1 GBP = 92.00INR                       

BREAKING NEWS

നിരോധനാജ്ഞ ലംഘിച്ച് യോഗം ചേര്‍ന്ന കൊടുവള്ളി നഗരസഭക്കെതിരെ കേസെടുത്ത് പൊലീസ്; നടപടി പ്രതിപക്ഷത്തിന്റെ പരാതിയിന്മേല്‍; കളക്ടറുടെ അനുമതി ലഭിച്ചിരുന്നെന്നും എല്‍ഡിഎഫിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേസെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍

Britishmalayali
ജാസിം മൊയ്തീന്‍

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഇത് ലംഘിച്ച് യോഗം ചേര്‍ന്നതിന് കൊടുവള്ളി നഗരസഭക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതിപക്ഷത്തുള്ള എല്‍ഡിഎഫിന്റെ പരാതിയിലാണ് കൊടുവള്ളി പൊലീസ് നഗരസഭക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ നിലനില്‍ക്കെ അടിയന്തിര പ്രാധാന്യമില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ക്കുന്നതിനെതിരെ നേരത്തെ തന്നെ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി പ്രതിപക്ഷത്തു നിന്ന് ഒരംഗം മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. അയാള്‍ യോഗത്തില്‍ നിന്ന് വിയോജിപ്പ് അറിയിച്ച് ഇറങ്ങിപ്പോരുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതിപക്ഷം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 259 വകുപ്പ് പ്രകാരവും കളക്ടറുടെ ഉത്തരവ് ലംഘിച്ചു എന്ന കുറ്റം ചുമത്തിയും കൊടുവള്ളി പൊലീസ് കേസെടുത്തു.

അതേ സമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. 21ന് ബഡ്ജറ്റ് യോഗത്തില്‍ പ്രതിപക്ഷം പദ്ധതികള്‍ അവതരിപ്പിച്ച് പ്രത്യേക യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇന്നലെ യോഗം ചേര്‍ന്നത്. അതല്ലായെങ്കില്‍ 21ന് തന്നെ ഇത് പൂര്‍ത്തിയാക്കുമായിരുന്നു. കളക്ടറുടെ അനുമതി വാങ്ങിയതിന് ശേഷം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് യോഗം കൂടിയത്.

കളക്ടറുമായി നടത്തിയ ഫോണ്‍സംഭാഷണം അടക്കം ഞങ്ങളുടെ പക്കലുണ്ട്. കൃത്യമായ അകലം പാലിച്ച്, മുന്നൊരുക്കങ്ങള്‍ നടത്തിയാണ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തത. കുറഞ്ഞ സമയം കൊണ്ട് യോഗം പിരിയുകയും ചെയ്തു. പ്രതിപക്ഷത്ത് നിന്ന് എസി മുഹമ്മദ് എന്ന അംഗം യോഗത്തില്‍ പങ്കെടുത്ത് ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. എല്‍ഡിഎഫിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category