1 GBP = 99.40INR                       

BREAKING NEWS

കൊച്ചി സാമ്രാജ്യം എന്നും സക്കീര്‍ ഭായിയുടേത്! ലോക് ഡൗണ്‍ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീര്‍ ഹുസൈന്‍ വിരട്ടിയപ്പോള്‍ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീര്‍ ഹുസൈന്‍...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വര്‍ത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീര്‍ഭായ്

Britishmalayali
kz´wteJI³

കൊച്ചി: ലോക് ഡൗണുമായി ബന്ധപ്പെട്ട് ശ്രമകരമായ ബോധവത്കരണത്തിലാണ് കേരള പൊലീസ്. അനാവശ്യമായി ആരും നിരത്തിലിറങ്ങരുതെന്ന അഭ്യര്‍ത്ഥന ആദ്യദിവസങ്ങളില്‍ പലരും ചെവിക്കൊള്ളാതെവന്നതോടെ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ വാഹനം നിര്‍ത്തി ബോധവത്കരണം നചത്തി വരവേ കൊച്ചി പൊലീസ് കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ കണ്ടുമുട്ടി. കൊച്ചിയിലെ ഭരണകക്ഷി നേതാവായ തന്നെ പൊലീസുകാര്‍ വാഹനം നിര്‍ത്തി ചോദ്യം ചെയ്തത് സക്കീര്‍ ഭായിക്ക് പിടിച്ചില്ല. ആ ഈര്‍ഷ്യ അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തികഞ്ഞ ധാര്‍ഷ്ട്യത്തോടെ. എന്നാല്‍, കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ച പൊലീസുകാരനും വിട്ടുകൊടുത്തില്ല.

സംഭാഷണം ഇങ്ങനെ:

പൊലീസുകാരന്‍: എന്റെ പേര് പ്രകാശ് ന്നാണ്.

എന്റെ പേര് സക്കീര്‍ ഹുസൈന്‍, സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി. മനസ്സിലായോ. കാര്യം പറയുന്നതും മനസ്സിലാക്കാതെ വര്‍ത്തമാനം പറയരുത്.

മനസ്സിലാക്കാതെയല്ല..സാറ് പറഞ്ഞ കാര്യം മനസ്സിലാക്കി. അതുകൊണ്ട് സാറിന് ബോധവത്കരണം.

ഞാന്‍ രാവിലെ മുതല്‍ വീട്ടിലിരിക്കുകയാ..

സാറിന്റെ ബോധവത്കരണം നടത്തി അത്രേയുള്ളു.

നിങ്ങള്‍ ഇങ്ങനെയല്ല് ബോധവത്കരണം നടത്തേണ്ടത്.

പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ?

ഇതോടെ സക്കീര്‍ ഹുസൈന്‍ വാഹനം ഓടിച്ച് പോകുന്നു.

കളമശേരി എസ്ഐയെ സക്കീര്‍ ഹുസൈന്‍ ഫോാണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നോരത്തെ പുറത്തുവന്നിരുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാവിനോട് എസ്ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഭീഷണി.

എസ്ഐ.അമൃത് രംഗനെയാണ് സക്കീര്‍ ഹുസൈന്‍ ഭീഷണിപ്പെടുത്തിയത്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ്ഐ.മറുപടി നല്‍കി. കുട്ടികള്‍ തമ്മില്‍ തല്ലുന്നത് നോക്കി നില്‍ക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്ഐ മറുപടി പറഞ്ഞു.എസ്എഫ്‌ഐ നേതാവിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്‌ഐ പറഞ്ഞിട്ടും സക്കീര്‍ ഹുസൈന്‍ വഴങ്ങാന്‍ തയ്യാറായിരുന്നില്ല.

ഇതിന് മുമ്പ് വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയായിരുന്നു സക്കീര്‍ ഹുസൈന്‍. കേസ് രജിസ്റ്റര്‍ ചെയ്തിട്ടും 20 ദിവസത്തോളം പാര്‍ട്ടിതണലില്‍ ഒളിവിലായിരുന്നു പ്രതി. മാത്രമല്ല, സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് എത്തിയതും വിവാദമുണ്ടാക്കി.

ഇതിനിടെ, കീഴടങ്ങിയ പ്രതി ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണു സക്കീര്‍ പ്രതിയായത്. ഈ സമയം ഇയാളെ സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിട്ടും സര്‍ക്കാര്‍ പദവിയായ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയിരുന്നില്ല. ഇതും വിവാദമായിരുന്നു. പാര്‍ട്ടി അന്വേഷണത്തിനായി നിയോഗിച്ച എളമരം കരീം, സക്കീര്‍ തെറ്റു ചെയ്തില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കു സക്കീര്‍ മടങ്ങിയെത്തിയത്.

അതേസമയം ബുധനാഴ്ചലോക്ക് ഡൗണ്‍ നിര്‍ദ്ദേശത്തിന് വിലകല്‍പ്പിക്കാതെ നിരത്തിലൂടെ ഫോണ്‍ വിളിച്ച് വാഹനമോടിച്ച എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ പൊലീസ് അകത്താക്കി. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെയാണ് വര്‍ക്കല പൊലീസ് കസ്റ്റിയിലെടുത്തത്. ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചത് ചോദ്യംചെയ്ത എസ്‌ഐയോട് താന്‍ എസ്എഫ്‌ഐ ജില്ലാസെക്രട്ടറി ആണെന്നായിരുന്നു റിയാസ് നല്‍കിയ മറുപടി. തന്നോട് കയര്‍ത്ത റിയാസിനോട് നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് എസ്‌ഐ ഉത്തരം നല്‍കി. ശേഷം സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍കൂടി എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category