1 GBP = 100.50 INR                       

BREAKING NEWS

കൊറോണ സ്‌ക്രീനിങ്ങ് ഡ്യൂട്ടിക്ക് നില്‍ക്കുമ്പോള്‍ ആവിശ്യത്തിന് മാസ്‌ക്കുകളും ഇല്ല ഗ്ലൗസ്സുമില്ല; നിങ്ങളുടെ സുരക്ഷ നിങ്ങള്‍ നോക്കി കൊള്ളണം അത് ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍; 22,000 ശമ്പളം ഉണ്ടെങ്കിലും കയ്യില്‍ കിട്ടുന്നത് 12,000 രൂപയും; എല്ലുമുറിയെ പണിയെടുത്തിട്ടും കിട്ടുന്നത് അവഗണന മാത്രം; ബെംഗളൂരു നിഹാന്‍സിനെതിരെ വാര്‍ത്തയെഴുതാന്‍ മാധ്യമ സിംഹങ്ങള്‍ക്കും പേടി; കര്‍ണ്ണാടകയില്‍ ദുരിതകയത്തിലായി മലയാളി നഴ്‌സുമാര്‍

Britishmalayali
ആര്‍ പീയൂഷ്

ബെംഗളൂരു: വൈറസ് വ്യാപനം തടയാനായി ആരോഗ്യ മേഖലയിലുള്ളവര്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്. ആശുപത്രികളിലെ നഴ്‌സുമാരാണ് ഇതില്‍ പ്രധാനികള്‍. അസുഖം ബാധിച്ചവരെ ശുശ്രൂഷിക്കുക എന്നത് ഏറെ ശ്രമകരമാണ്. എന്നാല്‍ നമ്മുടെ മാലാഖമാര്‍ എല്ലാവര്‍ക്കും വേണ്ട പരിചരണം നല്‍കുന്നുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ കേരളാ സര്‍ക്കാര്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാല്‍ ബെംഗളൂരുവിലെ നിംഹാന്‍സിലെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സ്) മലയാളി നഴ്‌സുമാരെ കര്‍ണ്ണാടക സര്‍ക്കാര്‍ അവഗണിക്കുകയാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കാരണം ആവിശ്യത്തിന് മാസ്‌ക്കുകളോ മറ്റനുബന്ധ സാമഗ്രികളോ നല്‍കുന്നില്ല എന്നാണ് വിവരം.

കൊറോണ വൈറസ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ രാജ്യത്തെ എല്ലാ ഐശുപത്രികളിലും ജീവനക്കാര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ധേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ആശുപത്രികളിലെത്തുന്നവരെ തെര്‍മല്‍ പരിശോധന നടത്തി കൈകള്‍ വൃത്തിയാക്കിയാണ് അകത്തേക്ക് കടത്തി വിട്ടിരുന്നത്. നിംഹാന്‍സിലും ഇതേ രീതിയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അത് നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് ചെയ്തത്. കൂടാതെ അവര്‍ക്ക് എന്‍ 95 മാസ്‌ക്കുകളോ ഗ്ലൗസോ നല്‍കിയിരുന്നില്ല. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതര്‍ മൗനം പാലിച്ചു. വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളോട് വിവരം അറിയിക്കുകയും കേരളത്തില്‍ നിന്നുള്ള ഒരു എംപിയുടെ നിര്‍ദ്ധേശ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കുകയും ചെയ്തു.

അവധി കിട്ടിയ സന്തോഷത്തില്‍ വീട്ടിലേക്ക് പോകാനിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശുപത്രി അധികൃതരുടെ അടുത്ത നിര്‍ദ്ധേശം എത്തി. വീട്ടിലേക്ക് പോകുകയാണെങ്കില്‍ അറ്റന്‍ഡന്‍സ് നല്‍കില്ല എന്ന്. ഇതോടെ ആര്‍ക്കും വീട്ടിലേക്ക് പോകാന്‍ കഴിയാതെയായി. എന്നാല്‍ ഡ്യൂട്ടിയില്‍ നിന്ന് ഇവരെ ഒഴിവാക്കുകയും ചെയ്തു. പിന്നീട് കൊറോണ സ്‌ക്രീനിങ്ങിന് ഇന്റണ്‍ഷിപ്പ് ചെയ്യുന്നവരെ നിര്‍ത്തി. ഇവര്‍ക്കും യാതൊരു സുരക്ഷാ സംവിധാനവും നല്‍കിയില്ല. ആശുപത്രി അധികൃതര്‍ ആവിശ്യത്തിന് മാസ്‌ക്കുകളും ഗ്ലൗസുകളും നല്‍കാതിരുന്നതോടെ കഴിഞ്ഞ ദിവസം നിംഹാന്‍സ് നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സ്ഥിരം സ്റ്റാഫുകള്‍ക്ക് എന്‍ 95 മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ഇന്റണ്‍ഷിപ്പ് ചെയ്യുന്നവര്‍ ചോദിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേനില്‍ പറയാനാണ് അവര്‍ പറഞ്ഞത്. അഡ്മിനിസ്‌ട്രേഷനില്‍ നിന്നും പറഞ്ഞത് നിങ്ങളുടെ സുരക്ഷ നിങ്ങള്‍ നോക്കി കൊള്ളണമെന്നും.

ഇന്റണ്‍ഷിപ്പു ചെയ്യുന്നവരാണ് സ്ഥിരം സ്റ്റാഫുകളെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നത്. 12,000 രൂപയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. സ്ഥിരം സ്റ്റാഫുകള്‍ക്ക് 60,000 മുതല്‍ ഒരു ലക്ഷം വരെ ശമ്പളമുണ്ട്. 22,000 രൂപയാണ് ഇന്റണ്‍ഷിപ്പുകാര്‍ക്ക് ശമ്പളം എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും നല്‍കുന്നത് 12,000 മാത്രമാണ്. എന്നാല്‍ ഇവര്‍ക്ക് 22,000 രൂപ കൊടുക്കുന്നുണ്ട് എന്നാണ് രേഖകളില്‍ വ്യക്തമാക്കുന്നത്. ഇതിനെതിരെ ഇന്റണ്‍ഷിപ്പുകാര്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നിലവില്‍ നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരും കര്‍ണ്ണാടക സര്‍ക്കാരും തുല്യ പങ്കാളിത്തത്തോടെയാണ് ആശുപത്രി നടത്തുന്നത്. ബി.ജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തിലാണ് ഇത്തരത്തില്‍ നഴ്‌സുമാരെ ചൂഷണം ചെയ്യുന്നത്. ആശുപത്രിക്കെതിരെ പരാതി നല്‍കിയാല്‍ സര്‍ക്കാര്‍ തിരിഞ്ഞുപോലും നോക്കില്ല എന്ന് വിദ്യാര്‍ത്ഥികളും ഇന്റണ്‍ഷിപ്പുകാരും പറയുന്നു. മാധ്യമപ്രവര്‍ത്തകരെ സമീപിച്ചപ്പോള്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞതായും ഇവര്‍ പറയുന്നു. മുന്‍നിര മലയാള മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞത് സര്‍ക്കാരിനെതിരെ എന്തെങ്കിലും വാര്‍ത്ത നല്‍കിയാല്‍ ഇവിടെ തുടരാന്‍ അവര്‍ അനുവദിക്കില്ല എന്നാണ്.

കര്‍ണ്ണാടക സര്‍ക്കാര്‍ കാണിക്കുന്ന ഇത്തരം നെറികേടിനെതിരെ കേരളാ സര്‍ക്കാര്‍ ഇടപെടണമെന്ന് വിദ്യാര്‍ത്ഥികളും ഇന്റണ്‍ഷിപ്പ് ചെയ്യുന്ന് നഴ്‌സുമാരും ആവിശ്യപ്പെടുന്നു. കേരളത്തിലെ എംപിമാര്‍ ഈ വിഷയം നിയമ സഭയില്‍ ഉന്നയിച്ച് ശാശ്വത പരിഹാരം നേടിത്തരണമെന്നും അവര്‍ പറയുന്നു.

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category