1 GBP = 93.60 INR                       

BREAKING NEWS

വീട് വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഇടയിലാണെങ്കില്‍ ശ്രദ്ധിക്കൂ; മോര്‍ട്ട്ഗേജ് അപ്രൂവലിനു ബാങ്കില്‍ താമസം നേരിടും; പുതിയ വീടുകള്‍ കൈവശം എത്താന്‍ സമയമെടുക്കും

Britishmalayali
kz´wteJI³

കൊറോണ വൈറസ് കാരണമുള്ള പ്രതിസന്ധി യുകെയിലെ ഹൗസിംഗ് മാര്‍ക്കറ്റിനേയും ബാധിച്ചിരിക്കുകയാണ്. കൊറോണാ വൈറസിനെ നേരിടുന്ന ഈ സന്ദിഗ്ധ ഘട്ടത്തില്‍ കഴിയുമെങ്കില്‍ വീട് നിലവില്‍ വില്‍ക്കരുതെന്നും വീട് മാറരുതെന്നും ഗവണ്‍മെന്റ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇതിനു പുറമെ നിങ്ങള്‍ മോര്‍ട്ട്‌ഗേജിനു ശ്രമിക്കുകയാണെങ്കില്‍ അതിന് അല്‍പം താമസമുണ്ടാകുമെന്നു കാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ മൈക്കല്‍ ഗോവ് വ്യക്തമാക്കുന്നു. മോര്‍ട്ട്ഗേജ് അപ്രൂവലിന് ബാങ്കില്‍ നിന്നും താമസം നേരിടുവാനുള്ള സാധ്യത മുന്നിലുള്ളതിനാലാണ് തല്‍ക്കാലം വീട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ നീട്ടിവയ്ക്കുവാന്‍ കഴിയുമെങ്കില്‍ ഉചിതമായിരിക്കും എന്ന കാര്യം സര്‍ക്കാര്‍ അറിയിക്കുന്നത്.

കൊറോണയെ പിടിച്ചു കെട്ടുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ആരും കഴിയുന്നതും പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനാല്‍ ഹൗസ് കോണ്‍ട്രാക്ടുകള്‍ കൈമാറുന്നതിന് അല്ലെങ്കില്‍ വാടക വീട് മാറുന്നതിനുള്ള പദ്ധതികളില്‍ നിന്നും ജനം ഇപ്പോള്‍ പിന്മാറണമെന്നും ഇപ്പോഴുള്ള വീടുകളില്‍ തന്നെ കഴിഞ്ഞ് കൂടണമെന്നും നിര്‍ദേശിച്ച് കാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ മൈക്കല്‍ ഗോവ് ഇന്നലെ രംഗത്തെത്തുകയും ചെയ്തിരുന്നു. നിലവില്‍ ഏജന്‍സികള്‍ വീടുകള്‍ കൊണ്ടു പോയി കാണിക്കുന്നതിനോ ശേഷമുള്ള നിയമ നടപടികള്‍ ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. മാത്രമല്ല, ബാങ്കുകളില്‍ പലരും വര്‍ക്ക് ഫ്രം ഹോം എന്ന നിലയിലേക്കും ഓണ്‍ലൈനുകളിലേക്കും മാറിയിരിക്കുന്നതിനാല്‍ നേരത്തെ ഉള്ളതു പോലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുവാന്‍ സാധിക്കുകയില്ല.

എന്നാല്‍ നിലവില്‍ കോണ്‍ട്രാക്ടുകള്‍ കൈമാറിയവര്‍ തങ്ങളുടെ പുതിയ വീടുകളിലേക്ക് മാറണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. പക്ഷേ ലീവിംഗ് കമ്പനികള്‍ തങ്ങളുടെ സര്‍വീസുകള്‍ കൊറോണ കാരണം നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ ജനത്തിന് ഇത്തരത്തില്‍ പുതിയ വീടുകളിലേക്ക് നീങ്ങുന്നത് ബുദ്ധിമുട്ടാര്‍ന്ന കാര്യമായി തീര്‍ന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഭയവും മിക്കവരും സെല്‍ഫ് ഐസൊലേഷനിലായതിനാല്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതും ലോക്ക്ഡൗണും കാരണം ലെന്‍ഡര്‍മാര്‍ വീട് വാങ്ങുന്നവര്‍ക്ക് ഹോം ലോണുകള്‍ ഇപ്പോള്‍ അനുവദിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയുമാണ്.

അതിനാല്‍ വീടുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും വാടകക്ക് വീടെടുക്കുന്നതും മാറുന്നതുമായ കാര്യങ്ങള്‍ സാധ്യമാണെങ്കില്‍ ഇപ്പോള്‍ നിര്‍ത്തി വയ്ക്കുന്നതായിരിക്കും ഏറ്റവും ഉചിതമെന്നും നിലവില്‍ കഴിയുന്ന വീടുകളില്‍ തന്നെ കഴിയാനുമാണ് ഗോവ് ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ കുറവ് കാരണം ഒരു ദിവസം കൈകാര്യം ചെയ്യാവുന്ന മോര്‍ട്ട്‌ഗേജ് അപേക്ഷകള്‍ക്ക് ബാര്‍ക്ലേസ് പരിധി നിശ്ചയിച്ചിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ ബാര്‍ക്ലേസ് ചില റെസിഡന്‍ഷ്യല്‍ ട്രാക്കര്‍ മോര്‍ട്ട്‌ഗേജുകള്‍ പിന്‍വലിച്ചിട്ടുമുണ്ട്. ഇതിന് പുറമെ തങ്ങളുടെ എല്ലാ ലാന്‍ഡ് ലോര്‍ഡ് പ്രൊഡക്ടുകളും ബാങ്ക് പിന്‍വലിച്ചിട്ടുണ്ട്.

വെസ്റ്റ് ബ്രോംവിച്ച് ബില്‍ഡിംഗ് സൊസൈറ്റി പ്രതിസന്ധിയുടെ ഈ സാഹര്യത്തില്‍ കടം കൊടുക്കല്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തനം പരിമിതപ്പെടുത്താന്‍ വെര്‍ജിന്‍ മണിയും പെപ്പര്‍ മണിയും തീരുമാനിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് നയങ്ങള്‍ മാറിയിരിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ തങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് രാജ്യമാകമാനമുള്ള എസ്റ്റേറ്റ് ഏജന്റുമാരും വെളിപ്പെടുത്തുന്നത്. നിലവിലെ പ്രതിസന്ധിയില്‍ ജനത്തിനോട് വീട്ടിലിരിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നതിനാല്‍ പുതിയ വീടുകള്‍ കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കിയെന്ന് നിരവധി എസ്റ്റേറ്റ് ഏജന്റുമാര്‍ വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category