1 GBP = 94.20 INR                       

BREAKING NEWS

ഇനി പൊലീസിനോട് തര്‍ക്കിച്ചാല്‍ കിട്ടുക മുട്ടന്‍ പണി; സോഷ്യല്‍ മീഡിയയില്‍ ലൈവിട്ട് നിയമ പാലകരെ പൊളിച്ചടുക്കാനും പറ്റില്ല; തല്ലുകൊണ്ടാലും മിണ്ടാതെ ഓടി പോണം; കേരളാ പൊലീസിനൊപ്പം ലാത്തിയും തോക്കുമായി കേന്ദ്ര സേനയും തെരുവുകളില്‍ ഉണ്ടാകും; പറയുന്നത് കേള്‍ക്കാത്തവരെ രണ്ട് കൊല്ലം ജയിലില്‍ അടയ്ക്കും; നിയമം നടപ്പാക്കാന്‍ മടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അഴിക്കുള്ളില്‍ കിടക്കേണ്ടിവരും; ജനതാ കര്‍ഫ്യൂവില്‍ ഇനി എല്ലാം കേന്ദ്ര നിയന്ത്രണത്തില്‍; കോവിഡില്‍ ദേശീയ ദുരന്ത നിവാരണ നിയമം എത്തുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് ആദ്യമായി നടപ്പാക്കുമ്പോള്‍ നിയമം ലംഘിക്കുന്നവര്‍ക്ക് കിട്ടുക മുട്ടന്‍ പണി. ലോക്ക്ഡൗണ്‍ കര്‍ഫ്യുവിനു സമാനമാകും. കൂടുതല്‍ ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നതു രോഗവ്യാപനം ത്വരിതപ്പെടുത്താന്‍ കാരണമാകുമെന്ന വിലയിരുത്തലില്‍ നിയമ നടപടികളും വരും. വെറും ലാത്തിയടിയില്‍ കാര്യങ്ങള്‍ ഒതുങ്ങില്ല. ആവശ്യം വന്നാല്‍ സേനയേയും നിയോഗിക്കും.

പുതിയ നിയമം വന്നതോടെ കളി കാര്യമാകും. നിയമം ലംഘിക്കുന്നവര്‍ക്ക് കുടത്ത ശിക്ഷ തന്നെ കിട്ടും. റോഡില്‍ ഇറങ്ങുമ്പോള്‍ അതിനെ ചോദ്യം ചെയ്യുന്ന പൊലീസിനോട് തര്‍ക്കിച്ചാല്‍ കിട്ടുക മുട്ടന്‍ പണിയാകും. ഇതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ലൈവിട്ട് നിയമ പാലകരെ പൊളിച്ചടുക്കാനും പറ്റില്ല. തല്ലുകൊണ്ടാലും മിണ്ടാതെ ഓടി പോണം. പൊലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാനായില്ലെങ്കില്‍ ലാത്തിയും തോക്കുമായി കേന്ദ്ര സേനയും തെരുവുകളില്‍ എത്തും. ഇതോടെ ക്രമസമാധാനത്തിന് പുതിയ തലം വരും. പറയുന്നത് കേള്‍ക്കാത്തവരെ രണ്ട് കൊല്ലം ജയിലില്‍ അടയ്ക്കുന്നതിന് അധികാരം സര്‍ക്കാരിന് നല്‍കുന്നതാണ് പുതിയ നിയമം. നിയമം നടപ്പാക്കാന്‍ മടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അഴിക്കുള്ളില്‍ കിടക്കേണ്ടിവരും. അങ്ങനെ ജനതാ കര്‍ഫ്യൂവില്‍ ഇനി എല്ലാം കേന്ദ്ര നിയന്ത്രണത്തിലും. കോവിഡില്‍ ദേശീയ ദുരന്ത നിവാരണ നിയമം എത്തുമ്പോള്‍ റോഡില്‍ എത്തുന്നവര്‍ക്ക് വലിയ നിയമ നടപടികള്‍ നേരിടേണ്ടി വരും.

എന്‍ഡിഎംഎ നിയമത്തിന്റെ സെക്ഷന്‍ 10(2)(1) വകുപ്പ് പ്രകാരം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്ക് ഈ നിയമം പ്രാബല്യത്തിലുണ്ടാകും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എന്‍ഡിഎംഎ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും. വിവിധ വകുപ്പുകള്‍ അനുസരിച്ച് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. നിയമത്തിന്റെ 51 മുതല്‍ 60 വകുപ്പുകള്‍ പ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയാല്‍ ഒരു വര്‍ഷം തടവും പിഴയും ലഭിക്കാം.

ആരുടെയെങ്കിലും ജീവന് അപകടമുണ്ടാകുകയോ വലിയ ആപത്തുണ്ടാകുകയോ ചെയ്താല്‍ രണ്ടുവര്‍ഷം വരെ ജയിലില്‍ കഴിയേണ്ടിവരും. തെറ്റായ മുന്നറിയിപ്പുകള്‍ നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം തടവ് ലഭിക്കും. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിന്റെ ഭാഗത്തുനിന്ന് കുറ്റം സംഭവിച്ചാല്‍ വകുപ്പ് മേധാവി ഉത്തരവാദി ആയിരിക്കും. വീഴ്ച വരുത്തുന്ന ഓഫിസര്‍ക്ക് നിയമത്തിന്റെ 65-ാം വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എന്‍ഡിഎംഎ നിയമത്തിന്റെ 51 മുതല്‍ 60 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 188-ാം വകുപ്പ് പ്രകാരവും നടപടി സ്വീകരിക്കും.

ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ചുമതല സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രം ഏറ്റെടുക്കുന്നതു കൊറോണയുടെ ഭീതി കണക്കിലെടുത്താണ്. ആരോഗ്യപരമായ വിഷയങ്ങളില്‍ എല്ലാം ഇടപെടലുണ്ടാകും. സാധാരണയായി ആരോഗ്യസംബന്ധമായ വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണ്. എന്നാല്‍ കൊറോണ വൈറസ് രാജ്യത്തിനു തന്നെ ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം ദേശീയ ദുരന്തനിവാരണ നിയമപ്രകാരം (എന്‍ഡിഎംഎ) നടപടികള്‍ സ്വീകരിക്കുന്നത്. ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി വിലയിരുത്തുന്നതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൊറോണയുടെ ആഘാതത്തില്‍നിന്ന് പുറത്തുകടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1.5ലക്ഷം കോടിയിലധികം രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും ധനവകുപ്പും ആര്‍.ബി.ഐയും തമ്മില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഉത്തേജന പാക്കേജ് 2.3 ലക്ഷം കോടിരൂപയുടേതായിരിക്കുമെന്ന് ഒരു ഉന്നതസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ എത്ര തുകയുടെ പാക്കേജ് പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ ഇപ്പോളും ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ച അവസാനത്തോടെയാകും പാക്കേജ് പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യംമുഴുവനും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 24 അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ച ആദ്യ രണ്ട് പേരുടെ രോഗം പൂര്‍ണമായും ഭേദമായി. ബുധനാഴ്ച രണ്ട് പേരേയും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പുണെയില്‍ ചികിത്സയിലുള്ള മൂന്ന് പേരുടെകൂടി ആദ്യ പരിശോധന ഫലം നെഗറ്റീവാണ്. രണ്ടാം പരിശോധന ഫലം ബുധനാഴ്ച വൈകീട്ട് ലഭിക്കും. ഇതിലും ഫലം നെഗറ്റീവാണെങ്കില്‍ ഈ മൂന്ന് രോഗികളെയും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് പുണെ മുസിസിപ്പല്‍ കോര്‍പറേഷന്‍ ആരോഗ്യവകുപ്പ് മേധാവി ഡോ. രാമചന്ദ്ര ഹങ്കാരെ വ്യക്തമാക്കി.

കൊറോണ ബാധ സംശയിച്ച് മഹാരാഷ്ട്രയിലെ ആദ്യ രണ്ട് രോഗികളെയും മാര്‍ച്ച് ഒമ്പതിനാണ് പുണെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രണ്ട് ആഴ്ചത്തെ ചികിത്സയില്‍ രോഗം ഭേദമാവുകയും ചെയ്തു. ബുധനാഴ്ച നാല് പേര്‍ക്ക് കൂടി മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 116 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും മഹാരാഷ്ട്രയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category