ഒരു യുവതി ഊബര്‍ ഈറ്റ്സ് ഡ്രൈവറോട് സിഗരറ്റ് വാങ്ങാന്‍ പറഞ്ഞതും ഉര്‍വശി കാലിടറി നടന്നതും ആഘോഷമാക്കിയ കേരളീയ സമൂഹത്തിലേക്ക് സ്ത്രീകളെ കൂട്ടത്തോടെ മദ്യപാനികളാക്കാനാണോ പിണറായിയുടെ പുതിയ ഓണ്‍ലൈന്‍ മദ്യ കച്ചവടം? പ്രായപൂര്‍ത്തിയാകാത്ത പിള്ളാരേയും കരിഞ്ചന്തക്കാരേയും എങ്ങനെ തടയാനാവുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്? കേരളത്തെ കുടിപ്പിച്ച് കിടത്താന്‍ പിണറായി ക്വട്ടേഷന്‍ എടുക്കുമ്പോള്‍..
ഇന്നത്തെ മന്ത്രിസഭായോ?ഗ തീരുമാനം കേരളം കാത്തിരുന്നത് തന്നെയാണ്. കൊറോണ എന്ന മഹാവ്യാധിയെ നേരിടുന്നതിന് വേണ്ടി രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പട്ടിണിയില്‍ ആകുന്നവരെ സംരക്ഷിക്കുന്നതിനുള്ള ചില പദ്ധതികള്‍ എങ്കിലും പിണറായി വിജയന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതില്‍ ഏറ്റവു ശ്ലാഘനീയമായത് എല്ലാവര്ക്കും റേഷന്‍ കൊടുക്കുക എന്നത് തന്നെയാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ രോഗം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം പൂജ്യമായി പോകുന്ന സാഹചര്യം മനസ്സിലാക്കിക്കൊണ്ട് എപിഎല്‍ എന്നോ ബിപിഎല്‍ എന്നോ വ്യത്യാസം ഇല്ലാതെ റേഷന്‍ ആവശ്യമുള്ളവര്ക്കൊക്കെ കൊടുക്കുന്നതിനുള്ള തീരുമാനം അഭിനന്ദിക്കാതിരിക്കാന്‍ കഴിയുകയില്ല.
വീട്ടില്‍ ആവശ്യത്തിന് ഭക്ഷണസാധനങ്ങള്‍ക്കുള്ള ധാന്യങ്ങളും മറ്റും വാങ്ങിവെച്ച ശേഷം സര്‍ക്കാരിന്റേത് സൗജന്യമായതുകൊണ്ട് അതും വാങ്ങിയേക്കാം എന്ന് കരുതുന്ന മനുഷ്യത്വം ഇല്ലാത്ത ആരെങകിലും ഉണ്ടെങ്കില്‍ അവരും അത് അനുഭവിക്കട്ടെ. ഈ പ്രഖ്യാപനങ്ങളില്‍ ഏറ്റവും പ്രതീക്ഷാ നിര്‍ഭരമായത് നിവൃത്തിയൊന്നും ഇല്ലാതെയാണെങ്കില്‍ കൂടി ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ച് പൂട്ടുന്നതിനുള്ള തീരുമാനം തന്നെയാണ്. കേരളത്തില്‍ ഏറ്റവുമധികം വൈറസ് പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയായി ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ ക്യൂ മാറും എന്ന് എല്ലാവരും ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാരിന്റെ ഖജനാവിലേക്ക് കാശ് വേണ്ടത് ആവശ്യമായതുകൊണ്ട് മാത്രം ബിവറേജസുകള്‍ തുറന്ന് വെച്ചിരുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോട് കൂടി തിരുത്തിയിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അവശ്യസാധനങ്ങളുടെ ലിസ്റ്റില്‍ മദ്യം ഇല്ലാതെ പോയതുകൊണ്ടും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ നിവൃത്തി ഇല്ലാത്തതുകൊണ്ടും ബിവറേജസ് കോര്പ്പറേഷന് ഔട്ട് ലെറ്റുകള്‍ അടച്ച് പൂട്ടേണ്ട സാഹചര്യം വന്നതുകൊണ്ട് മാത്രമാണ് ഈ സര്‍ക്കാര്‍ അതിന് വഴങ്ങിയത് എന്ന് പറയേണ്ടിയിരിക്കുന്നു. എന്നിട്ടും മദ്യത്തോടുള്ള ആര്‍ത്തി തീരാതെ ഈ സര്‍ക്കാര്‍ അത് ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിനുള്ള പരിശ്രമം ആരംഭിച്ചിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തിലെ ബാറുകള്‍ ഒക്കെ അടച്ച് പൂട്ടുകയും ഒരു പ്രത്യേക നിലവാരം ഇല്ലാത്തവയെ ഒക്കെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വിസ്സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിന്നും കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ബാറുകള്‍ തുറന്ന് വെച്ചിരിക്കുന്ന സാഹചര്യത്തിലേക്ക് മാറിയത് പിണറായി വിജയന് സര്‍ക്കാരിന്റെ മൂന്നര കൊല്ലത്തെ ഭരണത്തിനിടയിലാണ്.
യാതൊരു വൃത്തിയും വീറുമില്ലാത്ത ബാറുകള്‍ പോലും ത്രീ സ്റ്റാറും ഫോര്‍ സ്റ്റാറുമായി ഇപ്പോള്‍ തുറന്ന് വെച്ചിരിക്കുകയാണ്. കൊറോണ കാലത്ത് അത് അടച്ചിടാന്‍ മനസ്സില്ലാ മനസ്സോടെ എങ്കിലും സര്‍ക്കാര തീരുമാനിച്ചത് അഭിനന്ദനാര്‍ഹമാണ്. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും കൂടാതെ നിശാക്ലബ്ബുകളും ബിയര്‍ പാര്‍ലറുകളും വരെ അനുവദിച്ച് കേരളത്തെ മദ്യത്തില്‍ ആറാട്ടുന്നതിനുള്ള നടപടിയുടെ തുടര്‍ച്ചയായി വേണം ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുന്നതിനുള്ള സമീപനത്തെയും കാണാന്‍. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക...