1 GBP = 97.70 INR                       

BREAKING NEWS

ഇന്നലെ 113 പേര്‍ മരിച്ചപ്പോള്‍ ആകെ മരണം 578 ആയി; ഇന്നലെ മാത്രം 2100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ കൊറോണ ബാധിതര്‍ 12,000 ആയി ഉയര്‍ന്നു; ഇറ്റലിക്കും, സ്പെയിനിനും അമേരിക്കക്കും പിന്നാലെ കോവിഡ്19 ഏറ്റവും ശക്തമായി പടര്‍ന്നത് ബ്രിട്ടനില്‍

Britishmalayali
kz´wteJI³

തുവരെയുള്ള ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും ഇരുണ്ട ദിവസമായിരുന്നു ഇന്നലെ. ലോകത്തെയാകമാനം ആക്രമിച്ചു കീഴടക്കിക്കൊണ്ട് മുന്നേറുന്ന കൊറോണയുടെ പിടിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇന്നലെ മാത്രം 113. ഇതോടെ മരണത്തിനു കീഴടങ്ങിയ ബ്രിട്ടീഷ് പൗരന്മാരുടെ എണ്ണം 2100 ആയി ഉയര്‍ന്നു. രോഗത്തെ ചെറുക്കാന്‍ സ്വീകരിച്ച നടപടികളൊന്നും ഫലപ്രദമല്ലെന്ന് തെളിയിച്ചുകൊണ്ട് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഏതാണ്ട് 12,000 ത്തിന്റെ അടുത്തെത്തി നില്‍ക്കുന്നു രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം.

തൊട്ടു മുന്‍പത്തെ ദിവസം മരണസംഖ്യ 43 ആയിരുന്നു.പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എടുത്ത കര്‍ശന നടപടികള്‍ ഫലം കണ്ടു തുടങ്ങി എന്നതിന്റെ സൂചനയായി ഇതിനെ കണ്ട് ജനങ്ങള്‍ ആശ്വസിക്കാന്‍ തുടങ്ങുമ്പോഴാണ് ഇന്നലെ ഒരൊറ്റ ദിവസത്തില്‍ 113 മരണങ്ങള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ മരണസംഖ്യ കണക്കാക്കുന്ന കാലയളവില്‍ മാറ്റിയ വ്യത്യാസമാണ് ഈ കുതിച്ചു കയറ്റത്തിന് കാരണമെന്നാണ് ഇപ്പോള്‍ വിശദമാക്കുന്നത്.

ഇന്നലെ 24 മണിക്കൂര്‍ കാലയളവിലെ മരണം കണക്കാക്കിയപ്പോള്‍, തൊട്ട്മുന്‍പത്തെ ദിവസം കണക്കിലെടുത്തത് വെറും 8 മണീക്കൂര്‍ സമയത്തെ മരണങ്ങള്‍ ആയിരുന്നത്രെ. അതായത്, ഈ 24 മണിക്കൂറിനുള്ളില്‍ സംഭവിച്ച മരണങ്ങള്‍ മാത്രമായിരിക്കില്ലത്, മരണകാരണം സ്ഥിരീകരിച്ചുകൊണ്ട് ഇക്കാലയളവില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വരുന്ന മരണങ്ങളും ഇതില്‍ ചേര്‍ക്കപ്പെടും, യഥാര്‍ത്ഥത്തില്‍ മരണം സംഭവിച്ചത് ഒന്നോ രണ്ടോ ദിവസം മുന്‍പാണെങ്കിലും.

സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ തന്നെ സമ്മതിക്കുന്നത് ഓരോ മരണത്തിനും ആനുപാതികമായി 1000 രോഗികളെങ്കിലും ഉണ്ടാകുമെന്നാണ്. അങ്ങിനെയാണെങ്കില്‍ യഥാര്‍ത്ഥത്തിലെ രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ തന്നെ 600,000 ആകാനാണ് സാധ്യത. ആശുപത്രികളില്‍ വരുന്നവരെ മാത്രം പരിശോധനക്ക് വിധേയരാക്കിയാല്‍ മതി എന്ന നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ തീരുമാനം വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇത് രോഗബാധിതരുടെ യഥാര്‍ത്ഥ എണ്ണം കണ്ടുപിടിക്കാന്‍ സഹായിക്കുകയില്ല എന്നായിരുന്നു വിമര്‍ശകരുടെ വാദം.അത് വളരെ ശരിയാണ് താനും. ഇങ്ങനെ നോക്കിയാല്‍ തന്നെ യഥാര്‍ത്ഥ രോഗികളുടെ എണ്ണം സര്‍ക്കാര്‍ കണക്കുകളുടെ പതിന്മടങ്ങായിരിക്കുമെന്നതില്‍ സംശയമൊന്നുമില്ല.

സ്വയം തൊഴില്‍ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും പ്രതിമാസം 2500 പൗണ്ട് ക്യാഷ് പേയ്മെന്റ് നല്‍കുന്ന പദ്ധതി ചാന്‍സലര്‍ റിഷി സുനാക് പ്രഖ്യാപിക്കുന്നതിനിടയിലാണ് എറ്റവും ഒടുവിലത്തെ സ്ഥിതിവിവരക്കണക്കുകള്‍ പുറത്ത് വന്നത്. കഴിഞ്ഞയാഴ്ച്ച ജീവനക്കാര്‍ക്ക് വലിയൊരു സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനു ശേഷമാണ് ഇന്ന് ടാക്‌സി ഡ്രൈവര്‍മാര്‍, സംഗീതജ്ഞര്‍, ജിഗ് എക്കോണമി വര്‍ക്കേഴ്‌സ്, ഫ്രീലാന്‍സേഴ്സ് തുടങ്ങിയവര്‍ക്കായുള്ള പാക്കേജ് പ്രഖ്യാപിച്ചത്. ജോലിസ്ഥിരതയില്ലാത്ത ഇക്കൂട്ടര്‍, തൊഴിലിനെക്കുറിച്ചും വരുമാനത്തെക്കുറിച്ചും ആശങ്കപ്പെടുകയാണെന്നറിയാം എന്നു പറഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ അവരുടെ കാര്യവും നോക്കുമെന്ന് ചന്‍സലര്‍ പറഞ്ഞത്.

മരണനിരക്ക് വര്‍ദ്ധിച്ചതോടെ കൂടുതല്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പാക്കാനുറച്ച് പോലീസ് രംഗത്തിറങ്ങി.പലയിടത്തും ബാരിക്കേഡുകള്‍ വച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും കാറുകള്‍ തടഞ്ഞു നിര്‍ത്തി യത്രക്കാരുടെ വിവരങ്ങളും യാത്രോദ്ദേശവും ചോദിച്ചറിയുവാനും ആരംഭിച്ചിട്ടുണ്ട്. വളര്‍ത്തുനായ്ക്കളുമായി നടക്കാനിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വരെ ഉപയോഗിക്കുന്നു. പോലീസിന്റെ ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ ചില കോണുകളില്‍ നിന്നും, പ്രത്യേകിച്ചും ചില സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകള്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഡെര്‍ബിഷെയര്‍ പോലീസ്, അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് വരെ യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുമ്പോള്‍, ടൈന്‍സൈഡ് നോര്‍ത്തമ്പ്‌റിയ പോലീസ്, രണ്ടു പേരിലധികം കൂട്ടം കൂടുന്നതില്‍ വിലക്കുള്ളതുകൊണ്ട് ഒരു ഫുട്‌ബോള്‍ മാച്ച് തടയുകയുണ്ടായി. നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസും പുതിയ ചെക്ക്‌പോസ്റ്റുകള്‍ ഉണ്ടാക്കുമെന്നും വാഹനങ്ങള്‍ തടഞ്ഞ് യാത്രോദ്ദേശം ചോദിച്ചറിയും എന്ന് അറിയിച്ചിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ നടപടികള്‍.

ആളുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം  പോലീസിന് നല്‍കിയിരിക്കുകയാണ്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് 60 പൗണ്ട് പിഴ ഉള്‍പ്പടെ കഠിനമായ പല ശിക്ഷകളും ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഇതിനിടയില്‍ സ്വാന്‍സീയില്‍ ട്രെയിനുകളും തടഞ്ഞ്, യാത്രക്കാരുടെ യാത്ര അത്യാവശ്യത്തിനാണോ എന്ന് ചോദിച്ചറിയുവാനും തുടങ്ങിയിട്ടുണ്ട്.

ഇന്നലെ പ്രഖ്യാപിച്ച സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കുള്ള സഹായത്തിനെ കുറിച്ച് ഇതിനിടയില്‍ ചില വിമര്‍ശനങ്ങളു ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ലാഭം കണക്കാക്കി ശരാശരി മാസ ലാഭത്തിന്റെ 80% ആണ് പ്രതിമാസ സഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് 2500 പൗണ്ടിന്റെ പരിധി കല്പിച്ചിട്ടുമുണ്ട്. ഏകദേശം 200,000 ത്തോളം വരുന്ന 50,000 പൗണ്ടില്‍ അധികം വാര്‍ഷിക ലാഭം നേടുന്നവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകില്ല. ടാക്‌സ് റെക്കോര്‍ഡുകള്‍ പ്രകാരം ഏകദേശം 3.8 മില്ല്യണ്‍ ആളുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം സ്‌കോട്ട്ലാന്റ് പോലീസിന്, ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികളെടുക്കാന്‍ അധികാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category