1 GBP = 100.50 INR                       

BREAKING NEWS

നിഷാദ് ഇന്‍ഫോ പാര്‍ക്കില്‍ കോഫി ഷോപ്പ് ജീവനക്കാരന്‍; നിഷാദില്‍ കടവന്ത്രയില്‍ ഡ്രൈവര്‍; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടില്‍; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തില്‍ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തില്‍; മൂത്തയാള്‍ക്കെതിരെ ഉള്ളത് നിരവധി കേസുകളും; കര്‍ഫ്യൂവില്‍ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരര്‍ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊച്ചി: ഇന്നലെ മലയിടുംതുരുത്ത് ജംഗ്ഷനില്‍ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് അറസ്റ്റിലായ സഹോദരന്‍ന്മാരില്‍ ഒരാളായ നിഷാദ് കഞ്ചാവ് ലഹരിയിലാണ് പൊലീസിനെ ആക്രമിച്ചതെന്നും കഞ്ചാവ് ഉപയോഗിച്ചതിന് സമീപ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

വാഴക്കുളം നടക്കാവ് അംഗന്‍വാടിക്കു സമീപം ഞാറക്കാട്ടില്‍ വിട്ടില്‍ ഷാജഹാന്‍ മകന്‍ നിഷാദ് (22), സഹോദരനായ നിഷാദില്‍ (20) എന്നിവരാണ് വില്ലന്മാര്‍. ഇരുവര്‍ക്കും പ്രത്യേക തൊഴിലൊന്നുമില്ല. മാതാപിതാക്കള്‍ക്ക് കാര്യമായ വരുമാനമുള്ള ജോലിയുമില്ല. താമസം വാടക വീട്ടിലും. ഈ സാഹചര്യത്തില്‍ ബൈക്കില്‍ ചുറ്റിക്കറങ്ങുന്നതിനും കഞ്ചാവ് ഉപയോഗത്തിനും നിഷാദിന് പണം ലഭിക്കുന്നത് എവിടുന്നാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഇതെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും അടുത്തമാസം 8 വരെ റിമാന്റു ചെയ്തു.

കഞ്ചാവ് മാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഇവര്‍ക്കെതിരെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, കളക്ടറുടെ ഉത്തരവ് ലംഘിച്ചു എന്നീകുറ്റങ്ങള്‍ ചുമത്തി തടിയിട്ടപറമ്പ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ബൈക്കില്‍ അമിതവേഗതയില്‍ എത്തിയ ഇവരെ മയിടംതുരുത്ത് ജംഗ്ഷനില്‍ ലോക് ഡൗണ്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസുദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി വിവരവരങ്ങള്‍ ശേഖരിക്കവെയാണ് നിഷാദ് അക്രമാസ്‌കതനായത്. നിഷാദ് ഇന്‍ഫോപാര്‍ക്കില്‍ കോഫി ഷോപ്പ് ജീവനക്കാരനാണ്. നിഷാദില്‍ കടവന്ത്രയില്‍ ഡ്രൈവറാണെന്നും ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

പൊലീസുദ്യോഗസ്ഥരുടെ കഴുത്തില്‍ പിടിച്ച് തള്ളുകയും യൂണിഫോം കീറുകയും ചെയ്ത നിഷാദിനെയും സഹോദരന്‍ നിഷാദിലിനെയും പൊലീസ് സാഹസീകമായി കീഴടക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ പൊലീസുദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രമികളെ കീഴ്‌പ്പെടുത്തിയ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക് ഇന്നലെ ഗുഡ് സര്‍വ്വീസ് എന്‍ട്രിയും പ്രഖ്യാപിച്ചിരുന്നു.

ഇരുചക്രവാഹനത്തിലെത്തിയ ഇവര്‍ വീട്ടു സാധനങ്ങള്‍ വാങ്ങാനാണ് വന്നതെന്നാണ് ആദ്യം പൊലീസിനോട് വെളിപ്പെടുത്തിയത്. വീട്ടു സാധനം വാങ്ങാന്‍ ഒരാള്‍ പോരേയെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും ഇവര്‍ ഇതൊന്നും ചെവിക്കൊള്ളാതെ കയര്‍ക്കുകയായിരുന്നു.

പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടെ വിഷയം കയ്യാങ്കളിയിലേയ്ക്ക് നീങ്ങുകയായിരുന്നു. ഇവിടെ നിന്ന നാട്ടുകാരും പൊലീസിന് അനുകൂലമായി സംസാരിച്ചു തുടങ്ങിയതോടെയാണ് യുവാക്കള്‍ ഒതുങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category