1 GBP = 97.50 INR                       

BREAKING NEWS

വികസിത രാജ്യങ്ങള്‍ വരെ അഭിമുഖീകരിക്കേണ്ടി വരുന്നത് കടുത്ത സാമ്പത്തിക തകര്‍ച്ച; പല രാജ്യങ്ങളിലും ഭരണ അസ്ഥിരത; ആഭ്യന്തരകലാപങ്ങള്‍; ശത്രുത മറന്ന് ഒത്തുചേരുന്ന ചിലര്‍; കലാപകലുഷിതമായ സ്ഥലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന കടുത്ത ദുരിതങ്ങള്‍; കൊറണയുടെ തേരോട്ടം അവസാനിച്ചാല്‍ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

Britishmalayali
kz´wteJI³

ലണ്ടന്‍: ലോക ചരിത്രത്തെ ഒരുപക്ഷെ കൊറോണക്ക് മുന്‍പ് കൊറോണയ്ക്ക് ശേഷം എന്ന് തരം തിരിക്കേണ്ടി വരുമോ? മറ്റൊരു മഹാമാരിക്കും മുന്‍പെങ്ങും കഴിയാത്ത അത്ര പ്രത്യാഘാതമാണ് കൊറോണ എന്ന ഭീകരന്‍ ലോകത്തുണ്ടാക്കാന്‍ പോകുന്നത് എന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയ ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊറോണയുടെ താണ്ഡവം ദുര്‍ബ്ബലമായ രാഷ്ട്രങ്ങളില്‍ കടുത്ത നാശനഷ്ടം വിതയ്ക്കും, ഒരുപക്ഷെ ലോകവ്യാപകമായി തന്നെ അശാന്തി പരത്തും എന്നൊക്കെ സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് കൊറോണയ്ക്ക് ശേഷമുള്ള ലോകത്തെ നിര്‍വ്വചിക്കാനാകുന്ന ഏഴ് പ്രവണതകള്‍ എടുത്തു പറയുന്നു.

ഒരു പക്ഷെ മാസങ്ങളോളം നീണ്ടുനെന്നേക്കാവുന്ന ലോക്ക്ഡൗണ്‍ ലോക സമ്പദ്ഘടനയില്‍ വരുത്തുന്ന തകര്‍ച്ചയാണ് അതില്‍ പ്രധാനമായ ഒന്നായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, പൂര്‍ണ്ണമായ ഫലസിദ്ധി ഉണ്ടാകുന്നതിന് മുന്‍പായി ഈ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ അത് രോഗത്തിന്റെ പുനര്‍വ്യാപനത്തിന് വഴിതെളിക്കുമെന്നും പിന്നെ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായി വരുമെന്നും അത് രാഷ്ട്രീയമായും സാമ്പത്തികമായും കൂടുതല്‍ കടുത്ത ആഘാതമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അന്താരാഷ്ട്ര സംഘട്ടനങ്ങളില്‍ പ്രത്യേക ശ്രദ്ധയൂന്നുന്ന വിദഗ്ദര്‍ പറയുന്നത് ഇപ്പോള്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ യുദ്ധാനന്തര ദുരിതങ്ങള്‍ അനുഭവിക്കുകയോ ചെയ്യുന്നതോ ആയ രാജ്യങ്ങളും പ്രദേശങ്ങളുമായിരിക്കും ഏറ്റവും ദുരിതങ്ങള്‍ അനുഭവിക്കുക എന്നാണ്. ലിബിയ, വെനിസുല, ഇറാന്‍, ഗസ്സ എന്നിവയൊക്കെ ഈ പട്ടികയില്‍ ഉള്‍പ്പെടും. വേണ്ട സമയത്ത് ആവശ്യമായ സഹായം ലഭിക്കുവാന്‍ സന്നദ്ധസേവകരുടെ അപര്യാപ്തത കാരണമാകും എന്നതാണ് ഇതിനൊരു കാരണം. മറ്റൊന്ന് വിവിധ സര്‍ക്കാരുകള്‍ക്കിടയില്‍ കൊറോണാനന്തര കാലഘട്ടത്തില്‍ ഉടലെടുക്കാന്‍ പോകുന്ന സംശയം, സഹായം ആവശ്യക്കരിലെത്തുന്നതിന് തടസ്സമാകും എന്നതാണ്.

സുരക്ഷാ പ്രശ്നങ്ങളും കൊറോണാനന്തര കാലഘട്ടത്തില്‍ വര്‍ദ്ധിക്കും. ഇതില്‍ ഏറ്റവും അധികം പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പോകുന്നത് ഇഡ്‌ലിബ്, യമന്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ഉത്തര-പശ്ചിമ സിറിയയിലായിരിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ രോഗം പല അന്താരാഷ്ട്ര ഏജന്‍സികളേയും ദുര്‍ബലപ്പെടുത്തും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രോഗവുമായി ബന്ധപ്പെട്ട ഭീതിയും നിയന്ത്രണങ്ങളും മാനുഷിക പരിഗണനയോടെയുള്ള പല പ്രവര്‍ത്തനങ്ങള്‍ക്കും വിഘാതമാകുമെന്ന് ലോകാരോഗ്യ സംഘടനയും മറ്റുപല അന്താരാഷ്ട്ര ഏജന്‍സികളും ഭയക്കുന്നു. ഉദാഹരണത്തിന് അമേരിക്കയും താലിബാനും തമ്മില്‍ ഫെബ്രുവരിയില്‍ ഉണ്ടാക്കിയ കരാറിന്റെ തുടര്‍നടപടികള്‍ക്കായുള്ള അഫ്ഗാന്‍ സമാധാന ചര്‍ച്ച നീട്ടിവയ്ക്കേണ്ട സാഹചര്യമാണ് കൊറോണ ഉണ്ടാക്കിയിരിക്കുന്നത്.

കൊറോണ വിവിധ സമൂഹങ്ങളിലും രാഷ്ട്രീയ സംവിധാനങ്ങളിലും കടുത്ത സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും അത് ഒരുപക്ഷെ പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെടാന്‍ കാരണമായേക്കുമെന്നും ഐ സി ജി റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ അടയാളങ്ങള്‍ വളരെ നേരത്തേ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട് എന്നും ഐ സി ജി വിലയിരുത്തുന്നു. വുഹാനില്‍ നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്നവര്‍ യാത്രചെയ്തിരുന്ന ബസ്സുകള്‍ക്ക് നേരെ ഉക്രെയിനില്‍ ഉണ്ടായ അതിക്രമങ്ങള്‍ അതിന്റെ ഉദാഹരണമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ വന്നവര്‍ക്ക് കൊറോണാ ബാധയുണ്ടെന്നും അത് തങ്ങള്‍ക്കും ബാധിക്കുമെന്ന തദ്ദേശവാസികളുടെ ഭയമായിരുന്നു ഈ അക്രമത്തിനു കാരണം. മാത്രമല്ല, പുതിയ നിയന്ത്രണങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ട് വെനിസുല, ബ്രസീല്‍, ഇറ്റലി എന്നിവിടങ്ങളില്‍ ജയിലുകളില്‍ ഉണ്ടായ കലാപങ്ങളും ഇതിനു ഉദാഹരണമാണ്.

ചൈനയുമായി അടുത്ത ബന്ധമുള്ള രാഷ്ട്രങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളായിരിക്കും മറ്റൊന്ന്. ഇപ്പോള്‍ തന്നെ, ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സാമ്പത്തിക സഹായം സ്വീകരിക്കുകയും ചെയ്തിട്ടുള്ള, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ പല രാജ്യങ്ങളും വുഹാനിലെ കൊറോണാ ബാധയ്ക്ക് ശേഷം ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

എന്നാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത് ഉര്‍വ്വശീ ശാപം പോലെ ഉപകാരമായി മാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അവരവരുടെ രാജ്യങ്ങളില്‍ തങ്ങളുടെ ശക്തി ഊട്ടിയുറപ്പിക്കാനും വിദേശങ്ങളില്‍ ഉള്ള താത്പര്യങ്ങള്‍ വിപുലപ്പെടുത്തുവാനും ഈ ദുരിതത്തിന്റെ മറവില്‍ അവര്‍ക്കാകും. ചിലരെങ്കിലും ഈ രോഗ ഭീഷണിയുടെ കാലം തങ്ങള്‍ക്ക് നേരെ വിദേശത്തും സ്വദേശത്തും ഉയരുന്ന വെല്ലുവിളികള്‍ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കും എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അമേരിക്കയെ മദ്ധ്യപൂര്‍വ്വ ദേശത്തുനിന്നും പുറന്തള്ളുന്നതിന്റെ ഭാഗമായി ഇറാക്കിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാനിലെ ഷിയാ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നു,.

ചൈനയില്‍ രോഗം പൊട്ടിപ്പുറപ്പെട്ട സമയത്ത് അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാതിരിക്കുകയും, പിന്നീട് വിവരങ്ങള്‍ ഭാഗികമായി മാത്രം പുറത്തുവിടുകയും ചെയ്ത ചൈനയുടെ നടപടി ലോകം ഇന്നഭിമുഖീകരിക്കുന്ന ദുരന്തത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ചില തെറ്റായ വിവരങ്ങള്‍ നല്‍കി, അമേരിക്കയെ ഈ ദുരന്തത്തിന് ഉത്തരവാദിയാക്കുവാനുള്ള ശ്രമങ്ങളും ചൈനയുടെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ രോഗം നിയന്ത്രണമില്ലാതെ വ്യാപനം തുടരുന്ന അവസരം തങ്ങളുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു അവസരമായാണ് ചൈന കാണുന്നത്. മാനുഷിക പരിഗണനകളോടെ പലവിധത്തിലുള്ള സഹായങ്ങളും രോഗബാധയെ നേരിടാന്‍ ചൈന നല്‍കുകയാണ്. ഇതൊരുപക്ഷെ കൊറോണാനന്തര കാലഘട്ടത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചേക്കാം.

ഇതിനിടയിലും ആശ്വാസത്തിന്റെ ഒരു വെള്ളിവെളിച്ചം വീശുന്നത്, വളരെക്കാലമായി ശത്രുക്കളായിരുന്ന പല രാഷ്ട്രങ്ങളും കൊറോണാനന്തര കാലത്ത് മിത്രങ്ങളായി മാറിയേക്കാം എന്നതിലാണ്. ശത്രുതയൊക്കെ മറന്ന്, ഇറാന് സഹായഹസ്തം നീട്ടുന്ന സൗദി അറേബ്യയുടെ പ്രവര്‍ത്തിതന്നെ ഇതിനൊരുദാഹരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category