1 GBP = 94.20 INR                       

BREAKING NEWS

കരിപ്പൂരില്‍ ഇറങ്ങി സ്വര്‍ണ്ണക്കടകള്‍ കയറി ഇറങ്ങി ഏരിയാലുകാരന്‍ ദേവറടുക്കയിലെ ഒരു വിവാഹത്തിലും പങ്കെടുത്തു; ഈ വാര്‍ഡിലെ മുഴുവന്‍ പേരും നിരീക്ഷണത്തിലായത് രോഗം മറച്ചു വച്ച് കറങ്ങി നടന്ന പ്രവാസിയുടെ കള്ളക്കളി തന്നെ; പഞ്ചായത്തില്‍ നിരീക്ഷണത്തിലുള്ളത് 400 പേരും; ദേലംപാടിയെ ഒറ്റപ്പെടുത്താന്‍ റോഡില്‍ മണ്ണിട്ട് ആരും അതിര്‍ത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കി കര്‍ണ്ണാടക പൊലീസ്; ദേലംപാടിയുടെ ദുരിതത്തിന് കാരണവും 'സ്വര്‍ണ്ണ മാഫിയാ കരങ്ങള്‍'; വഴിയടക്കലില്‍ ദുരിതത്തിലായി അതിര്‍ത്തി ഗ്രാമം

Britishmalayali
kz´wteJI³

മംഗലപുരം: ഹര്‍ത്താലും ബന്ദും വിജയിപ്പിക്കാന്‍ കല്ലെടുത്ത് വച്ച് റോഡിലൂടെ യാത്ര തടയുന്നത് മുമ്പ് നിത്യ സംഭവമായിരുന്നു. ഇന്ന് അതെല്ലാം മാറി. റോഡില്‍ മുഴുവന്‍ സിസിടിവി ആയതു കൊണ്ട് തന്നെ ഇതിന് കഴിയാതെയായി. ഇപ്പോഴിതാ പൊലീസ് തന്നെ ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്നു. കോവിഡ് വ്യാപനം തടയാന്‍ അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം കടുപ്പിച്ചതോടെ നട്ടംതിരിയുകയാണ് ദേലംപാടി. ദേലംപാടി വില്ലേജിലെ പരപ്പ ഒഴികെയുള്ള പ്രദേശങ്ങളിലുള്ളവരാണു കര്‍ണാടകയുടെ വഴിയടക്കല്‍ കാരണം ദുരിതത്തിലായത്. കാല്‍നട യാത്ര പോലും കര്‍ണാടക പ്രോത്സാഹിപ്പിക്കുന്നില്ല.

ജില്ലയുടെ ഏറ്റവും അറ്റത്തുള്ള ദേലംപാടി വില്ലേജിലേക്ക് കേരളത്തിന്റെ ഒറ്റ റോഡ് മാത്രമേയുള്ളൂ. പരപ്പ വനത്തിലൂടെയുള്ള ആ റോഡ് ടാറിങ് ചെയ്യാത്തതിനാല്‍ ഗതാഗതം ദുസ്സഹമാണ്. കര്‍ണാടകയിലൂടെ കടന്നുപോകുന്ന ദേലംപാടി - ഈശ്വരമംഗല, മഡ്യളമജലു - നൂജിബെട്ടു, കൊമ്പോട് - പഞ്ചോടി, ദേലംപാടി - മയ്യള, കൊട്ട്യാടി - പള്ളത്തൂര്‍ - ഈശ്വരമംഗല, കര്‍ണൂര്‍ - ഗാളിമുഖ തുടങ്ങിയ റോഡുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കോവിഡ് ഭീതിയില്‍ ഈ റോഡുകളെല്ലാം കര്‍ണാടക പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് അടച്ചു. കര്‍ശന പരിശോധനയുമാണ് കര്‍ണാടക നടത്തുന്നത്. ദേലംപാടി - മയ്യള, മഡ്യള മജലു - നൂജിബെട്ടു റോഡുകളില്‍ ടിപ്പര്‍ ലോറികളില്‍ മണ്ണ് കൊണ്ടു വന്നിട്ടാണ് തടസ്സപ്പെടുത്തിയിരിക്കുന്നത്.

ദേലംപാടി പഞ്ചായത്തിലെ 3 വാര്‍ഡുകളും 2 വാര്‍ഡുകളുടെ പകുതിയും ഉള്‍പ്പെടുന്ന വലിയ പ്രദേശമാണിത്. ആയിരത്തോളം വീടുകളുണ്ട്. ഇനി ഇവര്‍ക്കു പുറം ലോകവുമായി ബന്ധപ്പെടാന്‍ വനത്തിലൂടെയുള്ള തകര്‍ന്ന റോഡ് മാത്രമാണുള്ളത്. കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ അതിലൂടെ പോകാന്‍ ബുദ്ധിമുട്ടുകയാണ്. വിദേശങ്ങളില്‍ നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തിലുള്ള ഒട്ടേറെ പേര്‍ ഈ പ്രദേശങ്ങളിലുണ്ട്. കര്‍ണാടകയിലെ ഈശ്വരമംഗല, പുത്തൂര്‍ ടൗണുകളിലെത്തിയാണ് ഇവര്‍ നേരത്തെ ആവശ്യങ്ങള്‍ നടത്തിയിരുന്നത്. സംസ്ഥാനാന്തര പാതയിലെ ഗാളിമുഖത്തും മുരൂരിലും റോഡ് അടച്ചതിനു പുറമെയാണ് ഗ്രാമീണ പാതകള്‍ പോലും കര്‍ണാടക മണ്ണിട്ട് തടഞ്ഞത്.

ദേലംപാടി പഞ്ചായത്തില്‍ കോവിഡ് സംശയത്തെ തുടര്‍ന്നു വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 400 കവിഞ്ഞു. കോവിഡ് സ്ഥിരീകരിച്ച ഏരിയാല്‍ സ്വദേശി ദേവറടുക്കയിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണു പഞ്ചായത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂട്ടിയത്. ദേവറടുക്ക വാര്‍ഡിലുള്ളവര്‍ പൂര്‍ണമായും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നു വന്ന 90 പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ണ്ണാടക നിലപാട് കടുപ്പിക്കുന്നത്.

ദേലംപാടിയില്‍ യുവജന സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ കെട്ടിടം വൃത്തിയാക്കി. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് കറങ്ങി നടക്കുന്നവരെയും ഇവിടേക്കു മാറ്റും. അത്യാവശ്യ ഘട്ടത്തില്‍ അഡൂര്‍, പാണ്ടി, എടപ്പറമ്പ, ദേലംപാടി സ്‌കൂളുകളെ കൂടി കൊറോണ കെയര്‍ സെന്ററുകളാക്കി മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്തില്‍ താമസിക്കുന്ന സര്‍ക്കാര്‍ - പൊതുമേഖല ജീവനക്കാരുടെ സേവനം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. അദ്ധ്യാപകരെയും ഉപയോഗിക്കും.

കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് വ്യാപിക്കാന്‍ കാരണക്കാരനായ പ്രവാസിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമം അതീവ ദുഷ്‌ക്കരമായിരുന്നു. കുഡ്ലു വില്ലേജിലെ എരിയാല്‍ സ്വദേശി പല രഹസ്യ ബന്ധമുള്ള ആളായതിനാലാണ് റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുന്നതെന്നാണ് വിവരം. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ പ്രമുഖ നേതാക്കന്മാരുമായും ഉറ്റബന്ധം പുലര്‍ത്തുന്നയാളാണ് എന്ന് ലീഗ് അണികള്‍ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്.

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതു മുതലുള്ള റൂട്ട് മാപ്പ് തയ്യാറാക്കുന്ന വിവരം അറിഞ്ഞ് ചില സ്വര്‍ണ്ണക്കട വ്യാപാരികള്‍ ഞെട്ടിയിരിക്കുകയാണ്. തങ്ങളുമായുള്ള ബന്ധം പുറത്തറിയരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ രോഗ ഭീതിയില്‍ കൂടിയാണ്. അതിനാല്‍ തന്നെ ഏറെ ആശങ്കയിലാണ് ഇവരെല്ലാം. ഇയാള്‍ വിദേശത്ത് നിന്നും കയറിയപ്പോള്‍ മുതല്‍ വീട്ടിലെത്തുന്നതു വരെയുള്ള വിവരങ്ങള്‍ ശേഖരിച്ചാല്‍ വിമാനത്താവളത്തിലെ പല ഉദ്യോഗസ്ഥര്‍ക്കും വലിയ തലവേദനയാകും. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ഇയാള്‍ നല്‍കുന്നുണ്ടെങ്കിലും ചില കാര്യങ്ങള്‍ ഒളിച്ചു വച്ചു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിദേശത്ത് നിന്ന് എത്തിയവര്‍ പുറത്തിറങ്ങി നടന്നതാണ് കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജില്ലയില്‍ ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category