1 GBP = 94.20 INR                       

BREAKING NEWS

കൈകഴുകിയിട്ടു മാത്രം കാര്യമില്ല; പച്ചക്കറികളും പഴങ്ങളും നന്നായി സോപ്പിട്ടു കഴുകണം; കൊറോണാ വൈറസുകള്‍ നിങ്ങളുടെ വയറ്റിലേക്ക് പോകുന്ന എളുപ്പ വഴികളായി നിങ്ങളുടെ ഇഷ്ടഭക്ഷണ സാധനങ്ങള്‍ മാറാതിരിക്കാന്‍ വിദഗ്ദര്‍ പറയുന്നത് കേള്‍ക്കൂ

Britishmalayali
kz´wteJI³

കൊറോണയെ സംബന്ധിച്ച് ഏതൊരു പ്രതലവും അതിന് വിഹരിക്കാനുള്ള ഇടമാണ് അതിനാല്‍ തന്നെ ഏതൊരു പ്രതലവും മനുഷ്യന് ഹാനികരവും. യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ തിമോത്തി ന്യൂസമ്മിന്റെ വാക്കുകളാണിത്. കോവിഡിനെ ചെറുക്കാന്‍ ഇപ്പോള്‍ നാമെടുക്കുന്ന മുന്‍കരുതലുകള്‍ മാത്രം മതിയാകുകയില്ലെന്നാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

കൊറോണക്ക് ഏത് പ്രതലത്തിലും ജീവിക്കാമെന്നിരിക്കെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു കടകളിലും തുറന്നു വച്ചിരിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ അതിന്റെ സാന്നിദ്ധ്യമുണ്ടാകാം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ കയറി, അവയൊക്കെ വാങ്ങി തിരിച്ചെത്തുന്ന നമ്മള്‍ കൈകള്‍ നന്നായി സോപ്പിട്ടു കഴുകിയത് കൊണ്ട് നമ്മുടെ കൈകളില്‍ ഉണ്ടായേക്കാവുന്ന വൈറസുകള്‍ മാത്രമേ പോകുകയുള്ളു. പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപരിതലത്തില്‍ ഉള്ള വൈറസുകള്‍ അപ്പോഴും സുരക്ഷിതരാണ്. വീണ്ടും ഈ വൈറസുകള്‍ നിങ്ങളുടെ ശരീരവുമായി സ്പര്‍ശനത്തില്‍ ഏര്‍പ്പെടുകയാണ്.

ഓരോ പച്ചക്കറിയും പഴവും കൊറോണാ ബാധയുണ്ടോ എന്നറിയുവാന്‍ പരിശോധനക്ക് വിധേയമാക്കുക എന്നത് തികച്ചും അപ്രായോഗികമാണ്. അതുപോലെ ദിവസേന റാക്കുകളിലേക്കും തിരിച്ചും ഇതൊക്കെ എടുത്തു വയ്ക്കുന്ന സെയില്‍സ്മാന്മാരേയും. അതിനാല്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല വഴി, വാങ്ങിക്കൊണ്ടു വന്നാല്‍ ഉടനെ ത്തന്നെ പച്ചക്കറികളും പഴങ്ങളുമൊക്കെ സോപ്പുലായനിയില്‍ നന്നായി കഴുകുക എന്നതാണെന്നും ആദ്ദേഹം പറയുന്നു. എങ്കിലും, മിക്ക സ്റ്റോറുകളിലും സെയില്‍സ്മാന്മാര്‍ കൈയ്യുറകള്‍ ധരിക്കുന്നു എന്നത് ഒരു പരിധിവരെ അണുബാധ തടയുന്നതിന് സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാനിറ്റൈസറും കൈകഴുകുവാനുള്ള സൗകര്യവും ഒരുക്കുക എന്നതും, അവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതും രോഗബാധയെ ചെറുക്കാനുള്ള പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സാനിറ്റൈസറും കൈകഴുകുവാനുള്ള സൗകര്യവും ഒരുക്കുക എന്നതും, അവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതും രോഗബാധയെ ചെറുക്കാനുള്ള പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളാണ്. റെജിസ്റ്ററുകളും മറ്റ് ഉപകരണങ്ങളും ഇടക്കിടക്ക് വൃത്തിയാക്കുന്നതും റാക്കുകള്‍ വൈപ്പറുകള്‍ കൊണ്ട് ശുചീകരിക്കുന്നതും നല്ലതാണെന്ന് വൂള്‍വര്‍ത്തിലെ ഒരു ജീവനക്കാരി പറയുന്നു. അവരുടെ സ്റ്റോറുകളില്‍ ഇത് നടപ്പാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category