1 GBP =99.20INR                       

BREAKING NEWS

13ന് നാട്ടിലെത്തിയ ശേഷം ദുബായ്ക്കാരന്‍ മണ്ണാര്‍ക്കാട് മുഴുവന്‍ ചുറ്റിയടിച്ചു; കണ്ടക്ടറായ മകന്‍ 17ന് കെ എസ് ആര്‍ ടി സി ബസില്‍ ഡ്യൂട്ടി നോക്കിയത് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്ക്; 18ന് ജോലിയെടുത്തത് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കും; കോവിഡ് നിരീക്ഷണത്തില്‍ കഴിയേണ്ട പാലക്കാട്ടെ കുടുംബം കേരളത്തോട് കാട്ടിയതും കൊടും ക്രൂരത; കണ്ടക്ടറുടെ പരിശോധനാ ഫലം പോസിറ്റീവായാല്‍ തെളിയുക സമൂഹ വ്യാപനത്തിനുള്ള വലിയ സാധ്യത; കൊറോണയില്‍ വീണ്ടുമൊരു പ്രവാസി ചതി; മഹാമാരി കേരളത്തെ വിഴുങ്ങുമോ?

Britishmalayali
kz´wteJI³

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറുശ്ശിയില്‍ കൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട് മാപ്പില്‍ വലിയ ആശങ്ക. രോഗത്തിന്റെ സമൂഹ വ്യാപനത്തിനുള്ള സാധ്യതയാണ് ഇതില്‍ തെളിയുന്നത്. ദുബായില്‍ നിന്ന് തിരിച്ചെത്തി എട്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ നിരീക്ഷണത്തിന് വിധേയനാകുന്നത്. മാത്രമല്ല ഈ ദിവസങ്ങളിലെല്ലാം നാട്ടിലുടനീളം കറങ്ങി നടന്നിട്ടും ഉണ്ട്. ഇതിലുപരി ഇയാളുടെ മകന്‍ ഒരു കണ്ടക്ടറാണ്. അതും കെ എസ് ആര്‍ ടി സി ബസില്‍. മകന് രോഗം സ്ഥിരീകരിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. കാസര്‍കോട്ടെ എയിരാല്‍ സ്വദേശി കേരളത്തോട് കാട്ടിയതിന് തുല്യമായ ചതിയാണ് പാലക്കാടും ഉണ്ടാകുന്നത്.

പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടെതടക്കം ഇയാളുമായി ബന്ധപ്പെട്ട എല്ലാവരുടേയും വിശദമായ റൂട്ട് മാപ്പെടുത്തപ്പോഴാണ് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. അതിലൊന്ന് കാരാകുറുശ്ശി യില്‍ കൊവിഡ് സ്ഥിരീകരിച്ച ആളുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആണെന്ന തിരിച്ചറിവാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ പെട്ട ഇയാള്‍ ദീര്‍ഘ ദൂര ബസ്സുകളില്‍ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്.

പ്രവാസി നാട്ടിലെത്തിയത് 13 നാണ്. അതിന് ശേഷം 17ന് മണ്ണാര്‍ക്കാട് നിന്ന് ഇന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ഉള്ള ബസ്സില്‍ മകന്‍ കണ്ടക്ടറായി ജോലി ചെയ്തു. 18 ന് പാലക്കാട് തിരുവനന്തപുരം ബസ്സിലും ജോലി നോക്കി. ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നാണ് നിലവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കണ്ടക്ടര്‍ക്ക് രോഗം ഉണ്ടെന്ന് വന്നാല്‍ അത് സമൂഹ വ്യാപനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും. അതുകൊണ്ട് തന്നെ കൂടുതല്‍ ഗൗരവത്തോടെയാണ് ഈ കേസിനെ ആരോഗ്യ വകുപ്പ് എടുക്കുന്നത്. റാന്നിയിലും കാസര്‍കോടും രോഗം എത്തിയതിനേക്കാള്‍ വിപത്തുണ്ടാക്കാന്‍ പാലക്കാട്ടെ രോഗിക്ക് കഴിയുമെന്നാണഅ വിലയിരുത്തല്‍.

ദുബായില്‍ നിന്നെത്തി കോവിഡ് 19 രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി ക്വാറന്റീനില്‍ പോയില്ല. ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇതു ലംഘിച്ച് ഇയാള്‍ പലയിടത്തും സഞ്ചരിക്കുകയായിരുന്നു. ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുന്നതും ഇതോടെ ദുഷ്‌കരമായി. ദുബായില്‍നിന്ന് മാര്‍ച്ച് 13നാണ് ഇയാള്‍ നാട്ടിലെത്തിയത്. 21നാണു നിരീക്ഷണത്തിലായത്. പക്ഷേ രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ചയായിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയാണ് ഇയാള്‍. 51 വയസ്സുകാരന്‍ ഉംറ തീര്‍ത്ഥാടനത്തിനു ശേഷമാണു കേരളത്തിലെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി മണ്ണാര്‍ക്കാട്ടേക്കു വരികയായിരുന്നു. അവിടെയെത്തി 13ന് ശേഷം പല സ്ഥലങ്ങളിലും ബസില്‍ പോയി. ബാങ്കുകള്‍, യത്തീംഖാന, പള്ളി എന്നിവിടങ്ങളില്‍ പോയി. ജനങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇയാളെ കണ്ടെത്തിയത്. ഇയാള്‍ സ്വമേധയാ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. ജില്ലയില്‍ 3 പേര്‍ക്കു കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. മണ്ണാര്‍ക്കാട് മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പരിഗണനയിലാണ്. പട്ടാമ്പിയില്‍ നിലവില്‍ നടപടികള്‍ കര്‍ശനമാണ്. സംസ്ഥാന അതിര്‍ത്തി കൂടിയായതിനാല്‍ ജില്ലയിലെ ആരോഗ്യമേഖലയില്‍ അതീവ ജാഗ്രതയ്ക്കാണു നിര്‍ദ്ദേശം.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ചുള്ള തുടര്‍ പരിശോധനകളും വരും ദിവസങ്ങളില്‍ നടക്കും. ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഉയരുന്നതും ചെറിയ തോതില്‍ ആശങ്ക പരത്തുന്നുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ട്. വിദേശത്തു നിന്നെത്തിയവരില്‍ ഒട്ടേറെപ്പേര്‍ നിരീക്ഷണ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമ്പോള്‍ മറ്റു ചിലര്‍ ഇറങ്ങി നടക്കുന്നുണ്ട്. ഇതുവഴി രോഗം പടര്‍ന്നിട്ടുണ്ടോ എന്നതും പരിശോധനയിലാണ്. ജില്ലയില്‍ വിദേശത്തു നിന്നെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്കു വിദേശത്തു നിന്നാണ് രോഗബാധ ഉണ്ടായതെന്നാണു വിലയിരുത്തല്‍. പ്രദേശിക തലത്തില്‍ രോഗം പടരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എനിക്കൊന്നും രോഗം ബാധിക്കില്ലെന്ന ചിന്താഗതിയുമായി ഇപ്പോഴും ഒട്ടേറെപ്പേര്‍ സൈ്വര്യ വിഹാരം നടത്തുന്നതായി ആരോഗ്യവകുപ്പ് പറയുന്നു.

അനാവശ്യയാത്രകള്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഒട്ടേറെപ്പേര്‍ പുറത്തിറങ്ങുന്നുണ്ട്. കടുത്ത രോഗലക്ഷണം സംശയിക്കുന്നവരെ ആശുപത്രി ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റാനാണു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലും വിവരം ശേഖരിക്കുന്നുണ്ട്. സമാന രോഗ ലക്ഷണം ഉള്ളവര്‍ മടിക്കാതെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category