1 GBP = 93.75 INR                       

BREAKING NEWS

എക്സെല്‍ സെന്റര്‍ 4000 ബെഡുള്ള കൊറോണ ആശുപത്രിയാക്കും; സിറ്റി എയര്‍പോര്‍ട്ട് മിലിട്ടറിക്കായി മാറ്റിയിടും; വരും ദിവസങ്ങളില്‍ കൊറോണ ബ്രിട്ടനില്‍ സുനാമിയാകുമെന്ന് കരുതിയുള്ള തയ്യാറെടുപ്പുകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണ രോഗികളുടെ എണ്ണവും മരണവും കുത്തനെ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന അപടകരമായ സാഹചര്യത്തില്‍ ഇതിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമായെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി എക്സെല്‍ സെന്റര്‍ 4000 ബെഡുള്ള കൊറോണ ആശുപത്രിയാക്കി മാറ്റാനുള്ള നീക്കം തിരുതകൃതിയായിട്ടുണ്ട്. ഇതിന് പുറമെ സിറ്റി എയര്‍പോര്‍ട്ട് മിലിട്ടറിക്കായി മാറ്റിയിടുകയും ചെയ്യും. വരും ദിവസങ്ങളില്‍ കൊറോണ ബ്രിട്ടനില്‍ സുനാമിയാകുമെന്ന് കരുതിയുള്ള തയ്യാറെടുപ്പുകള്‍ ഇങ്ങനെയാണ്.

എക്സെല്‍ സെന്റര്‍ 4000 ബെഡുകളുളള ആശുപത്രിയാക്കുന്നതിനൊപ്പം ഇവിടെ രണ്ട് എമര്‍ജന്‍സി മോര്‍ച്ചറികളും സജ്ജീകരിക്കുന്നുണ്ട്. അടുത്തുള്ള സിറ്റി എയര്‍പോര്‍ട്ടില്‍ നിലവില്‍ സിവിലിയന്‍ വിമാനങ്ങള്‍ ഇറക്കാത്തതിനാല്‍ ഇവിടെ അടിയന്തിര സാഹര്യത്തില്‍ മിലിട്ടറി വിമാനങ്ങള്‍ ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈസ്റ്റ് ലണ്ടനിലെ എക്സിബിഷന്‍ ഹാളായ എക്സെല്‍ സെന്റര്‍ ആശുപത്രിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നലെ  ആരംഭിച്ചുവെന്ന് വെളിപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് 19 മരണങ്ങളും കേസുകളും പെരുകുന്ന സാഹചര്യത്തില്‍  ഇവിടെ ഒരു കോവിഡ് ആശുപത്രി ത്വരിതഗതിയില്‍ സജ്ജമാക്കുന്നതിന് മിനിസ്ട്രി ഓഫ് ഡിഫെന്‍സും എന്‍എച്ച്എസും തോളോട് തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ എക്സിബിഷന്‍ സെന്റര്‍ എന്‍എച്ച്എസ് നൈറ്റിന്‍ഗെയില്‍ ഹോസ്പിറ്റലായിട്ടായിരിക്കും മാറുന്നത്. ഇതിലെ ഓരോ ബെഡിനോട് അനുബന്ധിച്ചും കൊറോണ രോഗികള്‍ക്കായി ഓക്സിജനും വെന്റിലേറ്ററുകളും ലഭ്യമാക്കുന്നതായിരിക്കും. ഏപ്രില്‍ നാലിന് ഈ ഹോസ്പിറ്റല്‍ പ്രവര്‍ത്തനസജ്ജമാകുന്നതായിരിക്കും.

ഇവിടെ എത്തുന്ന രോഗികളെ ചികിത്സിക്കാനായി മിലിട്ടറി മെഡിക്സും രംഗത്തിറങ്ങും. 100 ഏക്കറോളം വരുന്ന ഇവിടുത്തെ വാട്ടര്‍സൈഡ് സൈറ്റിന്റെ മെയിന്‍ അരീന വന്‍ ഹോസ്പിറ്റല്‍ വാര്‍ഡാക്കി മാറ്റുന്ന പ്രവര്‍ത്തിയുടെ വീഡിയോ ഇവിടുത്തെ ഒരു തൊഴിലാളിയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടില്‍ നിലവില്‍ യാത്രാ വിമാനങ്ങള്‍ വരുകയും പോവുകയും ചെയ്യാത്തതിനാല്‍ ഇവിടെ മിലിട്ടറി വിമാനങ്ങള്‍ക്കായി വിട്ട് കൊടുക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.

ഇന്നലെ ട്രെയിനിംഗ് ആവശ്യങ്ങള്‍ക്കായി ഈ എയര്‍പോര്‍ട്ട് ആര്‍എഎഫ് ഉപയോഗിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ മിലിട്ടറിയുടെ സേവനം വന്‍ തോതില്‍ പ്രയോജനപ്പെടുത്താന്‍ രാജ്യം ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് എയര്‍പോര്‍ട്ട് മിലിട്ടറി വിമാനങ്ങള്‍ക്കായി വിട്ട് കൊടുക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ മുന്‍ റോയല്‍ വിക്ടോറിയ ഡോക്സ് സൈറ്റിലെ എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിന്റെ ലോഡിംഗ് ബേകളില്‍ ഇന്നലെ നിരവധി സൈനികരെ കാണാമായിരുന്നു. കൊറോണ പ്രതിസന്ധി ഉണ്ടായപ്പോള്‍ ചൈനയിലെ വുഹാനില്‍ 1000 ബെഡുകളുള്ള താല്‍ക്കാലിക ആശുപത്രി കുറഞ്ഞ സമയത്തിനുള്ളില്‍ കെട്ടിപ്പൊക്കിയതിനെ മാതൃകയാക്കിയാണ് എക്സെല്‍ സെന്ററിലും പ്രത്യേക കൊറോണ ആശുപത്രിയൊരുങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category