തിരുവനന്തപുരം: മരട് ഫ്ളാറ്റിനു പിന്നാലെ പാറ്റൂരിലെ വിവാദ ഫ്ളാറ്റ് സമുച്ചയത്തിലെ ഷോപ്പിങ് കോംപ്ലക്സ് കൂടി പൊളിച്ചു നീക്കേണ്ടി വരുമോ? ഈ കൊറോണ കാലത്ത് വന്‍കിട ബില്‍ഡര്‍ ആര്‍ടെക് അശോകന് കനത്ത തിരിച്ചടി നല്‍കിയാണ് വിവാദ ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി വന്നിരിക്കുന്നത്. മുന്‍പ് സര്‍ക്കാരിനു തിരികെ നല്കാന് ലോകായുക്ത വിധിച്ച ഭൂമിയില്‍ ഇപ്പോഴും ആര്‍ടെക് കൈവശം വയ്ക്കുന്ന 4.356 സെന്റ് ഭൂമി ഉടനടി സര്‍ക്കാരിനു തിരികെ നല്‍കാനാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ലോകായുക്ത വിധിയുടെ ചുവടു പിടിച്ചാണ് ഈ ഹൈക്കോടതി വിധിയും വന്നിരിക്കുന്നത്.
സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറി ഫ്ളാറ്റ് നിര്‍മ്മിക്കുന്നുവെന്ന് ആരോപിച്ച് 2014ല്‍ ജോയ് കൈതാരം ലോകായുക്ത വഴി കൊളുത്തിയ തീ തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതി വിധിയുടെ രൂപത്തില്‍ ആര്‍ടെക്കിനു തിരിച്ചടിയായി വന്നിരിക്കുന്നത്. മകളുടെ പേരിലുള്ള ജയ് വെഞ്ച്വേഴ്സിന് പാറ്റൂരിലെ വിവാദഭൂമി പോക്കുവരവ് ചെയ്ത് നല്‍കണമെന്ന ആര്‍ടെക്കിന്റെ ഹര്‍ജിയിലാണ് ആര്‍ടെക്കിന് തിരിച്ചടിയായി വിധി വന്നിരിക്കുന്നത്. ഈ വിവരം അറിഞ്ഞു ആര്‍ടെക്ക് വിവാദം കുത്തിപ്പൊന്തിച്ച ജോയ് കൈതാരം കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഫ്ളാറ്റ് സമുച്ചയവും ഷോപ്പിങ് മാളും അടങ്ങുന്ന ഭൂമി ഇനി മകളുടെ പേരിലുള്ള കമ്പനിക്ക് പോക്ക് വരവ് ചെയ്യണമെങ്കില്‍ അഞ്ചു സെന്ററില്‍ താഴെയുള്ള സര്‍ക്കാര്‍ ഭൂമി ആര്‍ടെക്കിന് വിട്ടു നല്‍കേണ്ടി വരും.
ഹൈക്കോടതി വിധി പ്രകാരം 4.356 സെന്റ് ഭൂമി സര്‍ക്കാരിനു തിരികെ നല്കാന് ആര്‍ടെക് അശോകന്റെ കൈവശമില്ല. ഉള്ള ഭൂമിയില്‍ ഫ്ളാറ്റ് സമുച്ചയവും ഷോപ്പിങ് മാളും ഒക്കെ കെട്ടിയുയര്‍ത്തിക്കഴിഞ്ഞു. നാലര സെന്റ് സ്ഥലം കൂടി തിരികെ നല്കാന് വിധി വന്നതോടെ ഫ്ളാറ്റ് പൊളിച്ചായാലും ഷോപ്പിങ് മാള്‍ പൊളിച്ചായാലും സര്‍ക്കാര്‍ ഭൂമി തിരികെ നല്കിയെ തീരൂ. വന്നിരിക്കുന്നത് ഹൈക്കോടതി വിധിയും. സര്‍ക്കാരിനു തിരികെ നല്കാന് ഭൂമി ഇല്ലാതിരിക്കെയാണ് വിധി ആര്‍ടെക് ഗ്രൂപ്പിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.
ഫ്ളാറ്റ് സമുച്ചയം പൊളിച്ച് അഞ്ചു സെന്ററില്‍ താഴെയുള്ള ഭൂമി തിരികെ നല്കാന് കഴിയില്ല. ഫ്ളാറ്റിനു മുന്നിലുള്ളത് ഷോപ്പിങ് മാളാണ്. ഷോപ്പിങ് മാളിന് ചുറ്റുമുള്ളത് സെറ്റ് ബാക്ക് സ്ഥലമാണ്. വഴിയും ഫയര്‍ പാസേജും കൂടി ഉള്‍പ്പെടുന്ന സ്ഥലമാണത്. ഈ സെറ്റ് ബാക്ക് സ്ഥലം സര്‍ക്കാരിനു തിരികെ നല്കാന് കഴിയില്ല. ഈ ഘട്ടത്തില്‍ സ്ഥലം തിരികെ നല്കണമെന്നുണ്ടെങ്കില് ഷോപ്പിങ് മാളിന്റെ ഒരു വശം പൊളിക്കേണ്ട അവസ്ഥയും നേരിടുന്നുണ്ട്. ഇനി ഷോപ്പിങ് മാള്‍ പൊളിച്ചില്ലെങ്കില്‍ കൂടി സര്‍ക്കാരിനു സ്ഥലം തിരികെ നല്‍കേണ്ടി വരും.
മാള്‍ പൊളിക്കാതെ ഈ സ്ഥലം എങ്ങനെ തിരികെ നല്‍കുമെന്നാണ് ആര്‍ടെക്കിനു മുന്നില്‍ ഉയരുന്ന ചോദ്യം. ഏതാണ് നല്‍കേണ്ട സ്ഥലം എന്ന് ഹൈക്കോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടില്ല. അഞ്ചു സെന്റില്‍ താഴെ പുറമ്പോക്ക് ഭൂമിയുണ്ട്. ഇത് ലോകായുക്ത വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ഭൂമി ആര്‍ടെക്കിന്റെ കൈവശമാണ്. അപ്പോള്‍ അഞ്ച് സെന്ററില്‍ താഴെയുള്ള ഈ ഭൂമി ഉടനടി ആര്‍ടെക്ക് സര്‍ക്കാരിനു കൈമാറണം.
പുറമ്പോക്ക് ഏതെന്നു കോടതികള്‍ അന്വേഷിക്കുമ്പോള്‍ പുറമ്പോക്ക് ഏതെന്നു മാര്‍ക്ക് ചെയ്യാതെയാണ് താലൂക്ക് അധികൃതര്‍ ഭൂമി എഴുതിവിട്ടത്. ഭൂമി ഏതെന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് താലൂക്ക് അധികൃതരുടെ പക്ഷം. പക്ഷെ ഭൂമി ഇത് ആര്‍ടെക്കിന്റെ കൈവശമാണ്. ഈ രീതിയില്‍ ഫയല്‍ ആര്‍ടെക്കിനു അനുകൂലമായി അനുകൂലമായി താലൂക്ക് അധികൃതര്‍ എഴുതി വിട്ടത്കൊണ്ടാണ് ഭൂമി ഏതെന്നു ഹൈക്കോടതി വിധിയില്‍ പരാമര്‍ശിക്കാതിരുന്നത്. അടിമുതല്‍ മുടിവരെ അഴിമതിയും ഒത്തുകളിയും വിഴുങ്ങിയ ഫ്ളാറ്റ് കേസിലാണ് വിധി വന്നിരിക്കുന്നത്.
നിലവിലെ ഫ്ളാറ്റ് സമുച്ചയം പണയപ്പെടുത്തി എല്‍ഐസി ഹൗസിങ്ഫിനാന്സില് നിന്നും ആര്‍ടെക്ക് അശോകന് ലോണ്‍ എടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫ്ളാറ്റ് ഉടമകള്‍ക്ക് കൈമാറിയ ഫ്ളാറ്റ് സമുച്ചയം പണയപ്പെടുത്തി എടുത്ത ലോണും ഫ്ളാറ്റ് ഉടമകള്‍ക്ക് തലവേദനയായി മാറിയേക്കും. വിവാദ ഫ്ളാറ്റ് ഉള്‍പ്പെടുന്ന സ്ഥലമുടമകളില്‍ ഒരാളായ രാജേന്ദ്രന് പാറ്റൂര്‍ ഫ്ളാറ്റിനൊപ്പമുള്ള ഷോപ്പിങ് സമുച്ചയം വില്ക്കുന്നതിന്നെതിരെ വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ഈ കേസുമായി രാജേന്ദ്രന് മുന്നോട്ട് നീങ്ങുമ്പോഴാണ് ഫ്ളാറ്റ് സമുച്ചയം പണയപ്പെടുത്തി ആര്‍ടെക്ക് ലോണ്‍ എടുത്ത കാര്യം വെളിയില്‍ വരുന്നത്.

കേസ് കോടതിയില്‍ വന്നപ്പോള്‍ ജോയിന്റ് വെഞ്ച്വര്‍ ഉടമ്പടി ഹാജരാക്കാന്‍ ആര്‍ടെക്ക് അശോകന് രാജേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കൈവശമില്ലാത്തതിനാല്‍ ആര്ടെക്കിനോട് തന്നെ ജെവി എഗ്രിമെന്റ്റ് ഹാജരാക്കാന്‍ രാജേന്ദ്രന് ആവശ്യപ്പെട്ടു. ജെവി എഗ്രിമെന്ന്റിനു പകരം ആര്‍ടെക്ക് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയാണ് ചെയ്തത്. ഈ സത്യവാങ്മൂലം കണ്ടപ്പോഴാണ് സ്ഥലം ഉടമകളില്‍ ഒരാളായ താന്‍ അറിയാതെ ആര്‍ടെക്ക് അശോകന് ഫ്ളാറ്റ് സമുച്ചയം പണയപ്പെടുത്തി എല്‍ഐസിയില്‍ നിന്നും ലോണ്‍ എടുത്ത കാര്യം രാജേന്ദ്രന് മനസിലാക്കുന്നത്. സ്റ്റേ വാങ്ങിയ രാജേന്ദ്രന് തന്നെയാണ് ഈ കാര്യം മറുനാടനോട് പറഞ്ഞത്.
ആര്ടെക്കിന്നെതിരെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് രാജേന്ദ്രന് മറുനാടനോട് പറഞ്ഞത്. മാളിന്റെ സ്ഥലം കൂടി എടുത്താണ് ഫ്ളാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ പാറ്റൂരിലെ ഈ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ 158 സെന്റ് ഭൂമി വേണം. ഇത്രയും സ്ഥലത്ത് മാത്രമേ ഇപ്പോള്‍ നിലനില്‍ക്കുന്ന 27600 സ്ക്വയര്‍ ഫീറ്റ് ഫ്ളാറ്റ് സമുച്ചയം കെട്ടിപ്പൊക്കാന്‍ കഴിയൂ. എന്നാല്‍ പാറ്റൂരിലെ ഫ്ളാറ്റ്
97 സെന്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിലവിലെ കെട്ടിട നിര്‍മ്മാണ റൂള്‍ പ്രകാരം ഈ രീതിയില്‍ 1,60,000 സ്ക്വയര്‍ ഫീറ്റ് മാത്രമേ കെട്ടാന്‍ കഴിയൂ. പക്ഷെ പാറ്റൂരിലേത് 27600 സ്ക്വയര്‍ ഫീറ്റും. ഇത് തന്നെ നിയമങ്ങളുടെ പച്ചയായ ലംഘനമാണ്. ഈ രീതിയില്‍ മിച്ചം പിടിച്ച സ്ഥലമായ അറുപത് സെന്റ് വച്ചാണ് ഷോപ്പിങ് മാള്‍ നിര്‍മ്മിച്ചത്.

ഫ്ളാറ്റ് ഉടമകള്‍ക്ക് അനുവദിക്കുന്ന അണ് ഡിവൈഡഡ് ഷെയറില്‍ തിരിമറി നടത്തിയാണ് മാള്‍ കെട്ടിയത്. ഈ സ്ഥലം ഫ്ളാറ്റ് ഉടമകള്‍ക്ക് അവകാശപ്പെട്ടതാണ്. പക്ഷെ ആ സ്ഥലം കാണാനേയില്ല. അവിടെ ഷോപ്പിങ് മാള്‍ വന്നു കഴിഞ്ഞിരിക്കുന്നു. ഈ സ്ഥലം നല്കിയെങ്കില് മാത്രമേ ഫ്ളാറ്റ് ഉടമകള്‍ക്ക് അവകാശപ്പെട്ട സെറ്റ് ബാക്ക് ലഭിക്കൂ. ഫ്ളാറ്റിന്റെ മൂന്നു സൈഡില്‍ സെറ്റ് ബാക്ക് ഇല്ല. ഫയറും വഴിയും ഒക്കെ ഉള്‍പ്പെടുന്നതാണ് ഈ സെറ്റ് ബാക്ക് എന്ന് ഓര്‍ക്കണം. പക്ഷെ ഷോപ്പിങ് മാള്‍ പ്രശ്നം വന്നപ്പോള്‍ സ്ഥലം കയറ്റിക്കെട്ടി സെറ്റ് ബാക്ക് ക്ലിയര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഫ്ളാറ്റിന്റെ കാര്യത്തില്‍ ഇത് നടപ്പായിട്ടില്ല. ഫ്ളാറ്റ് ഉടമകള്‍ക്ക് പത്ത് മീറ്റര്‍ സ്ഥലം സെറ്റ് ബാക്കിനു വേണം. അവിടെ എട്ടേമുക്കാല് മീറ്റര്‍ മാത്രമേയുള്ളൂ. മുന്നില്‍ സെറ്റ്ബാക്ക് ഏഴു മീറ്റര്‍ വേണം. അവിടെ മൂന്നു മീറ്റര്‍ മാത്രമേയുള്ളൂ. ഒരു വണ്ടി വന്നാല്‍ മറ്റുള്ള വണ്ടികള്‍ ബ്ലോക്ക് ആകും. എല്ലാം ഫ്ളാറ്റ് ഉടമകള്‍ക്ക് അവകാശപ്പെട്ട സ്ഥലം എടുത്ത് ഷോപ്പിങ്മാള്‍ കെട്ടിയത് കാരണമാണ്-രാജേന്ദ്രന് പറയുന്നു.
2018 എപ്രിലിലാണ് പാറ്റൂര്‍ കേസില്‍ നിര്‍ണായക ഉത്തരവ് ലോകായുക്ത പുറപ്പെടുവിച്ചത്. ഇടക്കാല ഉത്തരവിലൂടെ 12.279 സെന്റ് ഭൂമി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട ശേഷമാണ് 4.36 സെന്റുകൂടി പിടിച്ചെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്. വിശദമായ തെളിവെടുപ്പും ഹിയറിങ്ങും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്ക് ഭൂമി കൂടി പിടിച്ചെടുക്കുവാന്‍ ഉത്തരവിട്ടത്. ആകെ 16.635 സെന്റ് ഭൂമിയാണ് പുറമ്പോക്കെന്നു കോടതി കണ്ടെത്തിയിരിക്കുന്നത്. അതില്‍ ഇപ്പോഴും ആര്‍ടെക്കിന്റെ കൈവശമിരിക്കുന്ന സ്ഥലം കൂടി സര്‍ക്കാരിനു വിട്ടു നല്‍കാനാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ഫ്ളാറ്റ് നില്ക്കുന്ന ഭൂമിയിലൂടെയാണ് ജല അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ കടന്നുപോയിരുന്നത്. ഇതു മാറ്റി സ്ഥാപിച്ചതോടെയാണ് വിവാദം കുടം തുറന്നു പുറത്ത് വന്നത്.

സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറി ഫ്ളാറ്റ് നിര്‍മ്മിക്കുന്നുവെന്ന് ആരോപിച്ച് 2014 ലാണ് ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത്. പ്രാഥമിക അന്വേഷണം തുടങ്ങിയ ലോകായുക്ത നിര്‍മ്മാണം സ്റ്റേ ചെയ്തു. ഇതിനെതിരെ ആര്‍ടെക്ക് ഹൈക്കോടതിയെ സമീപിച്ചു നിര്‍മ്മാണം തുടരുവാനുള്ള അനുമതി നേടി. പ്രാഥമിക അന്വഷണത്തിന്റെ ഭാഗമായി അന്നത്തെ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനെ അന്വേഷണ ഉദ്യോഗസ്ഥനായി ലോകായുക്ത നിയമിച്ചു. ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ഉത്തരവിലുടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍നിന്നു പിടിച്ചെടുക്കുവാന്‍ ഉത്തരവിട്ടു.
തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഈ സ്ഥലം പിടിച്ചെടുത്തു. ഇതിന് പുറമേയാണ് 4.356 സെന്റ് സ്ഥലം പിടിച്ചെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ സ്ഥലം പക്ഷെ ആര്‍ടെക്കിന്റെ കൈവശം തന്നെ തുടരുകയായിരുന്നു. മകളുടെ കമ്പനിക്ക് ഈ സ്ഥലം പോക്കുവരവിനു അനുമതി തേടി ആര്‍ടെക്ക് അശോകന് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇതിനു ആദ്യം സ്ഥലം വിട്ടു നല്കാന് ഹൈക്കോടതി ഉത്തരവായിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ