1 GBP = 93.00 INR                       

BREAKING NEWS

വൈദ്യരെ അറസ്റ്റ് ചെയ്തതിന് പറയുന്ന ന്യായം കൊറോണയ്ക്ക് ചികില്‍സിച്ചെന്ന കുറ്റം; പുറത്തു വിട്ട കോവിഡ് രോഗികളുടെ റൂട്ട് മാപ്പില്‍ ഒന്നും പീച്ചിയിലെ ആശുപത്രിയില്‍ എത്തിയവര്‍ ആരുമില്ല; വൈറസ് ബാധയെന്ന് സംശയിച്ച് ക്വാറെന്റൈനിലാക്കാനുള്ള നീക്കവും ചികില്‍സകനെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപണം; കോടതി അവധിയായതിനാല്‍ മോഹനന്‍ വൈദ്യര്‍ക്ക് ഉടനൊന്നും ജാമ്യവും കിട്ടില്ല; പീച്ചി പൊലീസും ആരോഗ്യ വകുപ്പും പാരമ്പര്യ ചികില്‍സകനെ വിടാതെ പിന്തുടരുമ്പോള്‍

Britishmalayali
എം മനോജ് കുമാര്‍

തൃശൂര്‍: കൊറോണയുടെ പേരില്‍ ചികിത്സ നടത്തി എന്നാരോപിച്ച് വന്ന കേസിന്റെ പേരില്‍ തൃശൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ തുടരുന്ന മോഹനന്‍ വൈദ്യര്‍ ഭരണകൂട ഭീകരതയുടെ ഇരയെന്ന ആരോപണം ഉയരുന്നു. കൊറോണയ്ക്ക് ചികിത്സ നടത്തി എന്ന ആരോപണത്തിന്റെ പേരിലാണ് മോഹനന്‍ വൈദ്യര്‍ ജയിലിലാകുന്നത്. ആര്‍ക്കാണ് ചികില്‍സ നടത്തിയതെന്ന് ഔദ്യോഗിക സംവിധാനങ്ങളൊന്നും വിശദീകരിക്കുന്നില്ല. മോഹനന്‍ വൈദ്യരുടെ ചികില്‍സ തേടിയ ആരും സര്‍ക്കാരിന്റെ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലോ ആശുപത്രിയിലോ ഇല്ലെന്നതും മറുനാടന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഈ സാഹചര്യത്തിലാണ് കൊറോണ ചികില്‍സയുടെ പേരിലാണോ മോഹനന്‍ വൈദ്യര്‍ അകത്തായതെന്ന സംശയം ഉയരുന്നത്.

കൊറോണയ്ക്ക് ഉള്‍പ്പെടെ തന്റെ കൈയില്‍ ചികില്‍സയുണ്ടെന്ന് മോഹനന്‍ വൈദ്യര്‍ പറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇതിനെ കുറ്റമായി വ്യാഖ്യാനിക്കാം. അതില്‍ അപ്പുറം ഒരു കുറ്റവും മോഹനന്‍ വൈദ്യര്‍ ചെയ്തിട്ടില്ല. ഇത്തരത്തിലൊരു വ്യക്തിയെ കൊറോണ ക്വാറന്റൈനിലേക്ക് മാറ്റാന്‍ നീക്കം നടത്തുന്നതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുവെന്ന് പാരമ്പര്യ വൈദ്യരില്‍ ഒരു വിഭാഗം സംശയിക്കുന്നുണ്ട്. ജാമ്യം നല്‍കേണ്ട കുറ്റം മാത്രം ചെയ്ത മോഹനന്‍ വൈദ്യരെ എന്തിനാണ് ജയിലില്‍ തളയ്ക്കുന്നതെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. കോടതികള്‍ ഇല്ലാത്തതിനാല്‍ വൈദ്യര്‍ക്ക് ജാമ്യം ലഭിക്കുന്നില്ല. വൈദ്യര്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ വളരെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷര്‍ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ നേരെ ജയിലില്‍ പോകേണ്ടിയും വന്നു.

ഇപ്പോള്‍ സെല്ലില്‍ ഉള്ളവര്‍ക്ക് പനി വന്നു എന്ന പേരില്‍ വൈദ്യരെ ക്വാറന്റൈന്‍ ചെയ്യാനായി ആലുവ സബ് ജയിലിലേക്ക് അയക്കാനുള്ള നീക്കവും നടക്കുകയാണ്. തൃശൂര്‍ ഡിഎംഒയും ആയുര്‍വേദ ഡിഎംഒയും സംയുക്തമായി നല്‍കിയ റിപ്പോര്‍ട്ടിന്റെ പേരിലാണ് ചികിത്സ നടത്തിയിരുന്ന പരബ്രഹ്മം ആശുപത്രിയില്‍ നിന്ന് പീച്ചി പൊലീസ് മാര്‍ച്ച് പതിനേഴിന് വൈദ്യരെ അറസ്റ്റ് ചെയ്തത്. കൊറോണ രോഗിക്ക് ചികിത്സ നടത്തിയതിനാണ് അറസ്റ്റ് എന്ന രീതിയിലാണ് തൃശൂര്‍ ഡിഎംഒ അടക്കമുള്ളവര്‍ വിവരം പുറത്ത് വിട്ടത്. കൊറോണയുടെ മറവില്‍ വൈദ്യരെ പൂട്ടാനുള്ള ആസൂത്രിതമായ നീക്കമാണ് അറസ്റ്റിലേക്ക് വഴി തെളിച്ചത് എന്നാണ് ആരോപണം. വൈദ്യര്‍ കൊറോണ രോഗിക്ക് ചികിത്സ നല്‍കിയില്ല.

കൊറോണയ്ക്ക് ചികിത്സ നടത്തുന്നു എന്നാരോപിച്ച് ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് വന്നത്. ഇതാണ് ഭരണകൂടഭീകരതയ്ക്ക് മോഹനന്‍ വൈദ്യര്‍ ഇരയാകുന്നോ എന്ന സംശയം ഉയര്‍ത്തുന്നത്. വൈദ്യര്‍ ചികില്‍സിച്ച കൊറോണ രോഗി ഇല്ലാത്തതാണ് ഇതിന് കാരണം. കൊറോണയ്ക്ക് വൈദ്യര്‍ ചികിത്സ നടത്തിയെങ്കില്‍ ആ കൊറോണ രോഗി ആരാണ്? കൊറോണയുടെ പേരില്‍ ചികിത്സ നടത്തി എന്ന് വന്നാല്‍ ആ രോഗിയെ ആദ്യം ആരോഗ്യവകുപ്പ് ഐസലേഷനില്‍ ആക്കണമായിരുന്നു. വൈദ്യര്‍ ചികിത്സ നടത്തിയതിന്റെ പേരില്‍ ഒരു കൊറോണ രോഗിയെയും ഐസലേഷനില്‍ പ്രവേശിപ്പിച്ചിട്ടില്ല.

അങ്ങനെയെങ്കില്‍ വൈദ്യരെ ആദ്യം ഐസലേഷനില്‍ ആക്കുമായിരുന്നു. കൊറോണ രോഗമുള്ളവരുടെ റൂട്ട് മാപ്പ് സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇങ്ങനെ പുറത്തു വന്ന റൂട്ട് മാപ്പില്‍ ഒന്നും മോഹനന്‍ വൈദ്യരുടെ അടുത്ത് ഒരു രോഗിയും എത്തിയതായി പറയുന്നില്ല. അതില്‍ നിന്നു തന്നെ മോഹനന്‍ വൈദ്യറുടെ അടുത്തുകൊറോണ രോഗികള്‍ എത്തിയിട്ടില്ലെന്നും വ്യക്തമാണ്. വൈദ്യരെ അറസ്റ്റ് ചെയ്ത പീച്ചി പൊലീസ് തന്നെ പറയുന്നത് രണ്ടു ഡിഎംഒമാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വൈദ്യരെ അറസ്റ്റ് ചെയ്തതെന്നാണ്. കൊറോണ രോഗിയെ ചികിത്സിക്കാത്ത വൈദ്യര്‍ ഈ രീതിയില്‍ വന്ന ആരോപണത്തിന്റെ പേരില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നു.

വൈദ്യര്‍ കിടന്നിരുന്ന സെല്ലിലെ രണ്ടു പേര്‍ക്ക് പനി വന്നു. ഇവരെ കൊറോണ സംശയിച്ച് ആലുവ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കൊറോണ സംശയം ഉന്നയിച്ച് വൈദ്യരെയും ആലുവ സബ് ജയിലില്‍ ഐസലേഷെനില്‍ ആക്കാനാണ് ശ്രമം നടക്കുന്നത്. വൈദ്യര്‍ക്ക് ഒപ്പം സെല്ലില്‍ ഉള്ളവര്‍ക്ക് കൊറോണ ബാധിച്ചിട്ടില്ല. പക്ഷെ പനി വരുമ്പോള്‍ കൊറോണയാണോ എന്ന സംശയം കൊണ്ടാണ് ഐസലേഷനീലേക്ക് പ്രതികളെ മാറ്റുന്നത്. നിലവില്‍ ആലുവ സബ് ജയിലിലാണ് കൊറോണ ഐസലേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് വൈദ്യരെയും ഐസലേഷനിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

മോഹനന്‍ വൈദ്യര്‍ അറസ്റ്റിലാകുന്ന ദിവസം തൃശൂര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരബ്രഹ്മം ആശുപത്രിയില്‍ റെയിഡ് നടത്തിയിരുന്നു. ഒന്നും പിടിച്ചെടുത്തില്ലെങ്കിലും പരിശോധന രാത്രി വരെ തുടര്‍ന്നു. വൈദ്യരെ കാണാന്‍ അന്ന് രോഗികള്‍ ഒരുപാട് പേര്‍ എത്തിയിരുന്നു. ഈ രോഗികളുടെ മൊഴിയും ആരോഗ്യവകുപ്പ് അധികൃതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യര്‍ വ്യാജ ചികിത്സ നടത്തുന്നു എന്ന ആരോപണം സ്ഥിരീകരിക്കാന്‍ വേണ്ടിയുള്ള തെളിവുകളാണ് പൊലീസ് തേടിയത്. രോഗികളെ ആശുപത്രിയില്‍ നിന്ന് പരിശോധിക്കുക മാത്രമാണ് വൈദ്യര്‍ ചെയ്തത്.

പഴുതടച്ച് വൈദ്യരെ പൊക്കുക എന്ന ശ്രമത്തോടെ നടന്ന നീക്കങ്ങളാണ് അറസ്റ്റ് ദിവസം നടന്നത്. ഡിഎംഒയുടെ പരാതിയെ തുടര്‍ന്നാണ് വൈദ്യരെ അറസ്റ്റ് ചെയ്തത് എന്നാണ് പീച്ചി പൊലീസ് മറുനാടന്‍ മലയാളിയോട് പറഞ്ഞത്. ആരോഗ്യവകുപ്പിന്റെ പരാതി പ്രകാരം ഞങ്ങള്‍ മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ ചികിത്സ നടത്തി എന്നതിന്റെ പേരിലാണ് വൈദ്യരെ അറസ്റ്റ് ചെയ്തത്. കൊറോണയ്ക്ക് ചികിത്സ നടത്തി എന്നതിന്റെ പേരില്‍ ഡിഎംഒയ്ക്ക് പരാതി വന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടു ഡിഎംഒമാരുടെ നേതൃത്വത്തില്‍ പരബ്രഹ്മ ആശുപത്രിയില്‍ റെയിഡ് നടന്നത്. കൊറോണ രോഗികള്‍ അല്ല വിവിധ രോഗങ്ങള്‍ക്ക് വൈദ്യരെ കണ്ടു ചികിത്സ തേടുന്ന രോഗികള്‍ ആണ് ആരോഗ്യവകുപ്പ് ആശുപത്രിയില്‍ എത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്നത്. ഇവരില്‍ നിന്നെല്ലാം ആരോഗ്യവകുപ്പ് മൊഴിയെടുത്തിട്ടുണ്ട്.

കൊറോണയുടെ പേരില്‍ വൈദ്യരെ മാനസികമായി തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണു ആരോപണം ഉയരുന്നത്. എന്നാല്‍ വൈദ്യരെ ആലുവ ജയിലിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നെന്ന വാര്‍ത്തകള്‍ തൃശൂര്‍ ജില്ലാ ജയില്‍ അധികൃതര്‍ മറുനാടനോട് നിഷേധിച്ചു. വൈദ്യരെ മാറ്റാന്‍ നിലവില്‍ ശ്രമങ്ങളില്ല. വൈദ്യര്‍ക്ക് കൊറോണ ബാധയോ അതുമായി വന്ന ലക്ഷണങ്ങളോ ഒന്നുമില്ല. പിന്നെയെന്തിന് വൈദ്യരെ മാറ്റണം. പക്ഷെ ഈ രീതിയില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. വൈദ്യര്‍ക്ക് ഒപ്പം സെല്ലില്‍ കിടന്നിരുന്ന ഒന്ന് രണ്ടുപേര്‍ക്ക് പനി വന്നിട്ടുണ്ട്. അവരെ ആലുവ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇതായിരിക്കാം വൈദ്യരേയും മാറ്റുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍-തൃശൂര്‍ ജയില്‍ അധികൃതര്‍ പറയുന്നു.

എന്നാല്‍ ഇതിനു കടകവിരുദ്ധമായ നീക്കങ്ങള്‍ നടക്കുന്നു എന്നാണ് സൂചന. മോഹനന്‍ വൈദ്യരെ മാറ്റണമെന്ന ആവശ്യം ഇന്നു തൃശൂര്‍ ഡിഎംഒ ഡോ. കെ.ജെ. റീന രേഖാമൂലം സൂപ്രണ്ടിനെ അറിയിച്ചേക്കുമെന്ന് മനോരമയില്‍ വാര്‍ത്ത വന്നത് ഇതിന് തെളിവാണ്. തെളിവെടുപ്പിനായി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോവിഡ് സംശയിക്കുന്ന തടവുകാരുമായി അദ്ദേഹം ഇടപെട്ടുവെന്നു ജയില്‍ അധികൃതര്‍ രേഖാമൂലം കോടതിയെ അറിയിച്ചതിനാല്‍ കസ്റ്റഡി അപേക്ഷ തള്ളിയിരുന്നു. ഇതാണ് ഐസലേഷനിലേക്ക് വൈദ്യരെ മാറ്റിയേക്കും എന്ന സൂചന നിലനിര്‍ത്തുന്നത്.

നിലവില്‍ കേരളത്തിലെ വിവാദചികിത്സകനാണ് മോഹനന്‍ വൈദ്യര്‍. അശാസ്ത്രീയ ചികിത്സയാണ് വൈദ്യര്‍ നടത്തുന്നത് എന്നാണ് ആരോഗ്യരംഗത്തെ വൈദ്യരുടെ എതിരാളികള്‍ ഉയര്‍ത്തുന്ന ആക്ഷേപം. നിപ്പാ കാലത്തും ആരോഗ്യവകുപ്പിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വൈദ്യര്‍ വിവാദ കഥാപാത്രമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category