kz´wteJI³
രോഗബധിതരുടെ എണ്ണം 68,472 ഉം മരണസംഖ്യ 1032 ഉം ആയതോടെ അമേരിക്ക സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രോഗവ്യാപനത്തേയും ഉയരുന്ന മരണനിരക്കിനേക്കാളുമൊക്കെ അമേരിക്കയേ ഏറെ പരിഭ്രാന്തിയിലാഴ്ത്തുന്നത് പിടിച്ചാല്‍ പിടികിട്ടാത്ത വണ്ണം താഴേക്ക് കൂപ്പുകുത്തുന്ന സമ്പദ്ഘടനയാണ്. ഇതിനെ കുറേയൊക്കെ മറികടക്കുവാനായി രണ്ടു ട്രില്ല്യണ്‍ ഡോളറിന്റെ അടിയന്തര സഹായ പാക്കേജിന് ഇന്നലെ സെനറ്റ് ഐക്യകണ്ഠമായി അംഗീകാരം നല്കി. മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവിധം വളരെ വേഗത്തിലും പരസ്പര സഹകരണത്തോടെയുമാണ് സെനറ്റംഗങ്ങള്‍ ഈ സാമ്പത്തിക ഉത്തേജന പാക്കേജ് പാസ്സാക്കിയത്.
96-0 എന്ന നിലയില്‍ ഈ നിയമം പാസ്സായതോടെ 150 മില്ല്യണ്‍ അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് ചെക്ക് ലഭിക്കും. അതുകൂടാതെ നിരവധി വന്‍കിട ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പകളും ലഭ്യമാകും. ഹോസ്പിറ്റലുകള്ക്കായും, തൊഴില്‍ നഷ്ടത്തിനെതിരെയുള്ള ഇന്‍ഷുറസിനും മറ്റുപലതിനും ഇനി പണം ലഭ്യമാകും. ഇതിന് മുന്‍പ് ഒരിക്കലും അഭിമുഖീകരിക്കാത്ത ഒരു സാഹചര്യത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത് എന്ന വസ്തുതയാണ് രാഷ്ട്രീയം മറന്നു സെനറ്റര്‍മാര്‍ ഒരുമിക്കുവാന്‍ കാരണം. സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന പൊതു സമ്പദ്ഘടനയിലേക്ക് പണമൊഴുക്കുക എന്നതാണ് ഈ ബില്ലുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
സെനറ്റില്‍ പാസ്സായ ശേഷം ഹൗസിലേക്ക് വിടുന്ന ബില്ല് അവിടെയും പാസ്സാകും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ മറിച്ചൊന്നു സംഭവിക്കാനുള്ള സാധ്യത വിരളമാണ്. ഹോട്ടല്‍, വിനോദ സഞ്ചാരം, എയര്‍ലൈന്‍സ് തുടങ്ങി നിരവധി മേഖലകളിലെ വന്‍കിട കമ്പനികള്‍ ഈ രണ്ടു ട്രില്ല്യണ്‍ ഡോളര്‍ പാക്കേജിന്റെ പങ്കു പറ്റാന്‍ കാത്തു നില്‍ക്കുന്നുണ്ട്. അതിനു പുറമേയാണ് നിരവധി ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍.
നേരത്തെ, ഈ പാക്കേജ് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണെന്ന ഒരു ആരോപണം ഉയര്‍ന്നിരുന്നു. ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും മറ്റു ദുരിതങ്ങള്‍ അനുഭവിക്കുന്ന സാധാരണക്കാര്‍ക്കും ഉപയോഗപ്രദമായി ഒന്നുമില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴില്‍ നഷ്ടത്തിനെതിരെയുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൂടി ഈ പാക്കേജിന്റെ കീഴില്‍ കൊണ്ടുവന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam