1 GBP = 99.40INR                       

BREAKING NEWS

രണ്ടാം വരവില്‍ ആഗ്രയിലും ജയ്പ്പൂരിലും സമൂഹവ്യാപനത്തിന്റെ ലക്ഷണം കണ്ടതോടെ ഏതുവിധേനയും തടയാന്‍ നീക്കം; 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ എല്ലാവരേയും പരിശോധനക്ക് വിധേയമാക്കുന്നത് അപ്രായോഗികമെന്ന് തിരിച്ചറിഞ്ഞ് തന്ത്രമൊരുക്കല്‍; രോഗബാധിതന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫോക്കല്‍ സോണിലും അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ബഫര്‍ സോണിലും പരിശോധന; കേരളാ മോഡല്‍ സ്വീകരിച്ച് കേന്ദ്ര ആരോഗ്യ വകുപ്പും: കൊറോണയെ നേരിടാന്‍ ഇന്ത്യയില്‍ നടക്കുന്നതിതെല്ലാം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മാര്‍ച്ച് 2ന് ഡല്‍ഹിയിലും ഹൈദരാബാദിലും കൊറോണയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെയാണ് രാജ്യം കോവിഡിന്റെ രണ്ടാം ഘട്ടത്തിലേക്ക് നടന്നുകയറിയ കാര്യം അറിയുന്നത്. അതുവരെ സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണങ്ങളൊന്നും ഇന്ത്യയില്‍ കണ്ടിരുന്നില്ലെങ്കിലും അത് തടയുവാനുള്ള മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയിരുന്നു. ആഗ്രാ, ജയ്പ്പൂര്‍, ഡല്‍ഹി, ഭില്‍വാര, പൂണെ എന്നിവിടങ്ങളിലേക്ക് നാഷണല്‍ സെന്റര്‍ ഫൊര്‍ ഡിസീസ് കണ്‍ട്രോളിന്റെ ടീമുകളെ അയച്ചിരുന്നു.

വിദേശത്തുനിന്നും രോഗബാധയുമായി എത്തുന്ന ഒരാളില്‍ നിന്നും സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കോ രോഗം പടരുന്നതിനെയാണ് സാമൂഹ്യവ്യാപനം എന്നു പറയുന്നത്. ആഗ്രാ, ജയ്പ്പൂര്‍, ഭില്‍വാര (രാജസ്ഥാന്‍) എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യത്തെ സാമൂഹ്യ വ്യാപന വാര്‍ത്തകള്‍ എത്തുന്നത്. എന്നാല്‍ ഇവിടെ രോഗബാധിതര്‍ക്ക് രോഗം ബാധിച്ച വഴിയും, അതിന്റെ സ്രോതസ്സും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരേയും കണ്ടുപിടിക്കാനായത് സാമൂഹ്യ വ്യാപനം കൂടുതലാകാതെ തടയുവാന്‍ സഹായിച്ചു എന്ന്, കൊറോണ ബാധയെ തടയുവാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞു.

സാമൂഹ്യ വ്യാപനം ഏറെയുള്ള മഹാരാഷ്ട്രയിലും കേരളത്തിലും ഞങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ ശാസ്ത്രജ്ഞന്‍ പറഞ്ഞു. ഈ വ്യാപനങ്ങളില്‍ മിക്കതും ഉണ്ടായിട്ടുള്ളത് യാത്രയുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ഭൂവിഭാഗത്തിന്റെയും അടിസ്ഥാനത്തില്‍ ഓരോ മൈക്രോ പ്ലാനുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപീകരിച്ചിട്ടുള്ളത്. അതിനനുസരിച്ച്, രോഗ ബാധസ്ഥിരീകരിച്ച സ്ഥലത്തിനു ചുറ്റുമായും ഫോക്കല്‍ സോണും ബഫര്‍ സോണും നിശ്ചയിക്കും. രാജ്യത്തെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുക എന്നത് തികച്ചും അപ്രായോഗികമായതിനാല്‍, കേരളാ മോഡലിലുള്ള, ഫോക്കല്‍ സോണിലും ബഫര്‍ സോണിലുമുള്ളവരേ പരിശോധനക്ക് വിധേയമാക്കുക എന്ന നയമാണ് ഇപ്പോള്‍ പിന്തുടരുന്നത്.

രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരേയും, ഹൈ-റിസ്‌ക് വിഭാത്തില്‍പ്പെടുന്നവരേയും പരിശോധിക്കും. അത് കൂടാതെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ, ഐസൊലേഷന്‍ ചെയ്ത് പ്രത്യേക നിരീക്ഷണത്തില്‍ വയ്ക്കും. ഇത് വ്യാപനത്തിന്റെ ശൃംഖല പൊട്ടിക്കാന്‍ സഹായിക്കും. ന്യൂമോണിയ പോലുള്ള ശ്വാസകോശ സംബന്ധിയായ രോഗങ്ങളുള്ളവരേയും പ്രത്യേക നിരീക്ഷണത്തിലാക്കും. കാരണം ഇത്തരക്കാര്‍ക്ക് അപകട സാധ്യത കൂടുതലുണ്ട്. കേരളാ മോഡല്‍ കേന്ദ്ര ഏറ്റെടുക്കുമ്പോള്‍ അത് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ്. നിപയെ പ്രതിരോധിച്ച കേരളത്തിന്റെ കരുത്ത് ഏവരും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇത്രയധികം ജനങ്ങളുള്ള രാജ്യത്ത് എല്ലാവരേയും പരിശോധനക്ക് വിധേയരാക്കുക അത്ര എളുപ്പമല്ല, അതിനാല്‍ തന്നെ 2018 ല്‍ ജയ്പ്പൂരിലുണ്ടായ സിക്ക ബാധ തടയുവാന്‍ സ്വീകരിച്ച റാന്‍ഡം പരിശോധന ഇക്കാര്യത്തിലും ഫലം ചെയ്യുമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ ഡോ. നിവേതിദ ഗുപ്ത പറയുന്നത്.

മൂന്ന് കോവിഡ് 19 ക്ലസ്റ്ററുകളില്‍ നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിംഗപ്പൂര്‍ പുറത്ത് വിട്ടിരുന്നു. ഇതനുസരിച്ച് രോഗബാധയുണ്ടായവരില്‍ മിക്കവര്‍ക്കും അത് പടര്‍ന്നത്, രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ ദീര്‍ഘനേരമുള്ള സമ്പര്‍ക്കത്തിലൂടെയോ ആണ്. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നുള്ള യാത്രക്കാര്‍ ഏറ്റവുമധികം എത്തിയ രാജ്യങ്ങളിലാണ് ഇതിന്റെ റിസ്‌ക് കൂടുതലെന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

രാജ്യത്തെ രോഗവിമുക്തമാക്കണമെന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ കോവിഡ് ബാധയെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. നിപ്പോ, എബോള, എച്ച്1 എന്‍ഭ എന്നീ 33 പകര്‍ച്ചവ്യാധികള്‍ക്കൊപ്പം ഇപ്പോള്‍ കോവിഡ് 19 എന്ന മഹാമാരിയും സ്ഥിരമായ മുന്‍കരുതല്‍ വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഈ പട്ടികയില്‍ നേരത്തേ സ്ഥാനം പിടിച്ചിരുന്ന രോഗങ്ങളെ നേരിടാന്‍ ആശ, അംഗന്‍വാടി പ്രവര്‍ത്തകരുടെ ഒരു വലിയ സൈന്യത്തെ തന്നെ തയ്യാറാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ ഈ രോഗങ്ങളുടെ കൂട്ടത്തില്‍ കോവിഡ് കൂടി എത്തുന്നതോടെ ഭാവിയില്‍ വലിയൊരു ഭീഷണി ഒഴിവാക്കാനാകും എന്നാണ് പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category