1 GBP = 93.50 INR                       

BREAKING NEWS

യുകെയിലുള്ള എല്ലാവര്‍ക്കും കൊറോണ കാലത്ത് വിസ നീട്ടി നല്‍കും; ഇപ്പോള്‍ എംഒടി കാലാവധി കഴിഞ്ഞാല്‍ എന്ത് സംഭവിക്കും? കൗണ്‍സില്‍ ടാക്സ് ബില്ലില്‍ ഇളവുകള്‍ ലഭിക്കുമോ? കുടിയേറ്റക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങള്‍ക്കൊപ്പം യുകെയിലും കോവിഡ്-19 എന്ന കൊലയാളി ചൈനീസ് വൈറസ് കാട്ടു തീ പോലെ പടര്‍ന്ന് ഇതുവരെ 465 പേരുടെ ജീവന്‍ കവര്‍ന്നിട്ടുണ്ട്. അനുദിനം രോഗികളുടെ എണ്ണം വര്‍ധിച്ച് 1452 പേര്‍ രോഗബാധിതരായെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ നാലു ലക്ഷത്തിനടുത്ത് പേര്‍ക്ക് യഥാര്‍ത്ഥത്തില്‍ രോഗം ബാധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ രാജ്യത്തിലെ ബിസിനസുകളില്‍ മിക്കവയും തകര്‍ന്ന് തരിപ്പണമാവുകയും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തു വര്‍ധിച്ചു വരുന്ന ഈ സാമ്പത്തിക പ്രതിസന്ധിയാല്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാതെ വഴിമുട്ടി നില്‍ക്കുന്നവര്‍ക്ക് പലവിധ ആശ്വാസ പദ്ധതികളും ഇളവുകളുമായിട്ടാണ് ഗവണ്‍മെന്റ് രംഗത്തെത്തിയിരിക്കുന്നത്. യുകെയില്‍ ഉള്ള എല്ലാവര്‍ക്കും കൊറോണ കാലത്ത് വിസ നീട്ടി നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ  മൂന്ന് മാസത്തേക്ക് കൗണ്‍സില്‍ ടാക്സ് ബില്‍ അടക്കേണ്ടെന്ന ഇളവും അനുവദിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ എംഒടി കാലാവധി കഴിഞ്ഞാലും അതിന് ഇളവ് അനുവദിക്കാന്‍ നീക്കമുണ്ട്. കൊറോണ കാലത്ത് കുടിയേറ്റക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങളില്‍ ചിലതാണിവിടെ പരാമര്‍ശിക്കുന്നത്.

കോവിഡ്-19 കാരണം യുകെയിലേക്ക് മടങ്ങിയെത്താനാവാത്തവര്‍ക്ക് വിസ നീട്ടി നല്‍കുന്നു
യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ അവധിക്ക് നാട്ടില്‍ പോവുകയും കൊറോണ പ്രതിസന്ധി കാരണം സമയത്തിന് തിരിച്ചെത്താന്‍ സാധിക്കാത്ത അവസ്ഥയിലായിട്ടുമുണ്ട്.ഇത്തരക്കാരുടെ വിസ കാലാവധി ഇതിനിടെ തീര്‍ന്നാലും പ്രശ്നമൊന്നുമില്ലെന്നും കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണമാണ് ഇവര്‍ക്ക് തിരിച്ചെത്താന്‍ സാധിക്കാത്തതെന്നതിനാല്‍ ഇവരുടെ വിസ കാലാവധി നീട്ടി നല്‍കുമെന്നാണ് യുകെ ഗവണ്‍മെന്റ് അറിയിക്കുന്നത്.ഇതിനായി ഇത്തരക്കാരുടെ അവധി മേയ് 31 വരെ ദീര്‍ഘിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പുതിയ ഇളവിന്റെ ഭാഗമായി ഇത്തരക്കാര്‍ക്ക് തങ്ങളുടെ വിസ കാലാവധി നീട്ടാന്‍ സാധിക്കുമെന്ന് ഗവണ്‍മെന്റ് ഉറപ്പേകുന്നു. ഇത്തരത്തിലുള്ള സൗജന്യം മാര്‍ച്ച് 24നാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 24ന് ലീവ് തീര്‍ന്നിട്ടും യുകെയിലേക്ക് തിരിച്ചെത്താന്‍ സാധിക്കാത്തവര്‍ക്കെല്ലാം പുതിയ ഇളവിന്റെ പ്രയോജനം ലഭിക്കുന്നതായിരിക്കും. ഇത്തരക്കാര്‍ക്ക് കൊറോണ കാരണമുള്ള യാത്രാ നിയന്ത്രണങ്ങളാലോ അല്ലെങ്കില്‍ സെല്‍ഫ് ഐസൊലേഷന്‍ കാരണമോ ആണ് യുകെയിലേക്ക് മടങ്ങി വരാന്‍ സാധിക്കാതിരിക്കുന്നതെന്ന് പരിഗണിച്ചാണ് ഇത്തരത്തില്‍ വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് അവസരം നല്‍കുന്നത്.

നിലവിലെ ഉത്തരവ് പ്രകാരം മേയ് 31 വരെയാണ് അവധി നീട്ടി നല്‍കിയെങ്കിലും അതിന് ശേഷം ആവശ്യമാണെങ്കില്‍ ഇനിയും ഇളവ് നീട്ടുന്നതായിരിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് വിസ ഹോള്‍ഡര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി യുകെവിഐയില്‍ ഒരു കോവിഡ്-19 ഇമിഗ്രേഷന്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. തങ്ങളുടെ വിസ കാലഹരണപ്പെടുന്നത് പോലുള്ള സംശയങ്ങള്‍ക്കായി ഈ ടീമിന്റെ ഇമെയില്‍ വിലാസമായ [email protected] ല്‍ ബന്ധപ്പെടാവുന്നതാണ്. ആളുകളുടെ ആരോഗ്യത്തിനും സുഖജീവിതത്തിനും സുരക്ഷക്കുമാണ് യുകെ മുന്‍ഗണനയേകുന്നതെന്നും അതിനാല്‍ ഇന്നത്തെ സാഹചര്യത്തില്‍ വിസ കാലാവധി കഴിഞ്ഞിട്ടും അവധി കഴിഞ്ഞ് തിരിച്ചെത്താവരെ ശിക്ഷിക്കില്ലെന്നുമാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് കൊണ്ട്  ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വിശദീകരിച്ചിരിക്കുന്നത്.

കൗണ്‍സില്‍ ടാക്‌സ് ബില്ലില്‍ ഇളവ് നല്‍കുമോ?
സാധാരണ അവസരത്തില്‍ തന്നെ കൗണ്‍സില്‍ ടാക്‌സ് മിക്കവരുടെയും കീശ ചോര്‍ത്തുന്ന സംഗതിയായി വര്‍ത്തിക്കാറുണ്ട്. കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം നിലവില്‍ കൗണ്‍സില്‍ ടാക്‌സ് അടയ്ക്കുന്നതിനെ പറ്റി ആലോചിക്കാന്‍ പോലും ശേഷിയില്ലാത്ത വിധത്തിലാണ് ഭൂരിഭാഗം പേരും എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ ദുരവസ്ഥയില്‍ മൂന്ന് മാസത്തേക്ക് കൗണ്‍സില്‍ ടാക്‌സ് ബില്‍ അടക്കേണ്ടെന്ന ഇളവ് സര്‍ക്കാര്‍ അനുവദിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യുകെയില്‍ കൊറോണ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരിക്കുന്നതിനാലാല്‍ കൗണ്‍സില്‍ ടാക്‌സ് അടക്കുന്നവരെ സഹായിക്കുന്നതിനുള്ള ബൃഹത്തായ സാമ്പത്തിക പാക്കേജ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ചാന്‍സലര്‍ ഋഷി സുനക് ഈ വിഷയത്തില്‍ നിര്‍ണായകമായ  നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന.

ഇത്തരത്തില്‍ കൗണ്‍സില്‍ ടാക്സ് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോഞ്ച് ചെയ്ത ഒരു പെറ്റീഷന് വന്‍ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. https://you.38degrees.org.uk എന്ന വെബ്സൈറ്റിലായിരുന്നു ഈ പെറ്റീഷന്‍ ലോഞ്ച് ചെയ്തിരുന്നത്. ഇതില്‍ ഇതുവരെയായി 1,93,052 പേരാണ് ഇതുവരെ ഒപ്പ് വച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്ക് യുകെ റെസിഡന്റ്സിനെ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പെറ്റീഷനാണിത്.

ഇപ്പോള്‍ എംഒടി കാലാവധി കഴിഞ്ഞാല്‍ എന്ത് സംഭവിക്കും?
യുകെയിലെ മൂന്ന് വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്കെല്ലാം എംഒടി എന്ന വാര്‍ഷിക ടെസ്റ്റ് അഥവാ മിനിസ്ട്രി ട്രാന്‍സ്പോര്‍ട്ട് ടെസ്റ്റ് നിര്‍ബന്ധമാണെന്നറിയാമല്ലോ. ഇത്തരം ടെസ്റ്റുകള്‍ കൃത്യസമയത്ത് നടത്തിയില്ലെങ്കിലുള്ള പ്രത്യാഘാതങ്ങളേറെയാണ്. എന്നാല്‍ നിലവില്‍ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയാല്‍ ആരോടും കഴിയുന്നതും പുറത്തിറങ്ങരുതെന്ന ് നിഷ്‌കര്‍ഷിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നിലവില്‍ എംഒടി തിയതി അടുത്തവര്‍ പരിഭ്രാന്തരാകേണ്ടതില്ല. നിലവിലെ സാഹചര്യത്തില്‍ ആറ് മാസത്തേക്ക് എംഒടി ഇളവ് അനുവദിക്കുന്നുവെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ട്രാന്‍സ്പോര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ കാറുകള്‍ക്കും വാനുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും മാര്‍ച്ച്30 മുതല്‍ ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അതായത് നിങ്ങളുടെ വാഹനത്തിന്റെ എംഒടി നിലവില്‍ കാലഹരണപ്പെട്ടാലും  നിങ്ങള്‍ തിരക്ക് പിടിച്ച് ടെസ്റ്റിന് പോകേണ്ടതില്ല. ഇത്തരം വാഹനങ്ങളെടുത്ത് അത്യാവശ്യത്തിന് യാത്ര ചെയ്യുന്നത് നിയമവിരുദ്ധവുമല്ല. എന്നാല്‍ ഇത്തരം അവസരത്തിലും വാഹനങ്ങള്‍ റോഡിലൂടെ സുരക്ഷിതമായി കൊണ്ടു പോകാന്‍ പറ്റുന്ന അവസ്ഥയിലുള്ളതാണെന്ന് ഡ്രൈവര്‍മാര്‍ സ്വയം ഉറപ്പാക്കണമെന്നും അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. വാഹനങ്ങളുടെ അത്യാവശ്യ റിപ്പയറിംഗുകള്‍ക്കായി ഗാരേജുകള്‍ ഇപ്പോഴും തുറന്നിരിക്കുന്നതിനാല്‍ ഗുരുതരമായ തകരാറുള്ള വാഹനങ്ങള്‍ ആവശ്യമായ റിപ്പയര്‍ നടത്തിയതിന് ശേഷം മാത്രമേ റോഡിലിറക്കാന്‍ പാടുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category