1 GBP = 102.80 INR                       

BREAKING NEWS

പുറത്തിറങ്ങാതെ ഇരിക്കണം ചേട്ടന്മാരെ; വെറും 21 ദിവസം നിങ്ങള്‍ക്കൊന്ന് വീട്ടിലിരുന്നൂടെ: 23 വര്‍ഷം വീടും മുറിയും കട്ടിലും മാത്രമായിരുന്നു എന്റെ ലോകം; 21 ദിവസം വീട്ടിലിരിക്കാന്‍ ബുദ്ധിമുട്ടുന്നവരോട് സ്വന്തം ജീവിത കഥ വിവരിച്ച് വീട്ടിലിരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ഫാത്തിമ അസ്ല

Britishmalayali
kz´wteJI³

രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങി എങ്കിലും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി റോഡിലേക്ക് ഇറങ്ങുകയാണ് കേരളത്തിലെ ജനങ്ങള്‍. കൊറോണയല്ല ഒരു മഹാമാരിയും തങ്ങളെ തൊടില്ലെന്ന തലയെടുപ്പോടെയാണ് പലരും റോഡുകളില്‍ അനാവശ്യമായി ചുറ്റിത്തിരിയുന്നത്. ഇവരെ നിയന്ത്രിക്കാന്‍ പെടാപ്പാടു പെടുകയാണ് പൊലീസ്. വീട്ടിലിരിക്കാന്‍ ബുദ്ധിമുട്ടുന്ന ഈ ജനത്തിന് സ്വന്തം ജീവിത കഥയില്‍ നിന്നും ഉപദേശവുമായി എത്തിയിരിക്കുകയാണ് ഫാത്തിമ അസ് ല എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി. 23 വര്‍ഷം സ്വന്തം മുറിയിലും ഒരു വീട്ടിനുള്ളിലും മാത്രം കഴിയേണ്ടി വന്ന കഥ വിവരിക്കുകയാണ് ഫാത്തിമ.

തൊഴു കയ്യോടെയാണ് ഫാത്തിമയുടെ അഭ്യര്‍ത്ഥന. 'വെറും 21 ദിവസം നിങ്ങള്‍ക്കൊന്ന് വീട്ടിലിരുന്നൂടെ... ഒരുപാട് കാര്യങ്ങള്‍ ചെയ്യാല്ലോ.. പുറത്തിറങ്ങാതെ ഇരിക്കണം ചേട്ടന്മാരെ..' ജീവിതത്തോട് പോരാടി മാത്രം മുന്നിലേക്ക് കുതിച്ച ഫാത്തിമയുടെ വാക്കുകളാണിത്. 'എനിക്ക് പേടിയുണ്ട്. വെറും 21 ദിവസം മാത്രം വീട്ടിലിരിക്കൂ എന്നാണ് പറയുന്നത്. പക്ഷേ അതു കേള്‍ക്കാതെ പലരും നിരത്തിലിറങ്ങുന്നു. പൊലീസ് കഴിവതും കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിട്ടും വാര്‍ത്തകള്‍ വരുന്നു. ഇതുവരെയുള്ള എന്റെ ജീവിതത്തില്‍ ഒരുപാട് നാള്‍ എന്റെ വീടും മുറിയും കട്ടിലുമായിരുന്നു എന്റെ ലോകം. എന്നെ ഒന്നോര്‍ത്ത് നോക്കൂ. അത്രകാലം ഒന്നു പറയുന്നില്ലല്ലോ, വെറും ദിവസങ്ങളല്ലേ..

അന്‍പത് തവണ എല്ലുകള്‍ നുറുങ്ങിപോയ ഒരാളാണ് ഞാന്‍. ആ അവസ്ഥയിലും എനിക്ക് വീട്ടിനുള്ളില്‍ ചെയ്യാന്‍ ഒരുപാടുണ്ടായിരുന്നു. വായിക്കണം, എഴുതണം, വീട്ടിലുള്ളവരുടെ മുഖത്ത് നോക്കണം, വീട്ടിന് പുറത്തുള്ള കാഴ്ചകള്‍ നോക്കണം. നല്ല ഭക്ഷണം വീട്ടില്‍ ഉണ്ടാക്കണം. അത് എല്ലാവരോടും ഒരുമിച്ചിരുന്ന് കഴിക്കണം. അങ്ങനെയുണ്ടാക്കുന്ന ഭക്ഷണം തൊട്ടടുത്ത് പട്ടിണിയായി പോയ ഒരാളുണ്ടായാല്‍ അയാള്‍ക്കു കൊടുക്കണം. അങ്ങനെ എണ്ണിയാല്‍ തീരാത്ത എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം.

ഞാനും െതാഴുത് പറയാം. ദയവായി വീട്ടിലിരിക്ക് ചേട്ടന്മാരെ...' കോഴിക്കോട്ടുള്ള വീട്ടിലിരുന്ന് പാത്തു മലയാളിയോട് അഭ്യര്‍ത്ഥിക്കുന്നു. അവസാനം ഒന്നുകൂടി പറഞ്ഞു അവള്‍. 'എല്ലാവര്‍ക്കും ഭക്ഷണം കിട്ടുന്നുണ്ടോ? ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടാകുമോ?' മനസിന്റെ കരുത്തില്‍ ഉറച്ച് നിന്ന് ജീവിതത്തെ നോക്കി ചിരിച്ച് മാത്രം ശീലിച്ച പാത്തുവിന്റെ വാക്കുകള്‍ അപ്പോള്‍ ഇടറുന്നുണ്ടായിരുന്നു.

എല്ലുകള്‍ പൊടിയുന്ന അസുഖം മൂലം ജീവിതം ദുരിതങ്ങളുടേയും കഷ്ടപ്പാടിന്റേയും ആയി മാറിയ പെണ്‍കുട്ടിയാണ് ഫാത്തിമ അസ് ല. അഴിടെ നിന്നും വളരെ അധികം പോരാടിയാണ് ഇന്ന് ഫാത്തിമ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വരെ ആയത്. നിവര്‍ന്നു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല, നടക്കാന്‍ കഴിയില്ല. കാരണം അപ്പോഴേക്കും എല്ലുകള്‍ െപാടിയും. തീരാവേദന തിന്നിട്ടും അവള്‍ ഒന്നുമാത്രം മറന്നില്ല. ചിരിക്കാനും സ്വപ്നം കാണാനും. നാലുചുമരുകള്‍ക്കപ്പുറമുള്ള ലോകത്തെ അവള്‍ കട്ടിലില്‍ കിടന്ന് കണ്ടു. ഇപ്പോള്‍ കോട്ടയത്ത് ഡോക്ടറാകാന്‍ പഠിക്കുകയാണ് പ്രിയപ്പെട്ടവര്‍ പാത്തു എന്ന് വിളിക്കുന്ന ഫാത്തിമ.

ശരീരഭാരം താങ്ങാനാകാതെ തുടയെല്ല് പൊട്ടി കട്ടിലില്‍ ഒരേ കിടപ്പായിരുന്നു ഒരുപാട് നാള്‍. പ്രാഥമികാവശ്യങ്ങള്‍ക്കു പോലും മറ്റുള്ളവരുടെ സഹായം തേടണം. പിന്നീട് പല ശസ്ത്രക്രിയകള്‍ കഴിഞ്ഞു. അതോടെ വോക്കറിന്റെ സഹായത്തോടെ നടന്നു തുടങ്ങി. പരാധീനതകള്‍ക്കിടയില്‍ ഡോക്ടറാകാന്‍ കൊതിച്ചപ്പോഴും പ്രിയപ്പെട്ടവര്‍ അവള്‍ക്ക് കൂട്ടായി നിന്നു.

അവളുടെ ആ വാശിക്ക് മുന്നില്‍ പ്രതിസന്ധികള്‍ മാറിനിന്നു. ഇപ്പോള്‍ കോട്ടയം ഹോമിയോ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിനിയാണ് പാത്തു. പിജിയും കഴിഞ്ഞ് മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു വാക്ക് കൊണ്ട് കൈപിടിച്ച് നടത്താന്‍ പ്രേരിപ്പിക്കുന്ന മോട്ടിവേഷനല്‍ സ്പീക്കറാകണമെന്ന മോഹമാണ് പാത്തുവിന്റെ മുന്നില്‍. സമൂഹമാധ്യമങ്ങളില്‍ കവിതകളായും കഥകളായും ആ അനുഭവങ്ങള്‍ ഫാത്തിമ പങ്കുവയ്ക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category