1 GBP = 93.30 INR                       

BREAKING NEWS

കൊണ്ടോട്ടിയിലുണ്ടായ വാഹനാപകടത്തില്‍ ജസ്ല മാടശ്ശേരി മരിച്ചതായി കുപ്രചാരണം; പിന്നില്‍ രജിത് ആര്‍മിയെന്ന് ജസ്ല ഫാന്‍സ്; 'ആശയപരമായ വിയോജിപ്പുകളെ നിങ്ങള്‍ ഇങ്ങനെയാക്കെ തന്നെ നേരിടണം; മരിച്ചു എന്ന് അറിയുമ്പോഴാണ്, നമ്മുടെ അടുത്ത് ആരൊക്കെ ഉണ്ടെന്ന ഫീല്‍ കിട്ടുന്നത്; ഏത് ആര്‍മിക്കാരാണ് ഇതൊക്കെ ചെയ്തതെങ്കിലും എനിക്ക് പ്രശ്നമില്ലെന്നും ജസ്ല മാടശ്ശേരി; ബിഗ്ബോസ് കഴിഞ്ഞിട്ടും ജസ്ല - രജിത് ആര്‍മി ഫേസ്ബുക്ക് യുദ്ധം തുടരുന്നു

Britishmalayali
kz´wteJI³

കോഴിക്കോട്: കഴിഞ്ഞ മൂന്നാലു ദിവസമായി വ്യാപകമായി പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ബിഗ്‌ബോസ് താരവും, ആക്റ്റീവിസ്റ്റുമായ ജസ്ല മാടശ്ശേരി കൊണ്ടോട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചുവെന്നതാണ്. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്ന് വ്യക്തമാക്കി ജസ്ലതന്നെ ഒരു വീഡിയോ പുറത്തിറക്കിയിരിക്കിയിരുന്നു. പക്ഷേ ഇപ്പോഴും സോഷ്യല്‍ മീഡിയില്‍ ജസ്ല വാഹനാപകടത്തില്‍ മരിച്ചുവെന്ന് പറഞ്ഞ് വ്യാജ പ്രചാരണങ്ങള്‍ ശക്തമാണ്. ഇത്തരം ചെയ്തികള്‍ക്കു പിന്നില്‍ രജിത്കുമാര്‍ ആര്‍മിയാണെന്ന് ജസ്ല വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഇത് നിഷേധിച്ചിട്ട് നാലുദിവസം കഴിഞ്ഞിട്ടും ജസ്ലക്കെതിരായ അപവാദ പ്രചാരണങ്ങള്‍ തുടരുകയാണ്. ഇതിനുപിന്നില്‍ രജത്കുമാര്‍ ആര്‍മിയെന്നാണ് ജസ്ലയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതിന് ശക്തമായ തിരിച്ചടിയുമായി ജസ്ല ആര്‍മിയും രംഗത്ത് എത്തിയിട്ടുണ്ട്്. എന്തായാലും ബിഗബോസ് റിയാലിറ്റിഷോ, കോവിഡ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിട്ടും ജസ്ല ഫാന്‍സിന്റെയും രജിത്ത് ആര്‍മിയുടെയും സൈബര്‍ യുദ്ധം തുടരുകയാണ്. ബിഗ്‌ബോസില്‍ കടുത്ത ശത്രുക്കളായിരുന്ന ഇരുവരും പരസ്പരം പല തവണ വഴക്കടിച്ചിരുന്നു. രജിത്ത് കുമാറിനെ തികഞ്ഞ സ്ത്രീവിരുദ്ധന്‍ എന്നും സ്യൂഡോ സയിന്റിസ്റ്റ് എന്നുമൊക്കെയായിരുന്നു, ജസ്ല വിശേഷിപ്പിച്ചിരുന്നത്. പുതിയ വ്യാജ മരണ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ രജിത്തിനെതിരെയും ജസ്ല ഫാന്‍സ് ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

കൊണ്ടോട്ടിയില്‍ നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മൂന്നുദിവസം മുമ്പാണ് ബിഗ് ബോസ് മത്സരാര്‍ത്ഥി ജസ്ല മാടശ്ശേരി ഫേസ്ബുക് ലൈവില്‍ വന്നത്. ഇപ്പോള്‍ 'നരകത്തില്‍ നിന്നാണ് സംസാരിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ട് ജസ്ല പ്രതികരിക്കുന്നത്. തലയില്‍ കൊമ്പും തോളില്‍ ഒരു പൂച്ചയുമായാണ് ജസ്ല ലൈവില്‍ എത്തിയത്. ജീവിച്ചിരിക്കുന്ന ആള്‍ മരിച്ചു എന്ന വാര്‍ത്ത വന്നതില്‍ ജസ്ലയുടെ സുഹൃദ് സംഘത്തില്‍ തന്നെ അമര്‍ഷമുണ്ട്. ജസ്ല ഇങ്ങനെ പറയുന്നു.

'നരകത്തില്‍ നിന്നാണ് സംസാരിക്കുന്നത്. കൊണ്ടോട്ടിയില്‍ ഉണ്ടായ ആക്‌സിഡന്റിലാണ് ഞാന്‍ മരിച്ചതെന്നാണ് ഇപ്പോള്‍ കിട്ടിയ വിവരം. സൊ ഐ ആ വെരിഹാപ്പി. മരണം ഭയങ്കര റോക്കിങ്ങ് ആണ്. നരകം ഭയങ്കര പൊല്‍യാണ്. പോരാന്‍ പറ്റുന്നവര്‍ ഇങ്ങോട്ട് പോരുക. എന്തായാലും ഞാന്‍ സൊ ഹാപ്പി. നിങ്ങള്‍ ആശയപരമായ വിയോജിപ്പികളെ, ഇങ്ങനെയാക്കെയാണ് നേരിടുന്നത്.

പക്ഷേ എന്റെ പാരന്‍സുണ്ട് അടുത്തറിയുന്ന സുഹൃത്തുക്കള്‍ ഒക്കെയുണ്ട്. എല്ലാവര്‍ക്കും വലിയ ടെന്‍ഷനാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഒരാളെ ജീവിച്ചിരിക്കുമ്പോള്‍ കൊല്ലാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമൊക്കെ രസമാണ്, വൈബാണ്. തമാശയായിട്ട് തോന്നും. ചാര്‍ലി പടത്തില്‍ ദുല്‍ഖര്‍ പറയുന്ന ഒരു സീന്‍ ഉണ്ട്. മരിച്ചു എന്ന് അറിയുമ്പോഴാണ്, നമ്മുടെ അടുത്ത് ആരൊക്കെ ഉണ്ടെന്ന ഫീല്‍ കിട്ടുന്നത്. എനിക്കും എന്റെ വീട്ടുകാര്‍ക്കും വന്നിട്ടുള്ള കോള്‍സ്, ഒക്കെ പ്രതീക്ഷിക്കാത്ത ആളുകളുടേതായിരുന്നു. അതുപോലെ ഇന്നലെവരെ തെറിവിളിച്ച ആളുകളൊക്കെ താഴെ ആദരാഞ്ജലികള്‍ ഇടുന്നതുകണ്ടു.

നല്ല കുട്ടിയായിരുന്നെന്ന് പറയുന്നത് കണ്ടു. എന്തായാലും എന്റെ ജീവിതം ഇപ്പോള്‍ ബ്യൂട്ടിഫുള്‍ ആണ്. ആശയപരമായ വിയോജിപ്പിക്കുകളെ നിങ്ങള്‍ ഇങ്ങനെയാക്കെ തന്നെ നേരിടണം. ഏത് ആര്‍മിക്കാരാണ് ഇതൊക്കെ ചെയ്തതെങ്കിലും എനിക്ക് പ്രശ്‌നമില്ല. കൊല്ലാന്‍ എളുപ്പമാണെല്ലോ. എന്തായാലും നരകം പൊല്‍യാണ്. ഞാന്‍ സ്വര്‍ഗത്തിലല്ല, നരകത്തിലാണ് എത്തിയത്. നരകം വന്‍ വൈബാണ്. ആര്‍ക്കെങ്കിലും പോരണം എന്നുണ്ടെങ്കില്‍ പെട്ടെന്ന് പോരൂ. നരകം കിടിലന്‍ ആണ്.' - ഇങ്ങനെയാണ് ജസ്ല തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category