‍ ചൈനയില്‍ നിയന്ത്രണങ്ങള്‍ക്ക് ചില അയവുകള്‍ ഹൂബൈ പ്രവിശ്യയില്‍ വരുത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഈസ്റ്ററിന് മുന്‍പായി നിയന്ത്രണങ്ങള്‍ക്ക് അയവ് വരുമെന്നാണ് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category